കൊലപ്പെടുത്താനുള്ള RSS നേതാക്കളുടെ പട്ടിക തയ്യാറാക്കി പോപ്പുലർ ഫ്രണ്ട്; നടുക്കുന്ന റിപ്പോർട്ടുമായി പോലീസ്

സംസ്ഥാനത്തെ നടുക്കുന്ന കൊലപാതകങ്ങൾ നടത്താൻ വീണ്ടും പോപ്പുലർ ഫ്രണ്ട്. കൊല്ലപ്പെടേണ്ട ആർഎസ്എസ്, ബിജെപി പ്രവർത്തകരുടെ പട്ടിക പോപ്പുലർ ഫ്രണ്ട് തയാറാക്കിയതായി പോലീസ് വെളിപ്പെടുത്തുന്നു. സംഭവത്തിന്റെ നിർണായക വിവരങ്ങൾ പോലീസ് പുറത്തുവിട്ടു. മാത്രമല്ല പോപ്പുലർ ഫ്രണ്ട് റിപ്പോർട്ടർ തസ്തികയിലുളളവരാണ് ലിസ്റ്റ് തയ്യാറാക്കുന്നത്.
അതേസമയം മലപ്പുറം, പാലക്കാട്, ആലത്തൂർ എന്നിവിടങ്ങളിലെ ബിജെപി, ആർഎസ്എസ് പ്രവർത്തകരെയാണ് കൊല്ലാൻ പദ്ധതി ഇട്ടിരിക്കുന്നത്. കേരളത്തെ ഞെട്ടിച്ച ആർഎസ്എസ് മുൻ പ്രചാരകൻ ശ്രീനിവാസൻ വധക്കേസിലെ പ്രതിയുടെ പക്കൽ നിന്നാണ് ഇതുസംബന്ധിച്ച വിവരങ്ങൾ പോലീസിന് ലഭിച്ചത്.
മാത്രമല്ല ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിലെ പതിമൂന്നാം പ്രതിയായ കാജാ ഹുസൈന് ഒളിത്താവളം ഒരുക്കി നൽകിയത് പോപ്പുലർ ഫ്രണ്ട് കോട്ടക്കൽ ഏരിയ റിപ്പോർട്ടർ സിറാജുദ്ദീൻ ആയിരുന്നു എന്ന് പോലീസ് കണ്ട് പിടിച്ചിരുന്നു. സംഭവത്തിൽ ഇയാളുടെ പിടികൂടി, ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ ലഭിച്ചത്.
https://www.facebook.com/Malayalivartha

























