'ചീറ്റയെ കൊണ്ടു വന്നാൽ ഇന്ത്യയിലെ ദാരിദ്യം തീരുമോയെന്ന് ആവർത്തിച്ച് ചോദിക്കുകയാണ് അറുപത് വർഷം ഇന്ത്യ ഭരിച്ചിട്ടും ദാരിദ്രൃത്തെ ഇല്ലായ്മ ചെയ്യാൻ കഴിയാതിരുന്ന പ്രസ്ഥാനം. ഒരു വശത്ത് ദാരിദ്യം പറഞ്ഞിട്ട് മറുവശത്ത് പ്രൊജക്ട് ചീറ്റ കൊണ്ടുവന്നത് തങ്ങളുടെ കാലത്താണെന്നും അവർ പറയുന്നുണ്ട്. അത് എത്രത്തോളം ശരിയാണെന്ന് ഫാക്ട് ചെക്ക് ചെയ്യാം....' അഞ്ചു പാർവതി പ്രഭീഷ് കുറിക്കുന്നു

പ്രൊജക്ട് ചീറ്റയുടെ പേരിൽ വാദ-പ്രതിവാദങ്ങൾ കൊടുമ്പിരി കൊണ്ടിരിക്കുകയാണല്ലോ. ചീറ്റയെ കൊണ്ടു വന്നാൽ ഇന്ത്യയിലെ ദാരിദ്യം തീരുമോയെന്ന് ആവർത്തിച്ച് ചോദിക്കുകയാണ് അറുപത് വർഷം ഇന്ത്യ ഭരിച്ചിട്ടും ദാരിദ്രൃത്തെ ഇല്ലായ്മ ചെയ്യാൻ കഴിയാതിരുന്ന പ്രസ്ഥാനം. ഒരു വശത്ത് ദാരിദ്യം പറഞ്ഞിട്ട് മറുവശത്ത് പ്രൊജക്ട് ചീറ്റ കൊണ്ടുവന്നത് തങ്ങളുടെ കാലത്താണെന്നും അവർ പറയുന്നുണ്ട്. അത് എത്രത്തോളം ശരിയാണെന്ന് ഫാക്ട് ചെക്ക് ചെയ്യാം. എന്ന് പറയുകയാണ് അഞ്ചു പാർവതി പ്രഭീഷ്.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
പ്രൊജക്ട് ചീറ്റയുടെ പേരിൽ വാദ-പ്രതിവാദങ്ങൾ കൊടുമ്പിരി കൊണ്ടിരിക്കുകയാണല്ലോ. ചീറ്റയെ കൊണ്ടു വന്നാൽ ഇന്ത്യയിലെ ദാരിദ്യം തീരുമോയെന്ന് ആവർത്തിച്ച് ചോദിക്കുകയാണ് അറുപത് വർഷം ഇന്ത്യ ഭരിച്ചിട്ടും ദാരിദ്രൃത്തെ ഇല്ലായ്മ ചെയ്യാൻ കഴിയാതിരുന്ന പ്രസ്ഥാനം. ഒരു വശത്ത് ദാരിദ്യം പറഞ്ഞിട്ട് മറുവശത്ത് പ്രൊജക്ട് ചീറ്റ കൊണ്ടുവന്നത് തങ്ങളുടെ കാലത്താണെന്നും അവർ പറയുന്നുണ്ട്. അത് എത്രത്തോളം ശരിയാണെന്ന് ഫാക്ട് ചെക്ക് ചെയ്യാം.
ശരിയാണ് ! 2008-09 കാലഘട്ടത്തിലാണ് 'പ്രോജക്ട് ചീറ്റ' എന്ന നിർദ്ദേശം തയ്യാറാക്കിയത് . മൻമോഹൻ സിംഗ് സർക്കാർ അതിനു അംഗീകാരം നൽകുകയും ചെയ്തു. 2010 ഏപ്രിലിൽ അന്നത്തെ വനം-പരിസ്ഥിതി മന്ത്രി ശ്രീ. ജയറാം രമേഷ് ആഫ്രിക്കയിലെ ചീറ്റ ഔട്ട് റീച്ച് സെന്ററിൽ പോയി. 2013-ൽ സുപ്രീം കോടതി പദ്ധതി നിരോധിച്ചു. ഇവിടെ വരെ ഓക്കെയാണ്. എന്നാൽ സുപ്രീം കോടതി എന്തുകൊണ്ട് ആ പ്രൊജക്ട് ബാൻ ചെയ്തു എന്നതിനെ കുറിച്ച് ചർച്ചയില്ല. ആ പ്രൊജക്ടിൻ്റെ ലക്ഷ്യം എന്തായിരുന്നുവെന്നും ചർച്ചയില്ല. മോദി ക്രെഡിറ്റ് തട്ടിയെടുത്തുവെന്ന കരച്ചിൽ മാത്രമുണ്ട് എങ്ങും.
ആഫ്രിക്കയിൽ നിന്നും ഇന്ത്യൻ കാടുകളിൽ കൊണ്ടുവന്നിട്ട് ചീറ്റേ ഇനി നീ ഇവിടെ തിന്നു കുടിച്ച് ജീവിച്ചോ എന്നു പറഞ്ഞാൽ ജീവിച്ചുപോരുന്ന സ്പീഷീസ് അല്ല ചീറ്റകൾ. ഒരു കാലത്ത് ഇന്ത്യൻ കാടുകളിൽ സുലഭമായിരുന്ന ഏഷ്യാറ്റിക് ചീറ്റകൾ 1952ൽ ഇന്ത്യയിൽ വംശനാശം സംഭവിച്ചതായി പ്രഖ്യാപിക്കപ്പെട്ടു; ചരിത്രത്തിൽ പ്രകൃതിവിരുദ്ധമായ കാരണങ്ങളാൽ ഇന്ത്യയിൽ നിന്ന് വംശനാശം സംഭവിച്ച ഒരേയൊരു മൃഗമാണിത്. വംശനാശം സംഭവിച്ച ചീറ്റകളെ പുനരവതരിപ്പിക്കാനുള്ള ശ്രമങ്ങൾ 1969-70 കാലഘട്ടത്തിൽ ഇന്ദിരാജി യുടെ നേതൃത്വത്തിൽ തുടങ്ങിയിരുന്നു. ഇറാനുമായി ചർച്ചയും നടന്നതാണ്. പക്ഷേ ഇറാൻ അതിൽ നിന്നും പിന്മാറിയതോടെ ആ ശ്രമം പിന്നീട് നടന്നില്ല. പിന്നീട് 2008-09 കാലഘട്ടത്തിൽ UPA സർക്കാരിൻ്റെ നേതൃത്വത്തിൽ തുടങ്ങി. എന്നാൽ സുപ്രീം കോടതി 2013 ൽ ആ പദ്ധതി ബാൻ ചെയ്തു അതിൻ്റെ കാരണമായി സുപ്രീം കോടതി പറഞ്ഞ പോയിൻ്റ്സ് ഇതാണ്-
National board for wildlife was not consulted.
National wildlife action plan 2002-16 has not been amended to introduce foreign species.
ഈ രണ്ട് കാരണങ്ങൾ വെള്ളരിക്ക വലുപ്പത്തിൽ ഉള്ളപ്പോൾ അതിൽ നിന്നും മനസ്സിലാവുന്നത് ഒന്ന് മാത്രം - 2008-09 ൽ തുടങ്ങിയ ഒരു പദ്ധതി അഞ്ചാറ് വർഷം ഭരണം കൈയ്യിൽ കിട്ടിയിട്ടും നേരായ രീതിയിൽ അവതരിപ്പിക്കാൻ മൻമോഹൻ സിങ്ങ് സർക്കാരിനു കഴിഞ്ഞില്ല അഥവാ ശ്രമിച്ചില്ല . വെളളക്കടലാസിൽ പ്രൊജക്ട് ചീറ്റ എന്നെഴുതിയാൽ ആഫ്രിക്കയിൽ നിന്നും ചീറ്റ വരില്ല. അതിനു procedures ഉണ്ട്. അത് കൃത്യമായി ഫോളോ അപ്പ് ചെയ്യുന്നതിലാണ് മിടുക്ക്. ആ മിടുക്കാണ് കോൺഗ്രസ്സിന് ഇല്ലാതെ പോയതും.
2014ൽ അധികാരത്തിലേറിയ നരേന്ദ്ര മോദി സർക്കാർ 2017 മുതൽ അതിൻ്റെ ശ്രമം തുടങ്ങി. 2013 ൽ സുപ്രീം കോടതി പറഞ്ഞ നിർദ്ദേശങ്ങൾ കൃത്യമായി ഫോളോ അപ്പ് ചെയ്തു. ചീറ്റകൾക്ക് അനുയോജ്യമായ ആവാസവ്യവസ്ഥ ഒരുക്കി. മധ്യപ്രദേശിലെ കുനോ ദേശീയ ഉദ്യാനത്തിൻ്റെ ചുറ്റളവിലുള്ള ഇരുപത്തി നാലോളം കാർഷിക ഗ്രാമങ്ങളെ മാറ്റിപാർപ്പിച്ചു.
2013 ൽ വിലക്ക് ഏർപ്പെടുത്തിയ അതേ സുപ്രീം കോടതി 2020ൽ വിലക്ക് മാറ്റി. വിലക്ക് മാറി വെറും രണ്ട് വർഷത്തിനുള്ളിൽ തന്നെ നമീബിയയിൽ നിന്നും എട്ട് ചീറ്റകളെ ഇന്ത്യൻ മണ്ണിൽ കാലു കുത്തിച്ചു. അങ്ങനെ നീണ്ട എഴുപത് വർഷങ്ങൾക്ക് ശേഷം ചീറ്റകൾ ഇന്ത്യൻ മണ്ണിലെത്തി. അതു മാത്രമല്ല കുനോ ദേശീയോദ്യാനത്തിൽ ചീറ്റകളെ പരിപാലിക്കാനായി നാനൂറ് വോളൻ്റിയർമാർക്ക് പ്രത്യേക റിക്രൂട്ട്മെൻ്റും പരിശീലനവും നല്കി. അവരാണ് ചീറ്റമിത്രങ്ങൾ . ചീറ്റമിത്രങ്ങൾ ആയി തെരെഞ്ഞെടുത്തതാവട്ടെ വനത്തെ നന്നായി അറിയാവുന്ന, സ്നേഹിക്കുന്ന ആദിവാസി വിഭാഗങ്ങളിലെ യുവാക്കളെയും.
Action speaks louder than words എന്ന് പറയാറില്ലേ! അതാണ് പ്രൊജക്ട് ചീറ്റയിൽ മോദി ചെയ്തു കാണിച്ചത്. അതിനെ ഫോട്ടോഷോപ്പ് ചെയ്ത ചിത്രം വച്ച് പ്രതിരോധിക്കാനാവില്ല. Actions prove who someone really is while words only show what someone wants to be.!
https://www.facebook.com/Malayalivartha






















