ഗവര്‍ണറുടെ വാര്‍ത്താസമ്മേളനം കോഴി കോട്ടുവാ ഇട്ടപോലെയെന്ന് കാനം രാജേന്ദ്രന്‍

ഗവര്‍ണറുടെ വാര്‍ത്താസമ്മേളനം കോഴി കോട്ടുവാ ഇട്ടപോലെയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ബാലിശമായ വാദങ്ങളാണ് ഗവര്‍ണര്‍ ഉയര്‍ത്തിയത്. രണ്ട് ഭരണഘടനാ സ്ഥാപനങ്ങള്‍ തമ്മിലുള്ള കത്ത് പുറത്തുവിട്ട കേരള ഗവര്‍ണര്‍ ഇന്ത്യന്‍ ഭരണഘടന ലംഘിച്ചു. ഇത് ഗൗരവമുള്ള വിഷയമാണെന്നും കാനം തിരുവനന്തപുരത്ത് പറഞ്ഞു.
വര്‍ണര്‍ ആരിഫ് മുഹമ്മദിനെ തള്ളി മന്ത്രി പി രാജീവ്. ഇരിക്കുന്ന പദവി ഗവര്‍ണര്‍ പരിഹാസ്യമാക്കരുതെന്ന് പി രാജീവ് ആവശ്യപ്പെട്ടു. നേരത്തെ ചര്‍ച്ചയായ വിഷയങ്ങളാണ് ഇന്ന് ഗവര്‍ണര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. ഭരണഘടനാപരമായ പദവിയാണ് വഹിക്കുന്നതെന്ന തിരിച്ചറിവോടെ ഗവര്‍ണര്‍ പ്രവര്‍ത്തിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
ഗവര്‍ണറുടെ ഭാഗത്ത് നിന്നും വല്ലാതെ തരം താഴുന്ന പ്രതികരണങ്ങള്‍ സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നില്ല. എന്നാല്‍ ഇന്നദ്ദേഹം എല്ലാ പരിധിയും ലംഘിച്ചുകൊണ്ടുള്ള പ്രവര്‍ത്തിയാണ് നടത്തിയത്. തന്റെ രാഷ്ട്രീയം അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ആര്‍എസ്എസിന് ക്ലാസ് എടുക്കുന്നയാളാണെന്ന് അദ്ദേഹം പരസ്യമായി പറഞ്ഞുകഴിഞ്ഞു. ഇതിലൂടെ ഗവര്‍ണറുടെ രാഷ്ട്രീയം ജനങ്ങള്‍ക്ക് മനസിലായി. എന്നാല്‍ ഗവര്‍ണര്‍ പദവിയിലിരുന്ന് ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവതുമായി കൂടിക്കാഴ്ച നടത്തിയത് ശരിയായില്ലെന്നും പി രാജീവ് തുറന്നടിച്ചു.
നിയമസഭ പാസാക്കിയ ബില്ല് ഗവര്‍ണര്‍ ഒപ്പിടരുതെന്ന് പ്രതിപക്ഷം പറയുന്നതിനെയും രാജീവ് വിമര്‍ശിച്ചു. ഇത് കോണ്‍ഗ്രസിന്റെ നിലപാടാണോയെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കണമെന്ന് പി രാജീവ് ആവശ്യപ്പെട്ടു. ഇത് രാജഭരണമോ വൈസോയി ഭരണമോ അല്ല ജനാധിപത്യഭരണമാണെന്ന് മനസിലാക്കണമെന്നും രാ3ജീവ് അഭിപ്രായപ്പെട്ടു.
ഗവര്‍ണര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. പഴയ വീഞ്ഞ് പുതിയ കുപ്പിയിലായിരിക്കുകയാണെന്നും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിനെതിരായ ആരോപണം അസംബന്ധമാണെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.
ചരിത്ര കോണ്‍ഗ്രസ് നടക്കുമ്പോള്‍ കെ.കെ.രാഗേഷ് രാജ്യസഭാ എംപിയായിരുന്നു. ആര്‍എസ്.എസ് വക്താവെന്ന് സ്വയം പറയുന്ന ഒരാളെപ്പറ്റി എന്തു പറയാനാണ്. ആര്‍എസ്എസ് ദൗത്യം ഏറ്റെടുത്തിരിക്കുകയാണ് ഗവര്‍ണര്‍. മുഖ്യമന്ത്രിക്കെതിരായ ഗവര്‍ണറുടെ വിമര്‍ശനങ്ങള്‍ക്ക് സര്‍ക്കാര്‍ മറുപടി നല്‍കുമെന്നും എവി ഗോവിന്ദന്‍ തൃശ്ശൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു.
https://www.facebook.com/Malayalivartha






















