എംഎൽഎ ഓഫിസിൽ വിവരം ലഭിച്ചത് 15 മിനിറ്റ് മുൻപ്..സുരക്ഷ ഒരുക്കി. ബെംഗളൂരുവിൽ നിന്ന് കോയമ്പത്തൂർ എത്തി അവിടെ നിന്ന് പാലക്കാട്ട്...ഒറ്റകുഞ്ഞിങ്ങൾ അറിഞ്ഞില്ല..!

എവിടെ ആയിരുന്നു രാഹുൽ മാങ്കൂട്ടത്തിൽ വൈകിട്ട് വരെ ? ആർക്കും അറിയില്ല. 15 മിനിറ്റ് മുൻപാണ് എംഎൽഎ ഓഫിസിൽ വിവരം ലഭിച്ചത്. വരും വോട്ടു ചെയ്യുമെന്ന് സൂചന ലഭിച്ചിരുന്നുവെന്നു മാത്രം. പൊലീസും വിവരങ്ങൾ അറിഞ്ഞിരുന്നു, സുരക്ഷ ഒരുക്കി. ബെംഗളൂരുവിൽ നിന്ന് കോയമ്പത്തൂർ എത്തി അവിടെ നിന്ന് പാലക്കാട്ട് സുഹൃത്തിന്റെ വീട്ടിലെത്തിയെന്നാണ് ലഭ്യമായ വിവരം. എംഎൽഎയുടെ വാഹനം അവിടേയ്ക്ക് വരുത്തി വോട്ടു ചെയ്യാൻ വന്നു. മൂന്നു ദിവസം മുൻപ് വരെ പൊലീസ് അന്വേഷണ സംഘം രാഹുലിന്റെ നീക്കങ്ങൾ നിരീക്ഷിക്കുന്നുണ്ടായിരുന്നു. മുൻകൂർ ജാമ്യം ലഭിച്ചതോടെ നിർത്തി.
15 ദിവസത്തെ ഒളിവു ജീവിതം അവസാനിപ്പിച്ച് രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് എത്തിയത് മുൻകൂട്ടി നിശ്ചയിച്ച പ്രകാരമാണ്. വോട്ട് ചെയ്യാൻ എത്തുമെന്ന് പാലക്കാട്ടെ രാഹുലിന്റെ സുഹൃത്തുക്കൾക്ക് ഇന്നലെയാണ് വിവരം ലഭിച്ചത്. രണ്ടാമത്തെ ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യം ലഭിച്ചാൽ രാഹുൽ വോട്ട് ചെയ്യാൻ എത്തുമെന്നായിരുന്നു അറിയിപ്പ്. ഇന്നലെ ഉച്ചയ്ക്ക് മുൻകൂർ ജാമ്യം നൽകിയ വിധി വന്നതോടെ രാഹുലിന്റെ വരവ് അനുയായികൾ ഉറപ്പിച്ചു. എംഎൽഎ ആയ ശേഷമുള്ള രാഹുലിന്റെ ആദ്യ വോട്ടായിരുന്നു ഇത്തവണത്തേത്.
വോട്ടെടുപ്പിന്റെ അവസാനം 5 മണി കഴിഞ്ഞ് ബൂത്തിൽ എത്തുമെന്ന് ഇന്നലെ തന്നെ തീരുമാനമെടുത്തിരുന്നു. രാവിലെ വോട്ട് ചെയ്യാനെത്തിയാൽ തിരഞ്ഞെടുപ്പ് ദിവസത്തെ ചർച്ചാ വിഷയം ഇതാകുമെന്നും അത് ദോഷകരമാകുമെന്നും മുൻകൂട്ടി കണ്ടാണ് വൈകിട്ട് വോട്ട് ചെയ്യാൻ എത്തിയാൽ മതിയെന്ന തീരുമാനത്തിലേക്ക് എത്തിയത്. ബൊക്കെ നൽകിയാണ് കോണ്‍ഗ്രസ് പ്രവർത്തകര്‍ രാഹുലിനെ സ്വീകരിച്ചത്. രാഹുൽ ഉച്ചയ്ക്ക് തന്നെ പാലക്കാട്ട് എത്തിയിരുന്നുവെന്നും വോട്ടെടുപ്പിന്റെ അവസാന മണിക്കൂറാകാനായി കാത്തിരിക്കുക ആയിരുന്നുവെന്നും ആണ് വിവരം.
https://www.facebook.com/Malayalivartha
























