പിണറായിക്ക് ആദ്യ അടിയുമായി ഗവർണർ... പുതിയ ഉത്തരവിൽ നടുങ്ങി മുഖ്യമന്ത്രി... അനുസരിക്കാതെ വേറെ നിവർത്തിയില്ല!

താൻ ചാൻസിലറായി തുടരുന്ന കാലത്തോളം മുഖ്യമന്ത്രിയുടെ ഒരു സ്വപ്നവും നടത്തില്ല എന്ന ശപഥത്തിലാണ് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇന്നലത്തെ വാർത്താ സമ്മേളനത്തിന് ശേഷം പല കാര്യങ്ങളും തീരുമാനിച്ചുറപ്പിച്ചാണ് അദ്ദേഹം മുന്നോട്ട് പോകുന്നത്. പോരിനുറച്ച് ഗവര്‍ണര്‍ അണിയറയിൽ നീക്കങ്ങൾ തുടങ്ങി. അതിന്റെ ആദ്യ അടിയെന്നോണം സർവകലാശാലയിൽ ഒരു ശുദ്ധികലശത്തിന് ഒരുങ്ങിയിരിക്കുകയാണ്.
കേരള വിസിക്ക് പകരക്കാരനെ നിയമിക്കാൻ രൂപീകരിച്ച സേർച്ച് കമ്മിറ്റിയിലേക്കുള്ള സെനറ്റ് പ്രതിനിധിയുടെ പേര് നിർദ്ദേശിക്കാൻ വിസിക്ക് ഉത്തരവിട്ടിരിക്കുകയാണ് ഗവർണർ. ഒക്ടോബർ 24ന് കാലാവധി അവസാനിക്കുന്ന വിസിക്ക് പകരക്കാരനെ നിർദ്ദേശിക്കാനാണ് ചാൻസലർ കൂടിയായ ഗവർണർ സെർച്ച് കമ്മിറ്റി രൂപികരിച്ചത്.
ഗവർണറുടെ ഓഫീസിൽ പ്രതിനിധിയുടെ പേര് അറിയിക്കാനാണ് നിലവിൽ വിസിയ്‌ക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. ഇതിലൂടെ ഇനി കാര്യങ്ങൾ കൂടുതൽ സുതാര്യമാക്കി കൊണ്ടുപോകാൻ തന്നെയാണ് അദ്ദേഹം തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ ജൂലൈ 15 ന് ചേർന്ന സെനറ്റ് യോഗം ആസൂത്രണ ബോർഡ് വൈസ് ചെയർമാനെ സെനറ്റ് പ്രതിനിധിയായി നിർദ്ദേശിച്ചിരുന്നെങ്കിലും അദ്ദേഹം പിന്മാറുകയായിരുന്നു.
പകരക്കാരനെ സർവ്വകലാശാല നൽകാത്തതു കൊണ്ട് മൂന്നംഗ സേർച്ച് കമ്മിറ്റിയിൽ സെനറ്റ് പ്രതിനിധിയുടെ സ്ഥാനം ഒഴിച്ചിട്ടാണ് ഗവർണർ ഓഗസ്റ്റ് 5 ന് കമ്മിറ്റി രൂപീകരിച്ചത്. കമ്മിറ്റിയുടെ കാലാവധി മൂന്നു മാസമാണ്. പരമാവധി ഒരു മാസം കൂടി കാലാവധി നീട്ടുവാൻ ഗവർണർക്ക് എല്ലാവിധ അധികാരവുമുണ്ട്.
എന്നാൽ ഇതേവരെ സെനറ്റ് പ്രതിനിധിയെ തിരഞ്ഞെടുക്കാൻ വിസി നടപടി സ്വീകരിച്ചിട്ടില്ല എന്നാണ് അറിയാൻ കഴിയുന്നത്. പുതിയ നിയമ ഭേദഗതിയിൽ സെനറ്റിനു പകരം സിൻഡിക്കേറ്റിന്റെ പ്രതിനിധിയെയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. എന്നാൽ നിയമ ഭേദഗതിക്ക് ഗവർണർ അനുമതി നൽകാത്തത് കൊണ്ട് നിലവിലെ നിയമമനുസരിച്ച് സെനറ്റിന്റെ പ്രതിനിധിയെയാണ് സെർച്ച് കമ്മിറ്റിയിൽ ഉൾപ്പെടുത്തേണ്ടത്.
കോഴിക്കോട് ഐ. ഐ. എം. ഡയറക്ടർ, ഡോ. ദെബാഷിഷ് ചാറ്റർജി കർണാടക കേന്ദ്ര സർവ്വകലാശാല വൈസ് ചാൻസലർ ഡോ ബട്ടു സത്യനാരായണ എന്നിവരാണ് സേർച്ച് കമ്മിറ്റിയിലെ മറ്റ് അംഗങ്ങൾ. സെനറ്റ് പ്രതിനിധിയെ നിശ്ചയിക്കാൻ സർവ്വകലാശാല വിമുഖത കാട്ടിയാൽ രണ്ടംഗ കമ്മിറ്റി, വിസി നിയമനത്തിനുള്ള വിജ്ഞാപന നടപടികളുമായി മുന്നോട്ടു പോകുമെന്നാണ് നിലവിൽ പുറത്ത് വരുന്ന സൂചന.
അതേസമയം, മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ വാര്‍ത്താസമ്മേളനം വിളിച്ച് പോര് കടുപ്പിച്ചതോടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രാഷ്ട്രപതിക്ക് പരാതി. ബിനോയ് വിശ്വം എംപിയാണ് പരാതി നല്‍കിയത്. സര്‍ക്കാരുമായുള്ള ഗവര്‍ണറുടെ പോര് ഭരണഘടന വിരുദ്ധമാണെന്ന് ചൂണ്ടികാണിച്ചാണ് പരാതി.
പ്രത്യേക സാഹചര്യത്തില്‍ രാഷ്ട്രപതി വിഷയത്തില്‍ ഇടപെടണം. ഗവര്‍ണര്‍ പദവിയുടെ അന്തസ്സ് കാത്തുസൂക്ഷിക്കണ്ടതുണ്ടെന്നും എല്ലാ പരിധികളും ലംഘിച്ച് ഒരു രാഷ്ട്രീയ പ്രവര്‍ത്തകനെ പോലെയാണ് ഗവര്‍ണര്‍ പെരുമാറുന്നതെന്ന് ബിനോയ് വിശ്വം പരാതിയില്‍ പറയുന്നു.
സാഹചര്യത്തിന്റെ ഗൗരവം കണക്കിലെടുത്ത് രാഷ്ട്രപതി വിഷയത്തില്‍ ഇടപെടണമെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു.
ഗവര്‍ണര്‍ക്ക് രാജ്ഭവന്റെ ഔന്നത്യം കാത്തുസൂക്ഷിക്കാന്‍ വേണ്ട നിര്‍ദേശം നല്‍കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ഭരണഘടനാപരമായ പ്രവര്‍ത്തനത്തില്‍ ഗവര്‍ണര്‍ ഇടപെടുന്നത് തടയണമെന്നും പരാതിയിലുണ്ട്. കഴിഞ്ഞ ദിവസം, മുഖ്യമന്ത്രിക്കും സര്‍ക്കാരിനും എതിരെ ഗവര്‍ണര്‍ വാര്‍ത്താ സമ്മേളനം നടത്തിയിരുന്നു.
കണ്ണൂരില്‍ നടന്ന ചരിത്ര കോണ്‍ഗ്രസില്‍ തനിക്കെതിരായുണ്ടായ പ്രതിഷേധത്തിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങളെ കാണിച്ച് സര്‍ക്കാരിനെ ഗവര്‍ണര്‍ രൂക്ഷമായി വിമര്‍ശിച്ചു. ചരിത്ര കോണ്‍ഗ്രസില്‍ തനിക്കെതിരെ പ്രതിഷേധിച്ചവരെ തടയുന്നതില്‍ നിന്ന് പൊലീസിനെ പിന്തിരിപ്പിച്ചത് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷാണെന്ന് വ്യക്തമാക്കുന്ന വീഡിയോ ദൃശ്യങ്ങര്‍ പ്രദര്‍ശിപ്പിച്ചായിരുന്നു ഗവര്‍ണറുടെ കടന്നാക്രമണം.
കണ്ണൂരില്‍ തനിക്കെതിരെ നടന്നത് നേരിട്ട് കേസെടുക്കേണ്ട വിഷയമാണെന്നും ഗവര്‍ണറെ തടഞ്ഞാല്‍ ഏഴ് വര്‍ഷം വരെ തടവും ശിക്ഷയുമുണ്ടെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. ഐപിസി 124 വകുപ്പ് വിശദീകരിച്ചാണ് ഗവര്‍ണര്‍ പത്രസമ്മേളനം തുടങ്ങിയത്. തനിക്കെതിരെ പ്രതിഷേധം ഉണ്ടായപ്പോള്‍ പ്രതിഷേധക്കാരെ തടയുന്നതിന് പൊലീസ് തയാറായില്ല. പ്രതിഷേധക്കാരെ തടയുന്നതില്‍ നിന്ന് പൊലീസിനെ പിന്തിരിപ്പിച്ചത് കെ.കെ.രാഗേഷാണെന്നും വേദിയില്‍ നിന്ന് ഇറങ്ങി ചെന്ന് പൊലീസിനെ തടഞ്ഞുവെന്നും ഗവര്‍ണര്‍ ആരോപിച്ചു.
കണ്ണൂര്‍ വിസി നിയമനത്തില്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടുവെന്നും ഗവര്‍ണര്‍ ആരോപിച്ചു. കണ്ണൂര്‍ വിസിയുടെ പുനര്‍നിയമനം നടത്തിക്കിട്ടാന്‍ മുഖ്യമന്ത്രി നിരന്തരം കത്തുകളയച്ചു.
തന്റെ മേല്‍ സമ്മര്‍ദം ചെലുത്തി. ഉന്നത ഉദ്യോഗസ്ഥന്‍ രാജ്ഭവനിലെത്തിയെന്നും ഗവര്‍ണര്‍ പറഞ്ഞു. വിസി നിയമനം നടത്തിക്കിട്ടാന്‍ മുഖ്യമന്ത്രി അയച്ച കത്തുകളും ഗവര്‍ണര്‍ പുറത്ത് വിട്ടിരുന്നു.
https://www.facebook.com/Malayalivartha






















