Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..

85 വയസ്സിനു മുകളിൽ മൂന്നിലൊന്ന് ആൾക്കാർക്ക് മറവി രോഗം ബാധിക്കുമത്രേ; അപ്പോൾ ചെയ്യുന്ന പ്രവർത്തികൾക്ക് "മുൻകൂർ മാപ്പ്" നിയന്ത്രണങ്ങൾ ഇല്ലാതെ പോകുന്ന പ്രവർത്തികൾ അലോസരപ്പെടുത്തുമെന്നും കുടുംബങ്ങളെ താറുമാറാക്കുമെന്നും അറിയാം; വിവസ്ത്രനായി നടക്കാനും സ്ത്രീകളോടും കൊച്ചു കുട്ടികളോടും പോലും അപമര്യാദയായി പെരുമാറുവാനും സാധ്യത; നിർണ്ണായകമായ കുറിപ്പ് പങ്കു വച്ച് ഡോ സുൽഫി നൂഹു

19 SEPTEMBER 2022 04:42 PM IST
മലയാളി വാര്‍ത്ത

85 വയസ്സിനു മുകളിൽ മൂന്നിലൊന്ന് ആൾക്കാർക്ക് മറവി രോഗം ബാധിക്കുമത്രേ. അപ്പോൾ ചെയ്യുന്ന പ്രവർത്തികൾക്ക് "മുൻകൂർ മാപ്പ്" നിയന്ത്രണങ്ങൾ ഇല്ലാതെ പോകുന്ന പ്രവർത്തികൾ അലോസരപ്പെടുത്തുമെന്നും കുടുംബങ്ങളെ താറുമാറാക്കുമെന്നും അറിയാം. ഇതുവരെ മാന്യമായി, അന്തസായി പെരുമാറിയിരുന്ന പെരുമാറ്റം തലകുത്തനെ മാറിയേക്കാം.

വിവസ്ത്രനായി നടക്കാനും സ്ത്രീകളോടും കൊച്ചു കുട്ടികളോടും പോലും അപമര്യാദയായി പെരുമാറുവാനും സാധ്യത വ്യക്തി ശുചിത്വത്തിൽ പോലും ഒട്ടും തന്നെ ശ്രദ്ധയില്ലാതിയിപ്പോയേക്കാം. നിർണ്ണായകമായ കുറിപ്പ് പങ്കു വച്ച് ഡോ സുൽഫി നൂഹു. കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;

മാപ്പാക്കണം. ഒരച്ഛൻ മക്കൾക്ക് എഴുതുന്ന കത്ത്. ഈ കത്ത് ഇപ്പോൾ വായിക്കരുതെന്ന് അഭ്യർത്ഥന. രണ്ടാൺമക്കളോടും കൂടിയാണ്. ബുധൻ ,സെപ്റ്റംബർ 21 ലോക അൽസിമേർസ് ദിനം ഒരു പക്ഷേ ദശാബ്ദങ്ങൾക്കപ്പുറം ഞാൻ ജീവിച്ചിരിക്കുകയാണെങ്കിൽ മാത്രം പ്രസക്തമാകുന്ന കത്ത്. അതിനുമപ്പുറം കണ്ടുമുട്ടുന്ന പ്രായാധിക്യം ചെന്ന ആർക്കെങ്കിലും ഗുണം ചെയ്യുമെന്ന് തോന്നുന്നെങ്കിൽ മാത്രം വായിക്കുക.  ഭാര്യയോട് വിവരങ്ങൾ മുൻപേ പറഞ്ഞിട്ടുണ്ട്.

കൊല്ലങ്ങൾ കഴിയുമ്പോൾ ഒരുപക്ഷേ എനിക്കും അൽഷിമേർസ് ഡിസീസോ മറ്റൊരു തരത്തിലുള്ള ഡിമെൻഷ്യയൊ ബാധിച്ചേക്കാം. 85 വയസ്സിനു മുകളിൽ മൂന്നിലൊന്ന് ആൾക്കാർക്ക് മറവി രോഗം ബാധിക്കുമത്രേ അപ്പോൾ ചെയ്യുന്ന പ്രവർത്തികൾക്ക് "മുൻകൂർ മാപ്പ്" നിയന്ത്രണങ്ങൾ ഇല്ലാതെ പോകുന്ന പ്രവർത്തികൾ അലോസരപ്പെടുത്തുമെന്നും കുടുംബങ്ങളെ താറുമാറാക്കുമെന്നും അറിയാം.

ഇതുവരെ മാന്യമായി, അന്തസായി പെരുമാറിയിരുന്ന പെരുമാറ്റം തലകുത്തനെ മാറിയേക്കാം. വിവസ്ത്രനായി നടക്കാനും സ്ത്രീകളോടും കൊച്ചു കുട്ടികളോടും പോലും അപമര്യാദയായി പെരുമാറുവാനും സാധ്യത വ്യക്തി ശുചിത്വത്തിൽ പോലും ഒട്ടുംതന്നെ ശ്രദ്ധയില്ലാതിയിപ്പോയേക്കാം ഒരുപക്ഷേ ഡിമെൻഷ്യ ബാധിച്ചാൽ മേൽ പറഞ്ഞതൊക്കെ രോഗത്തിൻറെ ഭാഗമാണെന്ന് തീർച്ചയായും അറിയണം. ദേഷ്യമോ അക്രമ സ്വഭാവമോ കാണിച്ചാൽ സദയം പൊറുക്കണം.

പപ്പാ അറിയാതെ ചെയ്തു പോകുന്നതാണ്. അറിഞ്ഞുകൊണ്ട് ഇങ്ങനെയൊന്നും ചെയ്യില്ല. ഡിമൻഷ്യയുടെ ചില ഘട്ടങ്ങളിൽ എല്ലാവരും ഇങ്ങനെയൊക്കെയാണെന്ന് തീർച്ചയായും അറിയണം. കുടുംബത്തിലെ മറ്റുള്ളവരെ അറിയിക്കണം. നിങ്ങളുടെ ഉപ്പച്ചിക്ക് ഓർമ്മക്കുറവ് ഉണ്ടായിരുന്നത് കൊണ്ട് തന്നെ അങ്ങനെയൊന്ന് ബാധിക്കുവാനുള്ള സാധ്യത കൂടുതൽ. 65 വയസ്സ് മുതൽ മറുതിരോഗം വരാനുള്ള സാധ്യത കൂടുന്നു 85ന് മുകളിൽ മൂന്നിലൊന്ന് പേർക്ക് ഈ രോഗം ബാധിച്ചേക്കാം.

നല്ല വ്യായാമവും സമീകൃതിഹാരവും അൽസിമേർസ് രോഗം വരാനുള്ള സാധ്യത കുറക്കുമെന്ന് വ്യക്തമായ തെളിവുകൾ. സ്ത്രീകൾക്കാണ് കൂടുതൽ വരാൻ സാധ്യതയെങ്കിലും പ്രായം കൂടുംതോറും രോഗം വരാനുള്ള സാധ്യത വർദ്ധിക്കുന്നു. അൽഷിമേർസ് രോഗത്തിന് പരിപൂർണ്ണമായ ചികിത്സയില്ല. ഒരുപക്ഷേ പത്തോ ഇരുപതോ കൊല്ലങ്ങൾ കഴിയുമ്പോൾ അൽഷിമേർസ് രോഗം ബാധിച്ചാൽ പോലും ചികിത്സ ലഭ്യമായിരിക്കും എന്നാണ് സൂചനകൾ. ആ മേഖലയിൽ നിരന്തരം ഗവേഷണങ്ങൾ നടക്കുന്നു.

മധുരം കുറച്ച് നൽകുന്നതിനെക്കുറിച്ചൂം കോഫി നൽകുന്നതിനെക്കുറിച്ചും കണ്ണാടികൾ ഒഴിവാക്കുന്നതിനെകുറിച്ചും പച്ചനിറത്തിലുള്ള വസ്ത്രങ്ങളോടുള്ള ഇഷ്ടത്തിനെക്കുറിച്ചും പറയുന്നുണ്ടെങ്കിലും വ്യക്തമായ തെളിവുകൾ ലഭ്യമാണെങ്കിൽ മാത്രം അതിനെ ആശ്രയിക്കണം . തീർച്ചയായും ചികിത്സിക്കുന്ന ഡോക്ടറുടെ നിർദ്ദേശങ്ങൾക്ക് മുൻഗണന. ഒരുപക്ഷേ ഏറ്റവും നല്ല ചികിത്സ

എന്നെ അറിയുന്ന എന്റെ വ്യതിയാനങ്ങൾ തിരിച്ചറിയുന്ന രോഗത്തെ പരിപൂർണ്ണമായും മനസ്സിലാക്കുന്ന ചുറ്റുമുള്ളവർ ഉണ്ടാകുക എന്നുള്ളത് തന്നെയാണ്. അതുകൊണ്ടുതന്നെ ഈ കത്ത് പ്രസക്തമാവുകയാണെങ്കിൽ തീർച്ചയായും വായിക്കണം ചുറ്റും നടക്കുന്ന കാര്യങ്ങൾ ദിവസവും കാണുന്നത് കൊണ്ടാണ് ഈ കത്ത് എഴുതണം എന്ന് തോന്നിയത്.  ഒരു പക്ഷേ രോഗം ബാധിച്ചില്ലെങ്കിൽ ഈ കത്തിലെ കാര്യങ്ങൾ പറഞ്ഞ് നമുക്ക് അന്ന് പൊട്ടിച്ചിരിക്കാം. ഒന്നുകൂടി മുൻകൂർ മാപ്പ് പറഞ്ഞുകൊണ്ട്. സസ്നേഹം നിങ്ങളുടെ പ്രിയപ്പെട്ട പപ്പാ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... എറണാകുളത്ത് സ്വകാര്യ ബസിന്റെ തുറന്നിട്ട മുൻവാതിലിലൂടെ പുറത്തേക്ക് തെറിച്ചുവീണ് കന്യാസ്ത്രീയ്ക്ക് ദാരുണാന്ത്യം  (21 minutes ago)

ബിസിനസ്സിൽ വിറ്റുവരവ് വർദ്ധിക്കും; കുടുംബത്തിൽ മംഗള കർമ്മങ്ങൾ! കർക്കിടകം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!  (33 minutes ago)

മർകസ് കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു  (39 minutes ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി എന്‍ ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.... നിയമന ഉത്തരവില്‍ ഒപ്പിട്ട് ​ഗവർണർ  (48 minutes ago)

ഇംഗ്ലണ്ടിനെതിരെ നടന്ന ഒന്നാം ട്വന്റി-20 മത്സരം... റെക്കോര്‍ഡ് നേട്ടവുമായി ഇന്ത്യന്‍ യുവതാരം അഭിഷേക് ശര്‍മ...  (1 hour ago)

ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ള  (1 hour ago)

ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങി ഒഡീഷ സ്വദേശി  (8 hours ago)

ഡേകെയര്‍ സെന്ററില്‍ ആയമാരുടെ ക്രൂരപീഡനം: അഞ്ച് ആയമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു  (9 hours ago)

വിഴിഞ്ഞത്ത് യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍  (10 hours ago)

മുതിര്‍ന്നവരുടെ സീറ്റുകളില്‍ ഇരുന്നാല്‍ 100 രൂപ പിഴ ഈടാക്കുമെന്ന് കെഎസ്ആര്‍ടിസി  (10 hours ago)

ശബരിമല ക്ഷേത്ര വിഷയത്തില്‍ സംസ്ഥാന സര്‍ക്കാറിനേക്കാള്‍ ഹൈക്കോടതി ഇടപെടല്‍ നടത്തുന്നതില്‍ അതൃപ്തി പറഞ്ഞ് ദേവസ്വം മന്ത്രി കെ മുരളീധരന്‍  (11 hours ago)

ഇത്തിഹാദ് റെയിൽവേയിൽ ആദ്യ ക്യാപ്റ്റനായി പ്രവാസി മലയാളി ദുബായിൽ ഇന്ന് മുതൽ ഈ 6 മാറ്റങ്ങൾ പ്രവാസികളുടെ ജോലി തെറിക്കോ  (11 hours ago)

സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണറായി ശേഷാദ്രിനാഥന്റെ നിയമനത്തിന് അംഗീകാരം.  (11 hours ago)

"യഹലോം ഹമാസിന്റെ ശേഷക്രിയ നടത്തി..! 16 KM തുരങ്കക്കോട്ടയിൽ കോൺക്രീറ്റ് പ്രളയം..! ആ തുരങ്കം ഇനി തുറക്കില്ല..!"  (12 hours ago)

"റിയാസിനെയും പിണറായിയെയും ഒരുമിച്ച് ഒറ്റി..! വീണയും ഭർത്താവും ഒറ്റ വിലങ്ങിൽ... ജയിലിൽ തൈക്കണ്ടി സെൽ.. ഷോൺ പറഞ്ഞത് അച്ചട്ടാവുന്നു."  (12 hours ago)

Malayali Vartha Recommends