പിണറായിയെ പൂട്ടാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് കത്ത്;

സ്വര്‍ണ്ണക്കടത്തും, ഡോളര്‍ കടത്തുമായി ബന്ധപ്പെട്ട സ്വപ്‌ന സുരേഷ് വിവിധ സമയങ്ങളില്‍ നടത്തിയെ വെളിപ്പെടുത്തലുകള്‍ വിശദീകരിച്ചു കൊണ്ടു എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് കത്തയച്ചു എച്ച്.ആര്‍.ഡി.എസ്. അട്ടപ്പാടി കേന്ദ്രീകരിക്കു പ്രവര്‍ത്തിക്കുന്ന സ്ന്നദ്ധസംഘടനയുടെ സെക്രട്ടറി അജി കൃഷ്ണനാണ് കത്തയച്ചിരിക്കുന്നത്. സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യണമെന്നാണ് കത്തില്‍ എച്ച്ആര്‍ഡിഎസ് ആവശ്യപ്പെടുന്നത്. സ്വപ്‌ന സുരേഷിന്റെ അറിവോടെയാണോ ഇത്തരമൊരു കത്ത് എച്ച്ആര്‍ഡിഎസ് അയച്ചതെന്ന കാര്യം വ്യക്തമായിട്ടില്ല. പരാതി ഡല്‍ഹി ഇ ഡി ഓഫീസില്‍ സ്വീകരിച്ചു രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഇ.ഡി ഉദ്യോഗസ്ഥര്‍ അലംഭാവം കാണിക്കുന്നുവെന്നും ആക്ഷേപമുണ്ട്. രാവിലെ 10.30ന് ഇ.ഡി ഓഫീസില്‍ നേരിട്ടെത്തി അപേക്ഷ സമര്‍പ്പിക്കും. വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയെയും കുടുംബത്തേയും ചോദ്യം ചെയ്യണമെന്നാണ് ആവശ്യം. ഡോളര്‍ക്കടത്തില്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനും പങ്കുണ്ടെന്നുമാണ് സ്വപ്ന സുരേഷ് ആരോപിച്ചിരുന്നത്. ഇഡി. ഇക്കാര്യത്തില്‍ ചോദ്യം ചെയ്യലിന് തയ്യാറാകുന്നില്ലെന്ന ഘട്ടത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കണമെന്ന ആവശ്യവുമായി അജി കൃഷ്ണന്‍ ഇ.ഡിയെ സമീപിക്കുന്നത്. തുല്യനീതി എന്നത് മുഖ്യമന്ത്രിയുടെ കാര്യത്തില്‍ പാലിക്കപ്പെടുന്നില്ലെന്നും അതിനാലാണ് ഈ നടപടിയെന്നും എച്ച്.ആര്‍.ഡി.എസ് പറയുന്നു.
ഇ ഡി ഡയറക്ടര്‍ സഞ്ജയ് കുമാര്‍ മിശ്രക്കാണ് അജി കൃഷ്ണന്‍ കത്തയച്ചിരിക്കുന്നത്. കസ്റ്റംസ് മുമ്പാകെയും മാധ്യമങ്ങള്‍ക്ക് മുമ്പാകെയും സ്വപ്‌ന സുരേഷ് നടത്തി വെളിപ്പെടുത്തലുകള്‍ അക്കമിട്ട് നിരത്തിക്കൊണ്ടാണ് കത്ത്. യുഎഇ കൗണ്‍സില്‍ വഴി സ്വപ്‌ന സുരേഷിനെ ഉപയോഗിച്ചു ഡോളര്‍ കടത്തിയെന്ന് അടക്കം കത്തില്‍ വ്യക്തമാക്കി. നിയമവിരുദ്ധമായിട്ടാണ് ഷാര്‍ജ ഭരണാധികാരിയുമായി മുഖ്യമന്ത്രിയും കുടുംബവും ക്ലിഫ്ഹൗസില്‍ കൂടിക്കാഴ്ച നടത്തിയതെന്ന് സ്വപ്ന ഉന്നയിച്ച ആരോപണം അടക്കം കത്തില്‍ വ്യക്തമാക്കുന്നു.
'കാലിക്കറ്റ് സര്‍വകലാശാലയിലായിരുന്നു ഡി ലിറ്റ് നല്‍കേണ്ടിയിരുന്നത്. അത് പൂര്‍ണ്ണമായും വഴിതിരിച്ച് വിട്ട് തിരുവനന്തപുരത്തേക്ക് ചടങ്ങ് മാറ്റിയത് ഞാനും ശിവശങ്കറും ചേര്‍ന്നാണ്. വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയോടെ മാത്രമേ വിദേശ പ്രതിനിധിക്ക് ചടങ്ങുകളില്‍ പങ്കെടുക്കാന്‍ സാധിക്കുകയുള്ളൂ. വിമാനത്താവളത്തില്‍ നിന്ന് ലീലാ റാവിസ് ഹോട്ടലിലേക്കും അവിടെ നിന്ന് രാജ്ഭവനില്‍ നടക്കുന്ന ഡി ലിറ്റ് വിതരണ ചടങ്ങില്‍ പങ്കെടുക്കുക. ഹോട്ടലിലേക്ക് മടങ്ങുക. വീണ്ടും വിമാനത്താവളത്തിലേക്ക് ഇങ്ങനെയായിരുന്നു വിദേശകാര്യ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള ഷെഡ്യൂള്‍. അതിനെ വളച്ച് തിരിച്ചത് ഞാനാണ്. മുഖ്യമന്ത്രിയേയും അദ്ദേഹത്തിന്റെ കുടുംബത്തിനേയും സന്ദര്‍ശിച്ചത് നിയമവിരുദ്ധമായിട്ടാണ്. ക്ലിഫ് ഹൗസിലെ സന്ദര്‍ശനത്തിന് വിദേശകാര്യമന്ത്രാലയത്തിന്റെ അനുമതിയില്ല. ശിവശങ്കറിന്റെ നിര്‍ദ്ദേശ പ്രകാരം അന്ന് എഡിജിപി ആയിരുന്ന മനോജ് എബ്രഹാമിനെ വിളിച്ച് പൈലറ്റ് വാഹനം വഴി തിരിച്ചുവിട്ടവളാണ് ഞാന്‍. ഇവരുടെ നിര്‍ദ്ദേശപ്രകാരം ഞാന്‍ തന്നെയാണ് അതൊക്കെ ചെയ്തത്' സ്വപ്ന പറഞ്ഞ വിവരം കത്തില്‍ അടിവരയിട്ടു വ്യക്തമാക്കുന്നു.
ഷാര്‍ജ ഭരണാധികാരിയെ തെറ്റിദ്ധരിപ്പിച്ചാണ് മുഖ്യമന്ത്രിയുടെ വസതിയിലെത്തിച്ചതെന്നും വീണാ വിജയന്റെ ബിസിനസ് ആവശ്യത്തിനാണ് അങ്ങനെ ചെയ്തതെന്ന സ്വപ്‌നയുടെ ആരോപണവും ഇ ഡിയുടെ ശ്രദ്ധയില്‍ പെടുത്തുന്നു. മുഖ്യമന്ത്രി, വീണ വിജയന്‍, കമല ഇങ്ങനെയുള്ളവരൊക്കെ ഷാര്‍ജ ശൈഖിന് ഗിഫ്റ്റ് നല്‍കിയിട്ടുണ്ടെന്ന് സ്വപ്‌നയുടെ ആരോപണവും ഇ ഡിക്ക് മുമ്പാകെ അജി കൃഷ്ണന്‍ ചൂണ്ടിക്കാട്ടുന്നു.
സ്വപ്നാ സുരേഷ് 164 പ്രകാരം രഹസ്യമൊഴി നല്‍കാന്‍ അനുമതി തേടി നല്‍കിയ സത്യവാങ്മൂലത്തില്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങളായിരുന്നു ഉന്നയിച്ചിരുന്നത്. ഇക്കാര്യങ്ങളാണ് പരാതിയില്‍ ആരോപിക്കുകയും ചെയ്യുന്നത്. മകള്‍ വീണാ വിജയന് ഐ ടി ഹബ്ബ് തുടങ്ങുന്നതിന് ഷാര്‍ജാ ഭരണാധികാരിയോട് മുഖ്യമന്ത്രി സഹായം അഭ്യര്‍ത്ഥിച്ചു എന്നാണ് സത്യവാങ് മൂലത്തിലെ പ്രധാന ആക്ഷേപം. ഇത് മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ടു ബാധിക്കുന്ന വിവാദമായിരുന്നു. ഇതെ കുറിച്ച് വിശദമായി തന്നെ പരാതിയില്‍ പരാമര്‍ശിക്കുന്നുണ്ട്. സത്യാവസ്ഥ വ്യക്തമാകാന്‍ മുഖ്യമന്ത്രിയുടെ കുടുംബത്തെ ചോദ്യം ചെയ്യണമെന്ന ആവസ്യമാണ് അജി കൃഷ്ണന്‍ മുന്നോട്ടു വെക്കുന്നത്.
വീണ യുഎഇയില്‍ ബിസിനസ് തുടങ്ങുമ്പോള്‍ അത് രഹസ്യമായിരിക്കാനാണ് ആഗ്രഹിച്ചതെന്നും സ്വപ്ന വ്യക്തമാക്കിയിരുന്നു. അതുകൊണ്ടാണ് ഷാര്‍ജ ഷേയ്ഖുമായി ചര്‍ച്ച നടത്തിയത്. യൂസഫലിയെ പോലൊരാളെ ഇത്തരമൊരു ഇടപാടില്‍ ഇടനിലക്കാരനായി നിര്‍ത്താനും അവര്‍ ആഗ്രഹിച്ചിരുന്നില്ല. ഷാര്‍ജാ ഭരണകൂടത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടമോ രാജകുടുംബത്തിലെ ആരുടെയെങ്കിലും സ്‌പോണ്‍സര്‍ഷിപ്പോ മറ്റോ ആണെങ്കില്‍ സര്‍ക്കാര്‍ തലത്തില്‍ അത്തരം ബന്ധം ഉണ്ടാകാമെന്നും മകളുടെ ബിസിനസ് ഇടപാടുകളിലെ കൂടുതല്‍ അന്വേഷണങ്ങളില്‍ നിന്നും രക്ഷപെടാമെന്നും കണക്കു കൂട്ടിയതായാണ് സ്വപ്ന പറഞ്ഞത്.
എന്നാല്‍, ഈ കണക്കു കൂട്ടല്‍ പാളിയത് സുല്‍ത്താന്റെ ഭാര്യയുടെ അനിഷ്ടത്തിലാണെന്നും അവര്‍ വ്യക്തമാക്കുന്നു. ഷാര്‍ജാ ഭരണാധികാരി ഡോ. ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയും ഭാര്യ ഷെയ്ഖാ ജവാഹര്‍ ബിന്ത് മുഹമ്മദ് അല്‍ ഖാസിമിയും തിരുവനന്തപുരത്ത് എത്തിയപ്പോള്‍ വിമാനത്താവളത്തില്‍ നിന്നും കോവളം ലീലാ ഹോട്ടലിലേക്ക് ഷാര്‍ജാ ഭരണാധികാരിയുടെ ഭാര്യയെ കാറില്‍ അനുഗമിച്ചത് കമലാ വിജയന്‍ ആയിരുന്നു.
ഹോട്ടല്‍ മുറിയില്‍ എത്തിയപ്പോള്‍ തന്നെ കമലാ വിജയന്‍ ബിസിനസ് പ്രൊപ്പോസല്‍ മുന്നോട്ടു വെച്ചത് ഷെയ്ഖാ ജവാഹര്‍ ബിന്ത് മുഹമ്മദ് അല്‍ ഖാസിമിയെ പ്രകോപിപ്പിച്ചു. അവര്‍ ക്ലിഫ് ഹൗസിലെ വിരുന്നില്‍ പങ്കെടുക്കുന്നില്ല എന്ന് ഇതേ തുടര്‍ന്ന് അറിയിച്ചതായി സ്വപ്ന പറയുന്നു. വീണയ്ക്ക് ഐ ടി ഹബ്ബ് തുടങ്ങുന്നതിന് പകരമായി വന്‍തോതില്‍ സ്വര്‍ണവും ഡയമണ്ടും ഉപഹാരമായി നല്‍കാന്‍ കമലാ വിജയന്‍ ഒരുങ്ങിയതായും സ്വപ്ന പറയുന്നു. രാജകുടുംബത്തെ പ്രീതിപ്പെടുത്തുക എന്നതായിരുന്നു ലക്ഷ്യം. എന്നാല്‍ ഈ നീക്കം പാളുകയാണ് ഉണ്ടായത്. സ്വര്‍ണവും ഡയമണ്ടും ഉപഹാരമായി നല്കിയെന്ന് താന്‍ സത്യവാങ്മൂലത്തില്‍ പറഞ്ഞിട്ടില്ലെന്നാണ് സ്വപ്ന വ്യക്തമാക്കുന്നത്.
2017 സെപ്റ്റംബര്‍ 26ന് ക്ലിഫ് ഹൗസില്‍ ഷാര്‍ജാ ഭരണാധികാരിക്ക് വിരുന്നു നല്‍കി. വ്യവസായി എം എ യൂസഫലി അടക്കമുള്ളവര്‍ വിരുന്നിന് ഉണ്ടായിരുന്നു. എന്നാല്‍, മുഖ്യമന്ത്രി ഷാര്‍ജാ ഭരണാധികാരിയുമായി നടത്തിയ പ്രത്യേക ചര്‍ച്ചയില്‍ യൂസഫലിയെ ഉള്‍പ്പെടുത്തിയില്ല. അദ്ദേഹത്തെ മുറിക്ക് പുറത്തുനിര്‍ത്തി. കേരളത്തില്‍ നിക്ഷേപിക്കാനുള്ള അവസരം നല്‍കാം, പകരം, വീണാ വിജയന് ഷാര്‍ജയിലെ ഐ ടി മേഖലയില്‍ അവസരം നല്‍കണം എന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടതായി സത്യവാങ്മൂലത്തില്‍ പറയുന്നു . ഈ യോഗത്തില്‍ മുഖ്യമന്ത്രിയേയും ഷാര്‍ജാ ഭരണാധികാരിയെയും കൂടാതെ ഭാര്യ കമല, മകള്‍ വീണാ വിജയന്‍, നളിനി നെറ്റോ, എം ശിവശങ്കര്‍, സി എം രവീന്ദ്രന്‍ എന്നിവരാണ് പങ്കെടുത്തത്.
യോഗത്തിന് ശേഷം മുഖ്യമന്ത്രി ആവശ്യപ്പെട്ട ബിസിനസ് പ്രൊപ്പോസല്‍ ഏകോപിപ്പിക്കാന്‍ കോണ്‍സല്‍ ജനറലിനെ തന്നെ ചുമതലപ്പെടുത്തി. പിന്നീട് ശിവശങ്കര്‍ ഷാര്‍ജാ ഐ ടി മന്ത്രി ഷെയ്ഖ് ഫാഹിമുമായി ചര്‍ച്ച നടത്തി. എന്നാല്‍ സുല്‍ത്താന്റെ ഭാര്യയുടെ എതിര്‍പ്പിനെ തുടര്‍ന്ന്, ഷെയ്ഖ് ഫാഹിമിന് കാര്യമായി ഒന്നും ചെയ്യാനായില്ല എന്നും സ്വപ്ന സത്യവാങ്മൂലത്തില്‍ വെളിപ്പെടുത്തിയിരുന്നു.
അതേസമയം യുഎഇ കോണ്‍സുല്‍ ജനറലുമായി മുഖ്യമന്ത്രി പിണറായിക്ക് അടുത്ത ബന്ധമായിരുന്നു ഉണ്ടായിരുന്നതെന്നും സ്വപ്ന പറഞ്ഞതായും സത്യവാങ്മൂലത്തെ ഉദ്ധരിച്ചു കൊണ്ട് കത്തില്‍ വ്യക്തമാക്കുന്നു. കോണ്‍സുല്‍ ജനറലിന്റെ വീട്ടില്‍ നിന്ന് മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് പതിവായി ബിരിയാണി കൊടുത്തയക്കാറുണ്ട് എന്ന ആക്ഷേപത്തിന്റെ വിവരങ്ങള്‍ സ്വപ്ന ഇങ്ങനെ വിശദമാക്കുന്നു. കോണ്‍സുല്‍ ജനറലിന് എക്‌സ് കാറ്റഗറി സുരക്ഷ നല്കിയതിനു ശേഷം ഇരുവരും തമ്മിലുള്ള ബന്ധം ഗാഢമായി.
നാല് പേര്‍ക്ക് പിടിച്ചാല്‍ മാത്രം പൊങ്ങുന്ന ബിരിയാണി പാത്രങ്ങളാണ് സ്ഥിരമായി ക്ലിഫ് ഹൗസില് എത്തിക്കാറുള്ളത്. ബിരിയാണി പാത്രത്തിലെ മൂന്നില്‍ രണ്ടു ഭാഗവും കോണ്‍സുല്‍ ജനറല്‍ സ്വന്തം മുറിയില്‍ കൊണ്ടുപോയി, വേറെന്തോ നിറച്ചു. ഫോയില്‍ പേപ്പര്‍ കൊണ്ട് നിറച്ചതിനാല്‍ എന്താണെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. രണ്ടടി നീളവും വീതിയുമുള്ള പാത്രത്തില്‍ ബിരിയാണിയേക്കാള്‍ ഭാരമുള്ള എന്തോ ഉണ്ടായിരുന്നു. സാധാരണ കാറില്‍ കേറാത്തതുകൊണ്ട് കോണ്‍സുലേറ്റിലെ പ്രാഡോയിലോ ലാന്‍ഡ് ക്രൂസറിലോ ആണ് കൊണ്ട് പോകാറുള്ളത്.
ബിരിയാണി പാത്രം ക്ലിഫ് ഹൗസില്‍ എത്തുന്നത് വരെ കോണ്‍സുല്‍ ജനറല്‍ അസ്വസ്ഥനായി കാണപ്പെടും എന്നും സ്വപ്ന പറയുന്നു. ക്ലിഫ് ഹൗസില്‍ ഇവ പൊലീസ് പരിശോധിക്കുന്നില്ല എന്ന് ശിവശങ്കര്‍ ഉറപ്പു വരുത്തി. ബിരിയാണി പാത്രങ്ങളുടെ കടത്ത് സംബന്ധിച്ച് ശിവശങ്കറുമായുള്ള ചാറ്റ് എന്‍ ഐ എ പിടിച്ചെടുത്ത തന്റെ ഫോണില്‍ ഉണ്ടെന്നും വ്യക്തമാക്കിയിരുന്നു അടക്കം വെളിപ്പെടുത്തുന്നുണ്ട്.
സ്വപ്‌ന മറുനാടന്‍ അടക്കം വിവിധ മാധ്യമങ്ങള്‍ക്ക് മുന്നില്‍ നടത്തിയ വെളിപ്പെടുത്തലുകളും കത്തില്‍ എടുത്തു പറയുന്നുണ്ട്. സ്വര്‍ണ്ണക്കടത്ത് കേസില്‍ തന്റെ പേര് പുറത്തുവന്ന ഘട്ടത്തില്‍ ബംഗളുരുവിലേക്ക് പോകാന്‍ സഹായിച്ചത് ശിവശങ്കരനാണെന്ന സ്വപ്‌നയുടെ വെളിപ്പെടത്തല്‍ അടക്കം കത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. മുഖ്യമന്ത്രിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച ശേഷം സ്വപ്‌നക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയുണ്ടായി, ഇതെല്ലാം മുഖ്യമന്ത്രിയുടെ പങ്കിനെ കുറിച്ചു വ്യക്തമാക്കുന്നതാണെന്നും അജി കൃഷ്ണന്‍ ്‌യക്തമാക്കുന്നു.
ഡോളര്‍കടത്തുമായി ബന്ധപ്പെട്ട് സരിത്തും ശിവശങ്കറും സ്വപ്നയും മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കി. മുഖ്യമന്ത്രിയുടെ മൊഴിയെടുക്കാത്തത് ഭരണഘടനാ ലംഘനമാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. മുഖ്യമന്ത്രിയുടെ ബാഗ് കൊണ്ടു പോയി എന്ന് ശിവശങ്കര്‍ പറഞ്ഞു. എന്നാല്‍ ബാഗിന്റെ ഉടമസ്ഥന്റെ മൊഴിയെടുക്കുന്നില്ല. ഇ ഡി മൊഴിയെടുക്കുന്നില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് എച്ച് ആര്‍ഡിഎസ് വ്യക്തമാക്കി. സ്വപ്നക്ക് എച്ച്ആര്‍ഡിഎസില്‍ ജോലി നല്‍കിയതുമായി ഈ നീക്കത്തിന് ബന്ധമില്ല. ഇഡിയെ സമീപിക്കുന്നത് സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായാണെന്നും അജി കൃഷ്ണന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha






















