തവണകളായി യുവതിയെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികമായി പീഡിപ്പിച്ചു: രണ്ടു പേർ അറസ്റ്റിൽ; ബന്ധുക്കൾ നാദാപുരം പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്

നാദാപുരത്ത് യുവതിയെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികമായി പീഡിപ്പിച്ചു. അരൂർ പെരുമുണ്ടശ്ശേരിയിലാണ് സംഭവം. യുവതിയെ പീഡിപ്പിച്ച രണ്ടുപേരെയും പോലീസ് അറസ്റ്റ് ചെയ്തു. പ്രതികളെ നാദാപുരം സി.ഐ ഇ.വി. ഫായിസ് അലി അറസ്റ്റ് ചെയ്തത്.
പെരുമുണ്ടശ്ശേരി കനാൽ പാലത്തിന് സമീപം മന്നുകണ്ടി രാജൻ (55), പിരക്കിൽ മീത്തൽ രതീഷ് (38) എന്നിവരാണ് അറസ്റ്റിലായത്. ബന്ധുക്കൾ നാദാപുരം പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
അതേസമയം ആഗസ്റ്റ് ഒമ്പതിന് രാജനും നാല് മാസം മുമ്പ് രതീഷും ആണ് യുവതിയെ പീഡിപ്പിച്ചത്. തുടർന്ന് വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ നൽകിയ പരാതിയിൽ പറയുന്നു. സംഭവത്തിനു പിന്നാലെ യുവതിയുടെയും ഭർത്താവിന്റെയും മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
https://www.facebook.com/Malayalivartha

























