വോട്ടുചെയ്ത് മടങ്ങവേ വാഹനാപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം

കുഴൽമന്ദത്ത് വോട്ടുചെയ്ത് മടങ്ങവേ വാഹനാപകടത്തിൽ യുവതി മരിച്ചു. മുജാഹിദ് ഗേൾസ് മൂവ്മെന്റ് സംസ്ഥാന സെക്രട്ടറിയും പാലക്കാട് സിവിൽ സ്റ്റേഷന് സമീപം താമസിക്കുന്ന എരിമയൂർ ചിമ്പുകാട് അബ്ദുലത്തീഫിന്‍റെ ഭാര്യയുമായ നാജിയയാണ് (26) മരിച്ചത്.
ദേശീയപാത കണ്ണനൂർ തോട്ടുപാലത്തിന് സമീപം വ്യാഴാഴ്ച വൈകുന്നേരം നാലിനായിരുന്നു സംഭവം. ഏരിമയൂരിൽ വന്ന് വോട്ട് രേഖപ്പെടുത്തിയ ശേഷം ഭർത്താവിനൊപ്പം സ്കൂട്ടറിൽ പാലക്കാട്ടേക്ക് വരുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. തോട്ടുപാലത്തിന് സമീപം ദേശീയപാതയിൽ കൂട്ടിയിട്ട മണലിൽ കയറിയ സ്കൂട്ടറിൽ നിന്നും ഇരുവരും റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. തുടർന്ന് യുവതിയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി. ഗുരുതര പരിക്കേറ്റ നാജിയയെ കണ്ണാടിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകുന്നേരം 6.15 ഓടെ മരണത്തിന് കീഴടങ്ങി. കുഴൽമന്ദം പൊലീസ് കേസെടുത്തു. പിതാവ്: സക്കരിയ. മാതാവ്: ബീവിജാൻ. മക്കൾ: ലുത്ത്ഫിയ, നസ്മിൽ. രണ്ട് സഹോദരങ്ങളുണ്ട്
https://www.facebook.com/Malayalivartha


























