'ആരെയും നോക്കേണ്ട, നീ കുടിക്ക്'... എട്ടു വയസുകാരനെക്കൊണ്ട് ബിയര്‍ കുടിപ്പിച്ച പിതൃസഹോദരന്‍ അറസ്റ്റില്‍

തിരുവനന്തപുരം നെയ്യാറ്റിന്‍കര തൊഴുക്കലില്‍ എട്ടുവയസുകാരനെ നിര്‍ബന്ധിപ്പിച്ച് ബീയര്‍ കുടിപ്പിച്ചു. കുട്ടിയുടെ അച്ഛന്റെ സഹോദരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തിരുവോണദിവസം അച്ഛന്റെ സഹോദരനാണ് കുട്ടിയെ കൊണ്ടു ബീയര്‍ കുടിപ്പിച്ചത്. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.
കുട്ടിയെ ബവ്‌റേജ്‌സ് ഔട്ട് ലെറ്റില്‍ കൊണ്ടുപോയാണ് ബീയര്‍ വാങ്ങിയത്. ചൈള്‍ഡ് ലൈന്‍ പ്രവര്‍ത്തകരാണ് ദൃശ്യങ്ങള്‍ പൊലീസിന് കൈമാറിയത്. ചൈല്‍ഡ് ലൈനിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ നെയ്യാറ്റിന്‍കര പോലീസ് കേസെടുക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
കേസിന് ആസ്പദമായ സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ. വഴുതൂര്‍ സ്വദേശി മനു എന്നയാളാണ് മൂന്നാം ക്ലാസ്സ് വിദ്യാര്‍ഥിയും ജ്യേഷ്ഠന്റെ മകനുമായ കുട്ടിയെക്കൊണ്ട് ഓണദിവസം ബീയര്‍ കുടിപ്പിച്ചത്.
ഈ കുട്ടിയേയും കൊണ്ട് മദ്യഷോപ്പില്‍ പോയി ബിയര്‍ വാങ്ങി വീടിനു പരിസരത്ത് പൊതു ഇടത്തുവച്ച് വച്ച് മദ്യം നല്‍കുക ആയിരുന്നു. ഈ ദൃശ്യം പ്രതി തന്നെ മൊബൈലില്‍ ചിത്രീകരിക്കുകയും ചെയ്തു. കുട്ടിയുടെ കൈയില്‍ മദ്യം നല്‍കിയ ശേഷം, 'ആരെയും നോക്കേണ്ട, നീ കുടിക്ക്' എന്ന് പ്രതി പറയുന്നതും കാണാം.
മൊബൈലില്‍ പകര്‍ത്തിയ ദൃശ്യം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചു. ഈ ദൃശ്യം ലഭിച്ച ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. തുടുര്‍ന്ന് നെയ്യാറ്റിന്‍കര പോലീസ് കേസെടുക്കുകയും അന്വേഷണത്തിനൊടുവില്‍ പ്രതിയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു.
https://www.facebook.com/Malayalivartha






















