15 ദിവസത്തിന് ശേഷം ഒളിവില്‍ നിന്ന് പുറത്ത് വന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍; സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിൽ വോട്ട് ചെയ്യാനെത്തിയ രാഹുലിനെ പൂവൻ കോഴിയുടെയും തൊട്ടിലിന്റെയും ചിത്രം ഉയർത്തി, കൂവി വിളിച്ച് പ്രതിഷേധിച്ച് ഡിവൈഎഫ്ഐ, ബിജെപി പ്രവർത്തകർ: കേസ് കോടതിയുടെ മുമ്പിൽ: സത്യം പുറത്ത് വരും... ഞെട്ടിച്ച് രാഹുലിന്റെ റീ-എൻട്രി

പാലക്കാട് കുന്നത്തൂര്‍മേടിൽ വോട്ട് ചെയ്യാനെത്തി രാഹുല്‍ മാങ്കൂട്ടത്തില്‍. രാഹുലിന് എതിരായ രണ്ടു കേസിലും അറസ്റ്റ് തടഞ്ഞതോടെ ഒളിവിലുള്ള എംഎല്‍എ പുറത്തേക്ക് വരുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നു. 15 ദിവസത്തിന് ശേഷമാണ് ഒളിവില്‍ നിന്ന് പുറത്ത് വന്നത്. വൈകിട്ട് 4.50 ഓടെ, തിരക്ക് ഒഴിഞ്ഞ ശേഷമാണു രാഹുൽ വോട്ട് ചെയ്യാനെത്തിയത്. എംഎൽഎയുടെ ഔദ്യോഗിക കാറിലാണ് പോളിങ് ബൂത്തിനു മുന്നിലെത്തിയത്. കുന്നത്തൂർമേട് സൗത്തിലെ സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിലാണ് രാഹുലിന് വോട്ട്.
വോട്ട് ചെയ്യാൻ എത്തുന്നതിനു മുൻപോ ശേഷമോ പ്രതികരിക്കാൻ രാഹുൽ തയാറായില്ല. കേസ് കോടതിയുടെ മുൻപിലുണ്ടെന്നും കോടതി തീരുമാനിക്കുമെന്നും സത്യം പുറത്തുവരുമെന്നും പ്രതിഷേധത്തിനിടെ കാറിൽ കയറിയ ശേഷം രാഹുൽ പറഞ്ഞു. പൂവൻ കോഴിയുടെയും തൊട്ടിലിന്റെയും ചിത്രം ഉയർത്തി പോളിങ് ബൂത്തിനു മുന്നിൽ രാഹുലിന് എതിരെ പ്രതിഷേധം നടന്നു. കൂകി വിളിയോടെയാണ് ഡിവൈഎഫ്ഐ, ബിജെപി പ്രവർത്തകർ പ്രതിഷേധിച്ചത്.
https://www.facebook.com/Malayalivartha

























