രാജ്യത്ത് പോപ്പുലര്‍ ഫ്രണ്ടും അനുബന്ധസംഘടനകളും നിരോധിച്ചതിനു പിന്നാലെ ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്

രാജ്യത്ത് പോപ്പുലര്‍ ഫ്രണ്ടും അനുബന്ധസംഘടനകളും നിരോധിച്ചതിനു പിന്നാലെ ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തര സെക്രട്ടറിയും ഉന്നത പോലീസ് ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും.
സംഘടനയുമായി ബന്ധമുള്ള ഓഫീസുകളും സ്ഥാപനങ്ങളും പൂട്ടി സീല്‍ ചെയ്യും. ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചേക്കും.നിരോധനത്തിനു പിന്നാലെ സംസ്ഥാനത്തെ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.
രാജ്യത്തുടനീളമുള്ള പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ കേന്ദ്രങ്ങളില്‍ നടത്തിയ റെയ്ഡിന് പിന്നാലെയാണ് സംഘടനയെ നിരോധിക്കാനായി കേന്ദ്രം തീരുമാനമെടുത്തത്. നിരോധനം സംബന്ധിച്ച കേന്ദ്രത്തിന്റെ ഉത്തരവ് ലഭിച്ചാലുടന്‍ പോലീസ് തുടര്‍ നടപടികള്‍ സ്വീകരിക്കും.
https://www.facebook.com/Malayalivartha


























