പോലീസിന്റെ മൂക്കിന്റെ തുമ്പത്ത് ഗീർവാണം അടിച്ച് PFI നേതാവ്! തൂക്കിയെടുക്കാൻ NIA പറന്നിറങ്ങി... തേജസും നിരോധിക്കണം? പിണറായിയുടെ ആഭ്യന്തരം അറുപരാജയം!

ദേശീയ തലത്തിൽ NIA റെയ്ഡ് നടന്നതിന്റെ അടിസ്ഥാനത്തിൽ കേരളത്തിൽ മിന്നൽ ഹർത്താൽ നടത്തി നാശനഷ്ടങ്ങൾ ഉണ്ടാക്കിയ വിഷയത്തിൽ പോപ്പുലർ ഫ്രണ്ടിലെ മുഴുവൻ നേതാക്കളേയും കേരളാ പോലീസിന് പിടികൂടാൻ കഴിയാത്തതിൽ വ്യാപക വിമർശനം തന്നെയായിരുന്നു ഉയർന്ന് കേട്ടത്. എന്നാൽ പിടിക്കാൻ കഴിയാഞ്ഞിട്ടല്ല, മറിച്ച് സർക്കാർ തന്നെ പ്രതികളെ ഒളിപ്പിക്കുകയാണ് എന്നുള്ള ആരോപണമാണ് ഏറ്റവും ഒടുവിലായി ഉയർന്ന് കേട്ടത്.
എന്നാലിപ്പോൾ അതിന് പിന്നാലെ പോപ്പുലർ ഫ്രണ്ട് നിരോധനത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന സംസ്ഥാന ജനറൽ സെക്രട്ടറി എ അബ്ദുൽ സത്താർ പ്രതികരണവുമായി മാധ്യമങ്ങൾക്ക് മുന്നിലെത്തിയതാണ് ഏവരേയും ഞെട്ടിച്ചത്. പോപുലർ ഫ്രണ്ടിനെ നിരോധിച്ച കേന്ദ്ര സർക്കാർ നടപടിയെ നിയമപരമായി നേരിടുമെന്നാണ് അബ്ദുൽ സത്താർ പറഞ്ഞിരിക്കുന്നത്.
നിയമനടപടികൾ സ്വീകരിക്കാനായി ഉടൻ തന്നെ അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തും. അധികൃതർ നടത്തിയ റെയ്ഡിൽ പൂർണമായി സഹകരിച്ചെന്നും അബ്ദുൽ സത്താർ പ്രതികരിച്ചു. രാവിലെ പോപ്പുലർ ഫ്രണ്ട് നിരോധത്തെ കുറിച്ച് പ്രതികരിച്ച അബ്ദുൽ സത്താറിനെ പിന്നാട് പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. കൊല്ലം കരുനാഗപ്പള്ളി കാരുണ്യ സെന്ററിൽ നിന്നാണ് എൻഐഎയും കേരള പൊലീസും അടങ്ങുന്ന സംഘം അറസ്റ്റ് ചെയ്തത്.
ജില്ലക്കു പുറത്തായിരുന്ന സത്താർ ഇന്ന് രാവിലെയാണ് കരുനാഗപ്പള്ളി കാരുണ്യ സെന്ററിൽ മടങ്ങിയെത്തിയത് എന്നാണ് സൂചന. രാജ്യസുരക്ഷക്കും ക്രമസമാധാനത്തിനും സംഘടന ഭീഷണിയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുലർച്ചെ പുറത്തിറക്കിയ അസാധാരണ ഗസറ്റ് വിജ്ഞാപനത്തിൽ ചൂണ്ടിക്കാട്ടുന്നത് എന്നാണ് പോപ്പുലർ ഫ്രണ്ടിന്റെ മുഖപത്രമായ തേജസിൽ ഇന്ന് വന്ന വാർത്ത.
ഹവാല ഇടപാടുകളുടെ കേന്ദ്രമായി പിഎഫ്ഐ അബുദാബി റെസ്റ്റോറന്റിനെ ഉപയോഗിച്ചു എന്ന വാർത്ത കഴിഞ്ഞ ദിവസം ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തിട്ടുണ്ടായിരുന്നു. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്‌ഐ) ഗൾഫ് രാജ്യങ്ങളിൽ ആയിരക്കണക്കിന് സജീവ അംഗങ്ങളുള്ളതായി ഇഡിയും വ്യക്തമാക്കിയിട്ടുണ്ട്. പിഎഫ്ഐക്ക് ലഭിച്ച 120 കോടി രൂപയിൽ ഭൂരിഭാഗവും ഇന്ത്യയിലെ പെറ്റി ക്യാഷ് സംഭാവനകളിലൂടെയാണെന്നാണ് പിഎഫ്ഐയുടെ അവകാശവാദങ്ങൾക്ക് വിരുദ്ധമാണിത്.
അവരുടെ മുഖപത്രമായ തേജസ് ഇന്ത്യയിലും ഗൾഫിലും മുന്നണിയുടെ മുഖപത്രമായി പ്രവർത്തിച്ചുവെന്ന് അന്വേഷണത്തിൽ തെളിഞ്ഞതായി ഏജൻസി പറഞ്ഞു, അവിടെ സംഘടന പണം സ്വരൂപിക്കുകയും വ്യാജ സംഭാവന രസീതുകൾ സൃഷ്ടിച്ച് അധികാരികളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു എന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ഈ സമയത്താണ് തേജസിനെ കൂടി നിരോധിക്കേണ്ടത് അനിവാര്യമല്ലേ എന്ന ചോദ്യം പലരും ഉയർത്തി തുടങ്ങിയത്.
പിഎഫ്‌ഐയ്‌ക്കെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നേരത്തെ അറസ്റ്റിലായ അബ്ദുൾ റസാഖ് ബിപി, ദർബാർ റെസ്റ്റോറന്റ് വഴി പിഎഫ്‌ഐയുടെയും അനുബന്ധ സ്ഥാപനങ്ങളുടെയും കള്ളപ്പണം വെളുപ്പിക്കൽ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. അബുദാബിയിലെ ദർബാർ റസ്‌റ്റോറന്റ് കൈകാര്യം ചെയ്യുന്ന സഹോദരനിൽ നിന്നാണ് ഇയാൾ കുറ്റകൃത്യത്തിന്റെ വരുമാനം സ്വീകരിച്ചതെന്ന് ഇഡി പറഞ്ഞു.
"2018 വരെ ഗൾഫ് തേജസ് ഡെയ്‌ലിയിൽ ബിസിനസ് ഡെവലപ്‌മെന്റ് മാനേജരായി ഷഫീക്ക് പയേത്ത് രണ്ട് വർഷം ജോലി ചെയ്തു. അക്കാലത്ത് അബ്ദുൾ റസാഖ് ബിപി ഡയറക്ടർമാരിൽ ഒരാളായിരുന്ന ഇന്റർമീഡിയ പബ്ലിഷിംഗ് ലിമിറ്റഡ് പ്രസിദ്ധീകരിക്കുന്ന തേജസ് ന്യൂസ്‌പേപ്പറിന്റെ വിഭാഗമാണ് ഗൾഫ് തേജസ് ഡെയ്‌ലി" കേരളത്തിൽ വ്യാഴാഴ്ച അറസ്റ്റിലായ പയേത്തിനെതിരെ ഇഡി റിമാൻഡ് കുറിപ്പിൽ പറയുന്നു.
അബ്ദുൾ റസാഖ് അബുദാബിയിലെ തന്റെ സ്വകാര്യ നെറ്റ്‌വർക്ക് ഉപയോഗിക്കുകയും ദർബാർ റെസ്റ്റോറന്റിനെ കള്ളപ്പണം വെളുപ്പിക്കൽ കേന്ദ്രമാക്കി മാറ്റുകയും ചെയ്തുവെന്ന് ഇഡി പറയുന്നു. തേജസ് 2006 ൽ സ്ഥാപിതമായ പത്രമാണ്. തുടക്കത്തിൽ കോഴിക്കോട് നിന്ന് പ്രസിദ്ധീകരിക്കുന്ന പ്രഭാത പത്രമായിരുന്നു. ബിൻ ലാദനും താലിബാനും അനുകൂലമായ നിലപാടുകളുടെ പേരിൽ 2011-ൽ വിവാദത്തിന്റെ കൊടുമുടിയിലായിരുന്നു തേജസ്. ഓൺലൈൻ എഡിഷനും മാസികയും മാത്രം അവശേഷിപ്പിച്ച് 2018ൽ പേപ്പർ അച്ചടി അവസാനിപ്പിച്ചിരുന്നു.
ഒസാമ ബിൻലാദന്റെ മരണത്തിനു ശേഷം തേജസ് പ്രസിദ്ധീകരിച്ച മുഖപ്രസംഗവും തേജസ് വാരികയുടെ മുഖ ചിത്രവും അന്ന് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. അവരുടെ മാസികയുടെ 2011 മെയ് പതിപ്പിൽ ഒസാമ ബിൻ ലാദനെ അമേരിക്കൻ സൈന്യം വധിച്ചതിന് ശേഷം 'രക്തസാക്ഷി' എന്ന് വിളിച്ചു.ഉസാമ ബിൻ ലാദൻ രക്തസാക്ഷി എന്ന് പറയുമ്പോൾ ഇസ്ളാമിക വിശ്വാസമനുസരിച്ച് മതപരമായി വലിയ പ്രാധാന്യമുള്ള വാക്കാണ്.
ഇസ്‌ലാമിക മാര്‍ഗത്തിലെ യുദ്ധത്തില്‍ വധിക്കപ്പെടുകയോ സത്യവിശ്വാസത്തിന്റെ പേരില്‍ കൊല്ലപ്പെടുകയോ ചെയ്യുന്നവനാണ് രക്തസാക്ഷി അഥവാ ശഹീദ്. പോപ്പുലർ ഫ്രണ്ടു പോലെ ഇസ്ളാമിക നയങ്ങളിൽ ദൃഢത പുലർത്തുന്ന ഒരു പ്രസ്ഥാനം അവരുടെ പ്രസിദ്ധീകരണങ്ങളുടെ മുഖ പ്രസംഗങ്ങളിൽ രക്തസാക്ഷിയായി ബിൻലാദനെ വാഴ്‌ത്തുമ്പോൾ അത് ഭയക്കേണ്ടത് തന്നെയാണ്
ഉസാമ ബിൻലാദൻ മതപരമായി രക്തസാക്ഷിയാകുമ്പോൾ അൽ ഖ്വയ്ദ എന്ന ഭീകര സംഘടന അവരെ സംബന്ധിച്ചിടത്തോളം ഉദാത്തമായ സംഘടനയാകുന്നു. അതുകൊണ്ട് തന്നെ അൽ ഖായ്ദയിൽ പ്രവർത്തിക്കൽ നയപരമാകും. ഒപ്പം ഐഎസ് എന്ന ഇസ്ളാമിക് സ്റ്റേറ്റും അവരെ സംബന്ധിച്ച് വ്യത്യസ്തമാകുന്നില്ല.
സാധാരണ ഇന്ത്യൻ മുസ്ലീങ്ങളുടെ ഉയർച്ചയോ അവരുടെ നന്മയോ അല്ല മറിച്ച് ഇസ്ലാമിക രാജ്യമാക്കുക എന്ന ലക്ഷ്യമാണ് നിലവിൽ പോപ്പുലർ ഫ്രണ്ട് ലക്ഷ്യം വയ്‌ക്കുന്നതെന്ന് കരുതേണ്ടി വരും. അതറിയാവുന്നത് കൊണ്ടാണ് അടുത്ത ഇരുപത് വർഷത്തിനുള്ളിൽ കേരളത്തെ മുസ്ലീം ഭൂരിപക്ഷമുള്ള ഇസ്ലാമിക രാജ്യമാക്കാനാണ് പോപ്പുലർ ഫ്രണ്ട് ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രിയായിരുന്ന വി. എസ്. അച്യുതാനന്ദൻ മുൻപ് പറഞ്ഞതും.
2047 ൽ രാജ്യത്തിന്റെ ഭരണം പിടിക്കുമെന്ന് പത്രസമ്മേളനത്തിൽ പോപ്പുലർ ഫ്രണ്ടിന്റെ രാഷ്‌ട്രീയ വിഭാഗമായ എസ്.ഡി.പി.ഐ അവകാശപ്പെട്ടത് ചർച്ചയായിരുന്നു. അതിനു വേണ്ടി സ്വീകരിക്കേണ്ട നടപടികൾ എന്തൊക്കെയെന്ന് പോപ്പുലർ ഫ്രണ്ട് എല്ലാ സംസ്ഥാന ഘടകങ്ങൾക്കും അയച്ച രഹസ്യ സർക്കുലറിൽ വ്യക്തമാക്കിയിരുന്നു. ഈ സർക്കുലർ പുറത്തുവന്നതാണ് ഇപ്പോഴത്തെ നിരോധനത്തിനത്തിന്റെ പ്രധാന്യം വർധിപ്പിച്ചത്.
അൽ-ഖായ്ദ ബന്ധമുള്ള തുർക്കിയിലെ സംഘടനയുമായി പോപ്പുലർ ഫ്രണ്ട് നേതാക്കൾ കൂടിക്കാഴ്‌ച്ച നടത്തിയതും കേന്ദ്ര അന്വേഷണ ഏജൻസികൾ അതീവ ഗൗരവത്തോടെ കണ്ടൂ. കശ്മീർ വിഷയത്തിൽ ഇന്ത്യക്കെതിരെ പാകിസ്താനൊപ്പം നിന്ന അപൂർവ്വം രാജ്യങ്ങളിൽ ഒന്നായിരുന്നു തുർക്കി.
ഇത്തരത്തിൽ രാജ്യത്തിന്റെ ശത്രുക്കൾക്കൊപ്പം ചേരുകയും രാജ്യത്ത് അരക്ഷിതാവസ്ഥയുണ്ടാക്കുന്ന രീതിയിൽ ഭീകര പ്രവർത്തനം നടത്തിയതുമാണ് പോപ്പുലർ ഫ്രണ്ടിന്റെ നിരോധനത്തിന് പ്രധാന കാരണമായി ഭവിച്ചത്. 2006 നവംബർ 22നാണ് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പി.എഫ്.ഐ) സ്ഥാപിച്ചത്. കേരളത്തിലെ എൻ.ഡി.എഫ്, കർണാടകയിലെ കർണാടക ഫോറം ഫോർ ഡിഗ്നിറ്റി, തമിഴ്നാട്ടിലെ മനിത നീതി പാസറൈ എന്നീ സംഘടനകൾ ചേർന്ന് രൂപം കൊടുത്ത ദേശീയ സംഘടനയാണ് പി.എഫ്.ഐ.
https://www.facebook.com/Malayalivartha

























