Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..


പിണറായി വിജയനും കർത്തയും കൂടി കേരളത്തിന്റെ പൊതുസ്വത്തായ കരിമണൽ തൂക്കി വിറ്റു..അതിന്റെ ഷെയർ ആണ് മകളുടെ അക്കൗണ്ടിലേക്ക് വന്നിരിക്കുന്നത്...പത്ത് മണിക്കൂറോളം വീണയെ ക്ഷ വരപ്പിച്ചു..

പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിലിനെ വകവരുത്താന്‍ പോപ്പുലര്‍ ഫ്രണ്ട് ആലോചന നടത്തിയതായി എന്‍ഐഎ; പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളില്‍ നിന്ന് കണ്ടെത്തിരിക്കുന്നത് പാലാ നഗരത്തിന്റെയും പാലാ ബിഷപ്‌സ് ഹൗസിന്റെയും ഫോട്ടോകളും ഗൂഗില്‍ മാപ്പും ഉള്‍പ്പെടെയുള്ള രേഖകൾ

28 SEPTEMBER 2022 12:31 PM IST
മലയാളി വാര്‍ത്ത

More Stories...

മോഹന്‍ലാല്‍ ഇനി തൂഫാന്‍ വാറിയര്‍; ലഹരിക്കെതിരായ പോരാട്ടത്തിന് കേരള പോലീസുമായി കൈകോര്‍ത്തു

എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..

ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!

''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..

തലസ്ഥാന മെട്രോ പദ്ധതിയുടെ അന്തിമ ഡി.പി.ആർ. അടുത്തയാഴ്ച സർക്കാരിനു സമർപ്പിക്കും...

ലൗവ് ജിഹാദ് പോലെ മാരകമാണ് നാര്‍ക്കോട്ടിക് ജിഹാദെന്നും ക്രൈസ്തവ പെണ്‍കുട്ടികളെ ചൂണ്ടയിട്ടു പിടിക്കാന്‍ ജിഹാദികള്‍ വട്ടമിടുന്നുണ്ടെന്നും തെളിച്ചു പറഞ്ഞ പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിലിനെ വകവരുത്താന്‍ പോപ്പുലര്‍ ഫ്രണ്ട് ആലോചന നടത്തിയതായി എന്‍ഐഎ ഞെട്ടിക്കുന്ന വിവരം പുറത്തുവിടുന്നു. പാലാ നഗരത്തിന്റെയും പാലാ ബിഷപ്‌സ് ഹൗസിന്റെയും ഫോട്ടോകളും ഗൂഗില്‍ മാപ്പും ഉള്‍പ്പെടെ രേഖകളാണ്‌ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളില്‍ നിന്ന് കണ്ടെത്തിരിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

വീണ്ടും മാര്‍ ജോസഫ് കല്ലറങ്ങാട്ട് ജിഹാദ് വിഷയം പൊതുവേദിയില്‍ ആവര്‍ത്തിച്ചാല്‍ ബിഷപ്പ് കല്ലറങ്ങാട്ടിലിനെ ബിഷപ്‌സ് ഹൗസില്‍ കയറി അക്രമിക്കാനും അതല്ലെങ്കില്‍ ബന്ദിയാക്കാനും വരെ പോപ്പുലര്‍ ഫ്രണ്ട് നീക്കം നടത്തുകയാണ്. വേണ്ടിവന്നാല്‍ മിനിറ്റുകള്‍ക്കുള്ളില്‍ ഈരാറ്റപേട്ടയില്‍ നിന്നുള്‍പ്പെടെ 200 തീവ്രവാദികളെ സ്ഥലത്തെത്തിച്ച് ബിഷപ്‌സ് ഹൗസ് ആക്രമിക്കുന്നതുള്‍പ്പെടെ ഭയാനകമായ നീക്കങ്ങളിലേക്ക് കാര്യങ്ങള്‍ എത്തിയതായി എന്‍ഐഎ സൂചന നല്‍കുന്നു. ക്രൈസ്തവര്‍ക്ക് കാലങ്ങളായി മുന്‍തൂക്കമുള്ള പാലാ നഗരത്തിലേക്ക് ഇരുന്നൂറിലേറെ എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട്, പിഡിപി പ്രവര്‍ത്തകരെ സ്വന്തം വാനിലും വാഹനങ്ങളിലും പാലാ ബിഷപ് ഹൗസിനു മുന്‍പില്‍ എത്തിച്ച് മുന്‍പ് ജിഹാദ് വിഷയത്തില്‍ ഭീകരത സൃഷ്ടിച്ചതിനു പിന്നില്‍ ഈരാറ്റപേട്ടയിലെ പ്രമുഖ ബിസിനസുകാരനായിരുന്നു.

പോപ്പുലര്‍ ഫ്രണ്ടിന് വന്‍തോതില്‍ സാമ്പത്തിക സഹായം നല്‍കുന്നതും ഇതേ വ്യക്തിയാണെന്ന് അന്വേഷണ സംഘം പറയുന്നു. സംസ്ഥാനത്ത് ഏറ്റവുമധികം ഇസ്ലാമിക തീവ്രവാദം അരങ്ങേറുന്ന സ്ഥലങ്ങളിലൊന്നാണ് ഈരാറ്റുപേട്ടയെന്നും പെരുമ്പാവൂരിലുള്ള സമാന സംഘടനാപ്രവര്‍ത്തകര്‍ക്ക് ഭക്ഷണം, പണം എന്നിവ എത്തിക്കുന്നത് ഈരാറ്റുപേട്ടയിലെ ഒരു സ്ഥാപനത്തില്‍ നിന്നാണെന്നും പോലീസ് പറയുന്നു. പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടേയും വീടുകളിലും സ്ഥാപനങ്ങളിലും നടത്തിയെ റെയ്ഡില്‍ കണ്ടെടുത്ത ഹിറ്റ് ലിസ്റ്റില്‍ പാല ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്റെ പേരുമുണ്ടെന്ന സൂചന വന്നതോടെ പോലീസ് സുരക്ഷാകാര്യങ്ങളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തിത്തുടങ്ങി. പിഎഫ്‌ഐ സോഷ്യല്‍ മീഡിയ വഴി നടത്തിയ പ്രചാരണത്തിലാണ് പാല ബിഷപ്പിന്റേയും പേര് ഉള്‍പ്പെട്ടത്. ലൗ ജിഹാദിനൊപ്പം നാര്‍ക്കോട്ടിക് ജിഹാദും നടക്കുന്നുവെന്ന് പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് കുറവിലാങ്ങളാട് പള്ളിയില്‍ എട്ടു നോയമ്പുതിരുനാള്‍ വേളയില്‍ കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് പ്രസംഗിച്ചത്.

കത്തോലിക്ക യുവാക്കളില്‍ മയക്കുമരുന്ന് ഉപയോഗം വ്യാപകമാക്കാന്‍ പ്രത്യേകം ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് ആരോപിച്ചു. ആയുധം ഉപയോഗിക്കാനാവാത്ത സ്ഥലങ്ങളില്‍ ഇത്തരം മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുന്ന അവസ്ഥയാണ്. അമുസ്ലീങ്ങളെ പ്രത്യേകിച്ച് പെണ്‍കുട്ടികളെ ലഹരിമരുന്നിന് അടിമയാക്കാന്‍ ശ്രമിക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്. ലൗ ജിഹാദിന്റെ ഭാഗമായി പല പെണ്‍കുട്ടികളും മതംമാറ്റപ്പെടുന്നു. കത്തോലിക്ക യുവാക്കളില്‍ മയക്കുമരുന്ന് ഉപയോഗം വ്യാപകമാക്കുന്നു. മുസ്ലീങ്ങള്‍ അല്ലാത്തവര്‍ ഇല്ലാതാകണമെന്നാണ് ജിഹാദി ഗ്രൂപ്പുകളുടെ ലക്ഷ്യം. ഇതര മതസ്ഥരായ യുവതികള്‍ ഐ.എസ് ക്യാമ്പില്‍ എങ്ങനെ എത്തിയെന്ന് പരിശോധിച്ചാല്‍ ഇക്കാര്യങ്ങള്‍ മനസിലാകുമെന്നും പാലാ ബിഷപ്പ് പറഞ്ഞിരുന്നു. അതിനിടെ കോട്ടയം ജില്ലയില്‍ അഞ്ഞൂറോളം പേര്‍ പോപ്പുലര്‍ ഫണ്ട് പ്രവര്‍ത്തനത്തില്‍ ദേശദ്രോഹ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാണെന്നാണ് സൂചന. ഇസ്ലാമിക് സ്റ്റേറ്റിലേക്കുള്‍പ്പെടെ റിക്രൂട്ട്‌മെന്റ് നടത്തുന്നതിലേക്കുള്ള സഹായവും വന്‍തോല്‍ സാമ്പത്തിക സഹായവും ഇവര്‍ നല്‍കിവരുന്നു.

പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളിളും സ്ഥാപനങ്ങളിലും കഴിഞ്ഞ ദിവസങ്ങളില്‍ എന്‍.ഐ.എ നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്തത് ഹിറ്റ് ലിസ്റ്റ് അടക്കം ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു. എന്‍ഐഎ അറസ്റ്റ് ചെയ്ത പതിനൊന്ന് പിഎഫ്‌ഐ നേതാക്കളേയും കസ്റ്റഡിയില്‍ വേണമെന്നും നാട് രക്തത്തില്‍ മുങ്ങാതിരിക്കാന്‍ തുടരന്വേഷണം അനിവാര്യമെന്നും കോടതിയില്‍ എന്‍ഐഎ അറിയിച്ചതിനൊപ്പം നല്‍കിയ വിവരങ്ങളിലാണ് ഹിറ്റ് ലിസ്റ്റും ഉള്‍പ്പെട്ടത്. ഏതൊക്കെ നേതാക്കളാണ് ഹിറ്റ് ലിസ്റ്റിലുള്ളതെന്ന് എന്‍.ഐ.എ വെളിപ്പെടുത്തുയിരുന്നില്ല. അതിനിടെ അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് ദേശീയ നേതാക്കള്‍ക്ക് സമീപകാലത്തൊന്നും ജാമ്യം ലഭിക്കാന്‍ ഇടയില്ലെന്നാണ് സൂചന. അറസ്റ്റിലായ നേതാക്കളില്‍ ഏറെപ്പേരും തങ്ങള്‍ ഇസ്ലാമിനു വേണ്ടി മരിക്കാന്‍ തയാറാണെന്നും ഇസ്ലാമിനു വേണ്ടി എന്തു വേണമെങ്കിലും മരണം വരെ ചെയ്യുമെന്നുമുള്ള നിലപാടിലാണ്. ഭീകര പ്രവര്‍ത്തനത്തിനുള്ള സാമ്പത്തിക ബന്ധങ്ങളുടെ പേരില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ അടക്കമുള്ള പ്രതികള്‍ ചോദ്യം ചെയ്യലിനോടു സഹകരിക്കുന്നില്ലെന്ന് എന്‍ഐഎ പറയുന്നു.

ചോദ്യം ചെയ്യല്‍ മൂന്നാം ദിവസത്തിലേക്കു കടക്കുമ്പോള്‍ സാമ്പത്തിക സഹായങ്ങള്‍ ലഭിച്ചതിലും ഭീകരവാദവുമായി ബന്ധപ്പെട്ട റിക്രൂട്ട്‌മെന്റ് സംബന്ധിച്ചുമാണ് ചോദ്യങ്ങള്‍. ഇവരില്‍ നിന്നു പിടിച്ചെടുത്ത ഡിജിറ്റല്‍ തെളിവുകള്‍ എന്‍ഐഎ തിരുവനന്തപുരം സിഡാക്കില്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. നേതാക്കളുടെ ലാപ്‌ടോപ്പുകളും ഫോണുകളുമാണ് പരിശോധനയ്ക്കു വിധേയമാക്കുന്നത്. ഫോണ്‍, വാട്‌സാപ് കോളുകള്‍ വീണ്ടെടുക്കുന്നതിനുമാണ് ശ്രമം. പ്രതികളെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉള്‍പ്പടെ വിവിധ ഏജന്‍സികള്‍ ചോദ്യം ചെയ്യുന്നുണ്ട്. അതേ സമയം നേതാക്കളുടെ വീടുകളിലും ഓഫിസുകളിലും നടത്തിയ റെയ്ഡിനും അറസ്റ്റിനുമെതിരെ പോപ്പുലര്‍ ഫ്രണ്ട് നടത്തിയ ഹര്‍ത്താലുമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നാണു വിവരം. കസ്റ്റഡിയിലായവരില്‍ നിന്നു ലഭിച്ച വിവരങ്ങളുടെയും സിസിടിവി ദൃശ്യങ്ങളുടെയും തെളിവുകളുടെ അടിസ്ഥാനത്തിലായിരിക്കും കൂടുതല്‍ അറസ്റ്റ് ആക്രമണവുമായി ബന്ധപ്പെട്ട് ഇതുവരെ 281 കേസുകളാണ് പൊലീസ് റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അറസ്റ്റിലായതിനു ശേഷവും ഇവര്‍ ഭയാനകമായവും പ്രകോപനപരവുമായ ഭാഷയിലാണ് പ്രതികരണങ്ങള്‍ തുടരുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോഹന്‍ലാല്‍ ഇനി തൂഫാന്‍ വാറിയര്‍; ലഹരിക്കെതിരായ പോരാട്ടത്തിന് കേരള പോലീസുമായി കൈകോര്‍ത്തു  (13 minutes ago)

VEENA VIJAYAN ഇഡി നിര്‍ണ്ണായക നീക്കങ്ങള്‍ തുടങ്ങും  (25 minutes ago)

Humanity കയ്യടിച്ച് സോഷ്യൽ മീഡിയ  (33 minutes ago)

PRIVATE BUS ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..  (38 minutes ago)

തലസ്ഥാന മെട്രോ പദ്ധതിയുടെ അന്തിമ ഡി.പി.ആർ. അടുത്തയാഴ്ച സർക്കാരിനു സമർപ്പിക്കും...  (1 hour ago)

മദ്യത്തിന് സർക്കാർ സെസ് ഏർപ്പെടുത്തും... സംസ്ഥാനത്ത് വിൽക്കുന്ന ഓരോ കുപ്പി മദ്യത്തിനും ഒരു രൂപ വീതം സെസ് ബജറ്റിൽ പ്രഖ്യാപിച്ചേക്കും  (1 hour ago)

കണ്ണീർക്കാഴ്ചയായി... ഇന്ന് ദുബൈയിലേക്ക്​ പോകാനിരുന്ന യുവാവിന് വാഹനാപകടത്തിൽ ദാരുണാന്ത്യം...  (1 hour ago)

ശബരിമല സ്വര്‍ണക്കൊള്ള കേസ് ഹൈക്കോടതി ദേവസ്വം ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും...  (1 hour ago)

  പുതിയ അണക്കെട്ട് അനുവദിക്കില്ല.... മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരളത്തെ വിമർശിച്ച് ടിവികെ സർക്കാർ.... തമിഴ്നാട് നിയമസഭ സമ്മേളനം തുടങ്ങി  (1 hour ago)

US- IRAN യുദ്ധത്തിന് ബ്രേക്കിട്ട് അമേരിക്കയും ഇറാനും  (1 hour ago)

യുഎസ് സൈനിക ഉപരോധം നീക്കിയതിനെ തുടർന്ന് പശ്ചിമേഷ്യയിലെ തന്ത്രപ്രധാന കപ്പൽപ്പാതയായ ഹോർമൂസ് സാധാരണ നിലയിലേക്ക് തിരിച്ചെത്തുന്നു....  (1 hour ago)

എബോള രോഗലക്ഷണങ്ങളോടെ അമ്പത്തിരണ്ട് വയസ്സുകാരി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ  (2 hours ago)

തമിഴ്നാട്ടിൽ സ്ത്രീകളുടെ സൗജന്യയാത്ര കൂടുതൽ ബസുകളിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങി വിജയ് സർക്കാർ....  (2 hours ago)

PINARAYI VIJAYAN കുറ്റപത്രം സമർപ്പിക്കുമ്പോൾ പ്രതി പിണറായി വിജയൻ  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ് ...  (2 hours ago)

Malayali Vartha Recommends