സഹിക്കാനാവാതെ .... കൊല്ലത്ത് വീട്ടില്‍ ജപ്തി നോട്ടീസ് പതിപ്പിച്ചതില്‍ മനം നൊന്ത് കൊല്ലത്ത് ആത്മഹത്യ ചെയ്ത അഭിരാമിയുടെ പോസ്റ്റുമോര്‍ട്ടം ഇന്ന് .... സംഭവത്തില്‍ ബാങ്കിനെതിരെ വ്യാപക പ്രതിഷേധം, ഇന്ന് പ്രതിഷേധ മാര്‍ച്ച്

സഹിക്കാനാവാതെ .... കൊല്ലത്ത് വീട്ടില്‍ ജപ്തി നോട്ടീസ് പതിപ്പിച്ചതില്‍ മനം നൊന്ത് കൊല്ലത്ത് ആത്മഹത്യ ചെയ്ത അഭിരാമിയുടെ പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും. സംഭവത്തില്‍ ബാങ്കിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നു.
വിവിധ സംഘടനകള്‍ കേരള ബാങ്കിന്റെ പാതാരം ശാഖയിലേക്ക് ഇന്ന് പ്രതിഷേധ മാര്‍ച്ച് നടത്തും. നാലുവര്‍ഷങ്ങള്‍ക്ക് മുന്‍പ് വീട് പണിക്കായി അഭിരാമിയുടെ അച്ഛന്‍ അജികുമാര്‍ കേരള ബാങ്കിന്റെ പാതാരം ശാഖയില്‍ നിന്നും പതിനൊന്നര ലക്ഷം രൂപ വായ്പ എടുത്തിരുന്നു.
കൊവിഡ് കാലത്ത് അജിത്കുമാറിന്റെ ജോലി നഷ്ടപ്പെട്ടു. അതോടെ തിരിച്ചടവ് മുടങ്ങി. കഴിഞ്ഞ മാര്‍ച്ചില്‍ ഒന്നരലക്ഷം രൂപ അടച്ചതായി ബന്ധുക്കള്‍ പറയുന്നു. ബാക്കി തുക ഉടനടയ്ക്കണം എന്ന് ആവശ്യപ്പെട്ട് ബാങ്ക് നിരന്തരം ഇവര്‍ക്ക് നോട്ടീസ് നല്‍കി.
തുടര്‍ന്നാണ് ഇന്നലെ ഉച്ചയ്ക്ക് ബാങ്ക് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി നോട്ടീസ് പതിപ്പിച്ചത്. കോളേജില്‍ നിന്ന് എത്തിയ അഭിരാമി നോട്ടീസ് കണ്ടതിനുശേഷം മുറിയില്‍ കയറി കതകടച്ചു. തുറക്കാതായതോടെ അയല്‍വാസികളെത്തി കതക് ചവിട്ടിപ്പൊളിച്ച് അകത്തു കയറിയപ്പോഴാണ് തൂങ്ങി മരിച്ച നിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തിയത്.
പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം ഇന്ന് ഉച്ചയോടെ അഭിരാമിയുടെ മൃതദേഹം സംസ്‌കരിക്കും. അതേസമയം സിംബോളിക് പൊസഷന്‍ എന്ന നടപടി മാത്രമാണ് നടന്നതെന്നാണ് ബാങ്ക് ജീവനക്കാര്‍ വിശദീകരിക്കുന്നത്.
പത്രത്തിലടക്കം പരസ്യം നല്‍കിയ ശേഷം മാത്രമേ ബാങ്ക് ജപ്തിയിലേക്ക് നീങ്ങുമായിരുന്നുള്ളുവെന്നും ജീവനക്കാര്‍ പറയുന്നു. എന്നാല്‍ പെണ്‍കുട്ടിയുടെ മരണത്തില്‍ ബാങ്കിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. വിവിധ സംഘടനകള്‍ ഇന്ന് ബാങ്കിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്താനൊരുങ്ങുകയാണ്.
"
https://www.facebook.com/Malayalivartha






















