അടിച്ചത് 25 കോടി എന്നാല്‍ പകുതി കോടി പോലും അനുഭവിക്കാനാകാത്ത നിര്‍ഭാഗ്യവാനായ ഭാഗ്യവാന്‍ കണക്ക് പറഞ്ഞ് കുറിപ്പ്, വൈറല്‍

കഴിഞ്ഞ ദിവസമായിരുന്നു കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയുമായി എത്തിയ തിരുവോണം ബമ്പറിന്റെ നറുക്കെടുപ്പ് നടന്നത്. തിരുവനന്തപുരം ശ്രീവരാഹം സ്വദേശി അനൂപിനാണ് 25 കോടിയുടെ ഒന്നാം സമ്മാനം ലഭിച്ചത്. ഈ കോടി ലഭിച്ചവരെല്ലാം ഭാഗ്യവാന്മാരാണോ. ഉദാഹരണത്തിന് കലാപരമായോ കായിക പരമായോ ആരെങ്കിലും എന്തെങ്കിലും നേട്ടങ്ങള്‍ കൈവരിച്ചാല്‍ അവരുടെയും മുമ്പ് ആ നേട്ടം കൈവരിച്ചവരുടെയുമൊക്കെ അഭിപ്രായ പ്രകടനവും സന്തോഷ പ്രകടനവുമൊക്കെ നാം മാധ്യമങ്ങളിലൂടെ കാണാറുണ്ട്. എന്നാല്‍ ഈ വിജയാഘോഷത്തിനിടെ മുമ്പ് ലോട്ടറിയടിച്ച ആരുടെയെങ്കിലും ഇന്റര്‍വ്യൂ നാം മാധ്യമങ്ങളിലൂടെ കണ്ടിട്ടുണ്ടോ? അതുകൂടി കാണിച്ചാല്‍ മാത്രമേ ഈ ലഭിക്കുന്ന ബംബര്‍ തുക എത്രയാണെന്നും. ഉള്ളത് കയ്യീന്ന് പോകാതിരിക്കാന്‍ എന്താണ് ചെയ്യേണ്ടതെന്നും നിലവിലെ ഭാഗ്യവാന് മനസ്സിലാകുകയുള്ളൂ..
നിലവില്‍ മാധ്യമങ്ങള്‍ പറയുന്നതനുസരിച്ച് 25 കോടിയില്‍ എത്ര രൂപയാകും ബംബറടിച്ച അനൂപിന് ലഭിക്കുക. 15.75 കോടി രൂപ കിട്ടുമെന്നണ് എല്ലാവരും കരുതിയിരിക്കുന്ത്. എന്നാല്‍ ഈ തുക അനൂപിന്റെ ബാങ്ക് അക്കൗണ്ടില്‍ വരുമെങ്കിലും മുഴുവന്‍ നികുതിയും അടച്ച് കഴിഞ്ഞ് ഇതിലും കുറവാണ് സമ്മാനാര്‍ഹന് ലഭിക്കുകയെന്നതാണ് യാഥാര്‍ത്ഥ്യം
25 കോടി സമ്മാനം ലഭിച്ചയാള്‍ക്ക് 10% ഏജന്റ് കമ്മീഷന്‍ കഴിഞ്ഞു കിട്ടുന്ന തുകയ്ക്ക് ആകെയുള്ള നികുതി ബാധ്യത ഒന്‍പത് കോടി അറുപത്തിയൊന്ന് ലക്ഷത്തി എഴുപതിനാലായിരം (96174000) രൂപയാണ്. അതില്‍ ലോട്ടറി വകുപ്പ് മുന്‍കൂട്ടി കട്ട് ചെയ്യുന്നത് 6.75 കോടി രൂപ മാത്രമാണ്. ബാക്കി തുക, അതായത് സര്‍ചാര്‍ജും സെസ്സും ചേര്‍ന്ന പണം ലഭിച്ചയാള്‍ അടക്കേണ്ടതാണ്. എപ്പോഴെങ്കിലും അടച്ചാല്‍ പോര. ഒക്ടോബറില്‍ പണം അക്കൗണ്ടില്‍ കിട്ടുകയാണെങ്കില്‍ ഡിസംബറിന് മുന്‍പ് 28674000 രൂപ അടക്കേണ്ടതുണ്ട്. വൈകുന്ന ഓരോ മാസവും ആ തുകയുടെ 1% പെനാലിറ്റിയും വരും. ലോട്ടറി അടിച്ച പലരും ഇപ്പറഞ്ഞ തുക അടക്കാറില്ലെന്നതാണ് യാഥാര്‍ത്യം. വര്‍ഷാവസാനം റിട്ടേണ്‍ ഫയല്‍ ചെയ്യുന്ന നേരത്ത് ഈ തുകയും പെനാലിറ്റിയും ചേര്‍ത്ത് അടക്കേണ്ടി വരും
എന്നാല്‍ ഈ അബദ്ധങ്ങള്‍ സംഭവിക്കാതിരിക്കാന്‍ കാര്യങ്ങള്‍ കൃത്യമായി എടുക്കേണ്ട മുന്‍കരുതലുകളെ കുറിച്ചുള്ളൊരു ഫേസ്ബുക്ക് പോസ്റ്റ് ഇപ്പോള്‍ ശ്രദ്ധ നേടുകയാണ് ആ ഫേസ്ബുക്ക് പോസ്റ്റ് ഞാനൊന്ന് വായിക്കാം
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം
അടുത്ത വര്‍ഷം ഓണം ബംബര്‍ വില്‍പ്പന തുടങ്ങിയാല്‍ അല്ലെങ്കില്‍ നറക്കെടുപ്പ് നടന്നു കഴിഞ്ഞാല്‍ മാധ്യമങ്ങളില്‍ ഇന്ന് ബംബര്‍ സമ്മാനം കിട്ടിയ വ്യക്തിയുടെ ഒരു ഇന്റര്‍വ്യൂ വരാന്‍ സാധ്യതയുണ്ട്. അതില്‍ അദ്ദേഹം ഒരു ആരോപണം ഉന്നയിക്കും.
'ടാക്‌സ് എല്ലാം കുറച്ച് എനിക്ക് ലഭിച്ച 15 കോടി 75 ലക്ഷം രൂപയ്ക്ക് പുറമെ 2.86 കോടി രൂപ കൂടി നികുതി അടക്കാന്‍ ഇന്‍കം ടാക്‌സ് ആവശ്യപ്പെട്ടു' എന്നായിരിക്കും ആരോപണം.
ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ഒരു സ്ത്രീ ഇതുപോലൊരു ആരോപണം ഉന്നയിച്ചിരുന്നു. ഇന്ന് കഴിഞ്ഞ വര്‍ഷത്തെ വിജയിയും ഇതേ കാര്യം പറഞ്ഞിരുന്നു. ഒന്നരക്കോടിയോളം രൂപ വീണ്ടും നികുതി അടക്കേണ്ടി വന്നു എന്ന്.
ഒരു മാധ്യമവും യഥാര്‍ത്ഥ കണക്കുകള്‍ പറയില്ല. കുറച്ച് ദിവസം സര്‍ക്കാരിനെയും ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിനേയും തെറിവിളിപ്പിക്കാം.
25 കോടിയുടെ സമ്മാനത്തുകയില്‍ നിന്ന് ഏജന്റ് കമ്മീഷനും ടാക്‌സും കഴിച്ച് 15.75 കോടി സമ്മാനര്‍ഹന് ലഭിക്കും എന്നാണ് ഇത്തവണത്തെ ഓണം ബമ്പറിനെ കുറിച്ചുള്ള എല്ലാ മാധ്യമ വാര്‍ത്തകളും. സമ്മാനം ലഭിച്ച വ്യക്തിയും അങ്ങിനെ തന്നെയാണ് കരുതുന്നത് എന്ന് ഒരു ഇന്റര്‍വ്യൂ കണ്ടപ്പോള്‍ മനസിലായി. 25 കോടിയുടെ 10% ഏജന്റ് കമ്മീഷന്‍ കഴിച്ചാല്‍ 22.5 കോടി. അതിന്റെ 30% TDS (6.75 കോടി) കുറച്ചാല്‍ 15.75 കോടി. ഇത്രയും തുക സമ്മാനം ലഭിച്ചയാളുടെ ബാങ്ക് അക്കൗണ്ടില്‍ വരും എന്നത് വസ്തുതയാണ്. എന്നാല്‍ ടാക്‌സ് അവിടെ കഴിഞ്ഞിട്ടില്ല.
'ഇപ്പോള്‍ എല്ലാവരും നല്ല സ്‌നേഹത്തിലാണ്, ഇനിയത് മാറും', ഓണം ബമ്പര്‍ അടിച്ച അനൂപ് പറയുന്നു
അഞ്ച് കോടിക്ക് മുകളില്‍ വരുമാനം ഉള്ളവര്‍ ടാക്‌സിന്റെ 37% സര്‍ചാര്‍ജ് അടക്കണം. അതായത് 6.75 കോടിയുടെ 37%. 24975000 രൂപ. അവിടേയും തീര്‍ന്നില്ല. ടാക്‌സും സെസ് ചാര്‍ജും ചേര്‍ന്ന തുകയുടെ 4% ഹെല്‍ത്ത് & എഡ്യൂക്കേഷന്‍ സെസ് അടക്കണം. അതായത് 67500000 + 24975000 = 92475000 രൂപയുടെ 4 ശതമാനം. അതായത് 3699000 രൂപ.
ചുരുക്കി പറഞ്ഞാല്‍ 25 കോടി സമ്മാനം ലഭിച്ചയാള്‍ക്ക് 10% ഏജന്റ് കമ്മീഷന്‍ കഴിഞ്ഞു കിട്ടുന്ന തുകയ്ക്ക് ആകെയുള്ള നികുതി ബാധ്യത ഒന്‍പത് കോടി അറുപത്തിയൊന്ന് ലക്ഷത്തി എഴുപതിനാലായിരം (96174000) രൂപയാണ്. അതില്‍ ലോട്ടറി വകുപ്പ് മുന്‍കൂട്ടി കട്ട് ചെയ്യുന്നത് 6.75 കോടി രൂപ മാത്രമാണ്. ബാക്കി തുക, അതായത് സര്‍ചാര്‍ജും സെസ്സും ചേര്‍ന്ന പണം ലഭിച്ചയാള്‍ അടക്കേണ്ടതാണ്. എപ്പോഴെങ്കിലും അടച്ചാല്‍ പോര. ഒക്ടോബറില്‍ പണം അക്കൗണ്ടില്‍ കിട്ടുകയാണെങ്കില്‍ ഡിസംബറിന് മുന്‍പ് 28674000 രൂപ അടക്കേണ്ടതുണ്ട്. വൈകുന്ന ഓരോ മാസവും ആ തുകയുടെ 1% പെനാലിറ്റിയും വരും. ലോട്ടറി അടിച്ച പലരും ഇപ്പറഞ്ഞ തുക അടക്കാറില്ല. വര്‍ഷാവസാനം റിട്ടേണ്‍ ഫയല്‍ ചെയ്യുന്ന നേരത്ത് ഈ തുകയും പെനാലിറ്റിയും ചേര്‍ത്ത് അടക്കേണ്ടി വരും. കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അവരോട് ആരും പറഞ്ഞു കൊടുക്കുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. ലോട്ടറി വകുപ്പിന് 30% TDS കട്ട് ചെയ്യാന്‍ മാത്രമേ അധികാരമുള്ളു. ബാക്കി തുക സമ്മാനം ലഭിച്ചയാള്‍ സ്വയം അടക്കേണ്ടതാണ്.
ഇന്ന് 25 കോടി സമ്മാനം ലഭിച്ച വ്യക്തിക്ക് യഥാര്‍ത്ഥത്തില്‍ ഉപയോഗിക്കാന്‍ സാധിക്കുക 12.88 കോടി രൂപ മാത്രമാണ്. മധ്യമങ്ങളും സമൂഹവും പറഞ്ഞ് വെച്ചത് 15.75 കോടി രൂപ എന്നാണ്. ബാക്കി തുക അടുത്ത വര്‍ഷം ജൂണിന് മുന്നേ അദ്ദേഹം അടച്ചേ പറ്റു. ഇക്കാര്യം അദ്ദേഹം ശരിയായ രീതിയില്‍ മനസ്സിലാക്കിയില്ല എങ്കില്‍ ഞാന്‍ ആദ്യം പറഞ്ഞത് പോലെ അടുത്ത ഓണത്തിന് ആദായ നികുതി വകുപ്പ് 2.86 കോടി രൂപ കൂടെ നികുതി അടക്കാന്‍ ആവശ്യപ്പെട്ടു എന്ന് അദ്ദേഹം ആരോപണം ഉന്നയിക്കുന്ന വീഡിയോ നമുക്ക് കാണാം.
ഗൂഗിളില്‍ ഇന്‍കം ടാക്‌സ് കാല്‍ക്കുലേറ്റര്‍ എന്ന് സെര്‍ച്ച് ചെയ്താല്‍ ലഭിക്കുന്ന ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഒഫീഷ്യല്‍ പേജില്‍ തുക അടിച്ചു കൊടുത്ത് എത്രയാണ് ആകെ നികുതി ബാധ്യത വരിക എന്ന് ആര്‍ക്കും ബോധ്യപ്പെടാവുന്നതെയുള്ളൂ. നിര്‍ഭാഗ്യവശാല്‍ മുന്‍പ് പറഞ്ഞത് പോലെ സൂര്യന് കീഴിലെ എല്ലാത്തിനെ പറ്റിയും ധാരണയുണ്ട് എന്ന് കരുതുന്ന നമ്മള്‍ പക്ഷെ ഒന്നും സ്വയം ബോധ്യപ്പെടാന്‍ മെനക്കെടാറില്ല. മാധ്യമവാര്‍ത്തകള്‍ തൊണ്ടതൊടാതെ വിഴുങ്ങും, വാട്ട്‌സാപ് ഫോര്‍വേര്‍ഡുകള്‍ ആപ്തവാക്യമാക്കും.
https://www.facebook.com/Malayalivartha






















