ഗര്‍ഭാവസ്ഥയുടെയും പ്രസവത്തിന്റെയും സമ്മര്‍ദവും സംഘര്‍ഷവുമെല്ലാം സ്ത്രീയാണ് നേരിടുന്നത്; വിവാഹിതയായ സ്ത്രീയ്ക്ക് ഗര്‍ഭച്ഛിദ്രത്തിന് ഭര്‍ത്താവിന്റെ അനുമതി വേണ്ട; ഗര്‍ഭച്ഛിദ്രത്തിന് ഭര്‍ത്താവിന്റെ അനുമതി വേണമെന്ന് മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രെഗ്‌നന്‍സി ആക്ടില്‍ നിഷ്‌കര്‍ഷിക്കുന്നില്ല; സുപ്രധാന വിധിയുമായി ഹൈക്കോടതി

ഗര്‍ഭച്ഛിദ്രവുമായി ബന്ധപ്പെട്ട് നിർണ്ണായകമായ ഒരു വിധി പുറപ്പെടുവിച്ചിരിക്കുകയാണ് ഹൈക്കോടതി. വിവാഹിതയായ സ്ത്രീയ്ക്ക് ഗര്‍ഭച്ഛിദ്രത്തിന് ഭര്‍ത്താവിന്റെ അനുമതി വേണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഗര്‍ഭച്ഛിദ്രത്തിന് ഭര്‍ത്താവിന്റെ അനുമതി വേണമെന്ന് മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രെഗ്‌നന്‍സി ആക്ടില്‍ നിഷ്‌കര്‍ഷിക്കുന്നില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാണിച്ചു.
ഗര്‍ഭാവസ്ഥയുടെയും പ്രസവത്തിന്റെയും സമ്മര്‍ദവും സംഘര്‍ഷവുമെല്ലാം സ്ത്രീയാണ് നേരിടുന്നത്. അത് കൂടെ പരിഗണിച്ചാണ് കോടതി ഇത്തരത്തിലൊരു തീരുമാനമെടുത്തിരിക്കുന്നത്. കോട്ടയം സ്വദേശിയായ ഇരുപത്തിയൊന്നുകാരിയുടെ ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കുകയായിരുന്നു കോടതി. അപ്പോഴാണ് നിർണ്ണായകമായ ഈ കാര്യങ്ങൾ ചൂണ്ടിക്കാണിച്ചത്. ജസ്റ്റിസ് വി.ജി. അരുണ്‍ ആണ് ഈ കാര്യം വ്യക്തമാക്കിയത്.
പഠനം നടക്കുന്ന സമയം പെണ്‍കുട്ടി ബസ് കണ്ടക്ടറുമായി പ്രണയത്തിലായി. ഒളിച്ചോടിപ്പോയി വിവാഹം കഴിച്ചു. പിന്നീട് ഭര്‍ത്താവും ഭര്‍തൃമാതാവും സ്ത്രീധനമാവശ്യപ്പെട്ട് ഉപദ്രവിക്കാൻ തുടങ്ങി. പെണ്‍കുട്ടി ഗര്‍ഭിണിയാകുകയും ചെയ്തു. എന്നാൽ ഗര്‍ഭസ്ഥശിശുവിന്റെ പിതൃത്വത്തത്തെ ചൊല്ലിയും ഭര്‍ത്താവ് ഉപദ്രവിച്ചു.
ഇതോടെ പീഡനം സഹിക്കാനാകാതെ പെണ്‍കുട്ടി സ്വന്തം വീട്ടിലേക്ക് തിരിച്ച് പോകുകയിരുന്നു . ഗര്‍ഭച്ഛിദ്രത്തിന് കോട്ടയം മെഡിക്കല്‍ കോളേജിലെ ഫാമിലി പ്ലാനിങ് ക്ലിനിക്കിൽ പോയി. പക്ഷേ ഭര്‍ത്താവുമായി വേര്‍പിരിഞ്ഞതിന്റെ നിയമപരമായ രേഖകളൊന്നുമില്ലെന്ന് ചൂണ്ടിക്കാണിച്ച് ഡോക്ടര്‍മാര്‍ ഗര്‍ഭച്ഛിദ്രം നടത്താന്‍ സമ്മതിച്ചില്ല.
ഇതോടെ ഭര്‍ത്താവിനും ഭര്‍തൃമാതാവിനുമെതിരേ കാഞ്ഞിരപ്പിള്ളി പോലീസ് സ്റ്റേഷനില്‍ പെണ്‍കുട്ടി പരാതി നല്‍കി. ഡോക്ടര്‍മാരെ വീണ്ടും കണ്ടുവെങ്കിലും ഗര്‍ഭാവസ്ഥയില്‍ 21 ആഴ്ച പിന്നിട്ടുവെന്ന് പറഞ്ഞ് ചെയ്തില്ല . ഇതോടെ പെൺകുട്ടിയും വീട്ടുകാരും കോടതിയിലേക്ക് പോകുകയായിരുന്നു.
https://www.facebook.com/Malayalivartha


























