Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!


''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..


യുദ്ധം അവസാനിച്ചു..സമാധാനത്തിന്റെ വെള്ളക്കൊടി പറന്നു..14 പ്രധാന നിര്‍ദ്ദേശങ്ങളടങ്ങിയ ഈ കരാര്‍ പൂര്‍ണ്ണമായും 'പ്രകടനക്ഷമത' അടിസ്ഥാനമാക്കിയുള്ളത്..


'മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയിൽ മാത്രം ഒതുങ്ങുന്ന വിഷയം അല്ല..പിണറായി വിജയൻ ശിക്ഷിക്കപ്പെടുന്നതുവരെ കേസിൽ നിന്നും ഒരടിപോലും പിന്നിലേക്ക് ഇല്ലെന്ന്' ഷോൺ ജോർജ്..


പിണറായി വിജയനും കർത്തയും കൂടി കേരളത്തിന്റെ പൊതുസ്വത്തായ കരിമണൽ തൂക്കി വിറ്റു..അതിന്റെ ഷെയർ ആണ് മകളുടെ അക്കൗണ്ടിലേക്ക് വന്നിരിക്കുന്നത്...പത്ത് മണിക്കൂറോളം വീണയെ ക്ഷ വരപ്പിച്ചു..

പിണറായിയുടെ ഓഫീസിൻ്റെ സ്വർണ്ണക്കടത്തും NIA പരിശോധിക്കും! സ്വർണ്ണം കടത്തിയത് പോപ്പുലർ ഫ്രണ്ടിന് വേണ്ടി? ആർക്കുവേണ്ടി ആയിരുന്നു അത്?

28 SEPTEMBER 2022 09:16 PM IST
മലയാളി വാര്‍ത്ത

More Stories...

മോഹന്‍ലാല്‍ ഇനി തൂഫാന്‍ വാറിയര്‍; ലഹരിക്കെതിരായ പോരാട്ടത്തിന് കേരള പോലീസുമായി കൈകോര്‍ത്തു

എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..

ഷാജിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം ഹൃദയം നിറഞ്ഞ സല്യൂട്ട് നല്‍കുകയാണ്..ടയറിനടയിൽ പെട്ട് യുവതിയുടെ വസ്ത്രങ്ങളെല്ലാം കീറിപ്പറിഞ്ഞു .സ്വന്തം ഉടുമുണ്ട് ഊരി നല്‍കി ശരീരം മറച്ച് ഷാജി ചേട്ടൻ..!

''പ്ലീസ് ചേട്ടാ ഒന്ന് കയറ്റുമോ"കെഞ്ചിപ്പറഞ്ഞിട്ടും കുട്ടികളെ ബസില്‍ കയറ്റിയില്ല..കണ്ടക്ടറുടെ ജോലി തെറിപ്പിച്ചു .ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..

തലസ്ഥാന മെട്രോ പദ്ധതിയുടെ അന്തിമ ഡി.പി.ആർ. അടുത്തയാഴ്ച സർക്കാരിനു സമർപ്പിക്കും...

രാജ്യത്ത് പോപ്പുലര്‍ ഫ്രണ്ട് ഭീകരര്‍ക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ ശക്തമായ നടപടികള്‍ തുടങ്ങിയതോടെ മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഓഫീസ് കേന്ദ്രീകരിച്ച് നടന്ന സ്വർണ്ണക്കട ത്തിലുള്ള പോപ്പുലർ ഫ്രണ്ടിൻ്റെ പങ്കിനെ കുറിച്ചും എൻ ഐ.എ അന്വേഷണം തുടങ്ങി.

പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ എന്‍ഐഎ റെയിഡ് നടത്തിയതിന് പിന്നാലെ വിമാനത്താവളങ്ങളിലൂടെയുള്ള സ്വര്‍ണ്ണക്കടത്ത് പൂര്‍ണമായും നിലച്ച സാഹചര്യത്തിലാണ് അന്വേഷണത്തിന് നീക്കം തുടങ്ങിയത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണ്ണ കടത്ത് നടക്കുന്നത് കേരളത്തിലെ വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ചാണ്. എന്നാല്‍, തീവ്രവാദികള്‍ക്കെതിരെ എന്‍ഐഎ നടപടികള്‍ കടുപ്പിച്ചതിന് പിന്നാലെ വിമാനത്താവളങ്ങളിലൂടെയുള്ള സ്വര്‍ണ്ണ കടത്തും അവസാനിച്ചുവെന്നാണ് വിമാനത്താവള ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്നു.


സ്വർണ്ണം കടത്തുന്നത് എന്തിനു വേണ്ടിയാണെന്ന ചോദ്യത്തിനാണ് ഇപ്പോൾ മറുപടി ലഭിച്ചിരിക്കുന്നത്. സ്വർണ്ണ കടത്ത് നടത്തി കിട്ടുന്ന പണം ദേശവിരുദ്ധ കാര്യങ്ങൾക്കായി ഉപയോഗിക്കുന്നു എന്ന് മുമ്പ് എൻ ഐ എ പറഞ്ഞപ്പോൾ പിണറായി സർക്കാർ ചിരിച്ചു തള്ളിയിരുന്നു. ഇപ്പോൾ എല്ലാം വെളിച്ചത്തായിരിക്കുന്നു. ദേശവിരുദ്ധ താൽപ്പര്യങ്ങൾക്ക് പിന്നിൽ സി പി എമ്മും ഉണ്ടെന്നാണ് കേന്ദ്ര സർക്കാരിൻ്റെ സംശയം.


ഇലക്ട്രിക് ഉപകരണങ്ങള്‍ക്ക് അകത്തും മലദ്വാരത്തിലൂടെ ക്യാപ്‌സൂളുകളായും ഗള്‍ഫ് മേഖലയില്‍ നിന്നുമാണ് കേരളത്തിലേക്ക് കള്ളക്കടത്ത് സ്വര്‍ണ്ണങ്ങള്‍ എത്തിയിരുന്നത്. ഇത്തരം കള്ളക്കടത്ത് കേന്ദ്രങ്ങളുടെ പ്രധാന സ്ഥലം കരിപ്പൂര്‍ വിമാനത്താവളമായിരുന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് കേരളത്തിലേക്ക് ഏറ്റവും കൂടുതല്‍ സ്വര്‍ണ്ണം കടത്തുന്നത് കരിപ്പൂര്‍ വിമാനത്താവളം വഴിയാണ്.


മലബാറില്‍ നിന്നുള്ളവരാണ് കൂടുതല്‍ പിടിക്കപ്പെടാറുള്ളത്. കഴിഞ്ഞ ആഗസ്റ്റ് മാസത്തില്‍ മാത്രം 103.88 കോടിയുടെ സ്വര്‍ണ്ണമാണ് കരിപ്പൂരില്‍ കസ്റ്റംസ് പിടികൂടിയത്. രജിസ്റ്റര്‍ ചെയ്ത 250 കേസുകളുടെ ആകെ തൂക്കം 201.9കിലോയോളം വരും. കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ 210 കേസുകളിലായി 135.12 കിലോ സ്വര്‍ണ്ണമാണ് പിടിച്ചിരുന്നത്. ഒരുവര്‍ഷം കഴിയുമ്പോള്‍ 49.42 ശതമാനമാണ് വിമാനത്താവളം വഴി സ്വര്‍ണ്ണക്കടത്തിലുള്ള വര്‍ദ്ധന.

പോലീസിന്റെ കണക്ക് പരിശോധിച്ചാല്‍ കോടികളുടെ കണക്ക് ഇനിയും കൂടും. കഴിഞ്ഞ അഞ്ച് മാസത്തിനിടയ്ക്ക് വിമാനത്താവളത്തിന് പുറത്ത് നിന്നും പോലീസ് പിടികൂടിയത് 43 കേസുകളാണ്. 36.3 കിലോ സ്വര്‍ണ്ണമാണ് ആകെ പിടിച്ചത്. 18 കോടിയിലേറെ വില വരും. സംസ്ഥാനത്ത് കഴിഞ്ഞ ആറുവര്‍ഷത്തിനിടെ പിടികൂടിയത് 983.12 കോടിയുടെ സ്വര്‍ണ്ണമാണ്. വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ചുള്ള പരിശോധനയിലാണ് 983.12 കോടി മൂല്യമുള്ള 2,774 കിലോ ഗ്രാം സ്വര്‍ണ്ണം പിടികൂടിയത്. കണ്ണൂര്‍, കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നീ വിമാനത്താവളങ്ങളില്‍ നടത്തിയ പരിശോധനയില്‍ 4,258 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.


കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന് കീഴിലുള്ള റവന്യൂ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം 263.33 കോടി മൂല്യമുള്ള 585.79 കിലോ ഗ്രാം സ്വര്‍ണ്ണമാണ് 202122 സാമ്പത്തിക വര്‍ഷത്തില്‍ പിടികൂടിയത്. 675 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ 184.13 കോടി മൂല്യമുള്ള 403.11 കിലോ സ്വര്‍ണ്ണം 652 കേസുകളില്‍ നിന്ന് പിടികൂടി. ഏറ്റവും കൂടിയ അളവില്‍ സ്വര്‍ണ്ണം പിടികൂടിയത് 2019-20 സാമ്പത്തിക വര്‍ഷത്തിലാണ്. 1,084 കേസുകളിലായി 267 കോടി മൂല്യമുള്ള 766.68 കിലോ സ്വര്‍ണ്ണമാണ് പിടികൂടിയത്. സ്വര്‍ണ്ണക്കടത്തില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് 2018-19 കാലയളവിലാണ്. 1,167 കേസുകളിലായി 163.91 കോടി മൂല്യമുള്ള 653.61 കിലോ സ്വര്‍ണ്ണം പിടികൂടിയിരുന്നു.


മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചു നടന്ന സ്വർണ്ണക്കടത്തിൻ്റെ ആദ്യഘട്ടത്തിൽ ഇക്കാര്യം എൻ ഐ എ അന്വേഷിച്ചിരുന്നു. എന്നാൽ എൻ ഐ എ അന്വേഷണം അധിക നാൾ നീണ്ടു നിന്നില്ല. സി പി എമ്മിൻ്റെ സ്വാധീനമായിരുന്നു കാരണം. എൻ ഐ എ അന്വേഷണം അട്ടിമറിക്കാൻ വിവിധ തലങ്ങളിൽ ശ്രമം നടന്നു.എം.ശിവശങ്കറെ എൻഐഎ തങ്ങളുടെ കേസിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു.


സ്വർണ്ണക്കടത്ത് നടക്കുന്നുണ്ടെങ്കിലും അത് ദേശവിരുദ്ധ താൽപ്പര്യങ്ങൾക്ക് ഉപയോഗിക്കുന്നു എന്ന വസ്തുത എൻ ഐ എ യെ സംബന്ധിച്ചsത്തോളം ഞെട്ടിക്കുന്നതായിരുന്നു. ഇതിന് മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഓഫീസും യു എ ഇ എംബസിയും പിന്തുണ നൽകിയെന്ന യാഥാർത്ഥ്യം എൻ ഐ എ യെ ഞെട്ടിച്ചു. സ്വപ്ന സുരേഷ് ഉൾപ്പെടെയുള്ളവർ എൻ ഐ എയുടെ സ്കാനറിലാണ്.


സന്ദീപും സരിത്തും സ്വർണ്ണം കടത്തിയത് ഒരു മുൻ സി പി എം എം എൽ എ ക്ക് വേണ്ടിയാണെന്ന മൊഴി കേട്ട് എൻ ഐ എ അത്ഭുതപ്പെട്ടു. സി പി എം മുൻ എം എൽ എ യുടെ വിശ്വസ്തനാണ് സി പി എം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണൻ. മലബാർ മേഖലയിലെ സി പി എമ്മിനെ ഇന്നും നിയന്ത്രിക്കന്നത് ഇദ്ദേഹമാണ്. ഇദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ പറന്നെത്തുന്ന സ്വർണ്ണമാണ് സി പി എമ്മിൻ്റെ അക്ഷയഖനി.


മലബാറിലെ സ്വർണ്ണ കടകളിൽ സ്വർണ്ണം എത്തുന്നത് കാരാട്ട് റസാഖ് പഴിയാണെന്ന് സ്വർണ്ണ കടത്ത് കേസിലെ പ്രതി സന്ദീപ നായരുടെ ഭാര്യ മൊഴി നൽകിയതോടെയാണ് റസാഖ് ചിത്രത്തിൽ എത്തുന്നത്. കാരാട്ട് ഫൈസലിനും കാരാട്ട് റസാഖിനും റമീസിനും വേണ്ടിയാണ് സന്ദീപ് സ്വർണ്ണം കടത്തുന്നതെന്ന് സന്ദീപിൻ്റെ ഭാര്യയുടെ മൊഴിയിൽ പറയുന്നു. ഇതെല്ലം എൻ ഐ എ പുനരന്വേഷിക്കും.


സ്വർണ്ണകടത്തിൽ എ. കെ. ജി സെൻററും ക്ലിഫ്ഹൗസും ഒരു പോലെ പ്രവർത്തിച്ചതായും ബി ജെ പി കരുതുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണം പുതിയ വഴിയിലേക്ക് തിരിയുന്നത്. മടിയിൽ കനമില്ലാത്തവർക്ക് വഴിയിൽ പേടിക്കേണ്ട എന്നൊക്കെ വീമ്പിളക്കിയവർ എൻ ഐ എ യുടെ മുന്നിൽ നിന്ന് വിയർക്കുമോ എന്ന് കണ്ടറിയണം. കോടിയേരിയുടെ വിവാദ നായകൻമാരായ മക്കൾക്കും സി പി എം മുൻ എം എൽ എ യുമായി അടുത്ത ബന്ധമുണ്ട്. ഇവരും മോശക്കാരല്ലെന്നാണ് ദേശീയ ഏജൻസികൾ കരുതുന്നത്. ഇവർക്ക് എല്ലാ പിന്തുണയും നൽകിയത് മുഖ്യമന്ത്രിയുടെ ഓഫീസാണ്. ശിവശങ്കർ ഇവരുടെ തലതൊട്ടപ്പൻ ആണെന്ന് എൻ ഐ എ വിശ്വസിക്കുന്നു.


ആദ്യമായാണ് സി പി എം വെളിച്ചത്തിലേക്ക് വരുന്നത്. സിപിഎമ്മിന്റെ ഉന്നത നേതാക്കളുടെയെല്ലാം വിശ്വസ്തനാണ് റസാഖ് . സി പി എമ്മും സമ്പന്നരും തമ്മിലുള്ള പാലമാണ് റസാഖും ഫൈസലും.


സ്വർണ്ണക്കടത്ത് കേസിൽ പിടിയിലായ പ്രതികൾക്ക് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറുമായി അടുത്ത ബന്ധമുണ്ടെന്ന് എൻ . ഐ. എ കരുതുന്നു.


കേരളത്തിലെ സ്വർണ്ണക്കള്ളക്കടത്തിന്‍റെ പ്രധാന ആസൂത്രകരിൽ ഒരാളാണ് എൻഐഎ മുമ്പ് കസ്റ്റഡിയിലെടുത്ത മൂവാറ്റുപുഴ സ്വദേശി റബിൻസ് കെ ഹമീദ്. ദുബായ് കേന്ദ്രമാക്കി നയതന്ത്ര ചാനലിലൂടെ സ്വർണ്ണം അയച്ചത് റബിൻസും ഫൈസൽ ഫരീദും ചേർന്നാണെന്ന് എൻഐഎ കണ്ടെത്തിയിരുന്നു.. നയതന്ത്ര ചാനൽ വഴി സ്വർണ്ണം കടത്തിയ കേസിൽ പത്താം പ്രതിയായ റബിൻസിനെ കേരളത്തിലെത്തിക്കാൻ ഇന്ത്യ ദുബായ് കേന്ദ്രീകരിച്ച് നയതന്ത്ര നീക്കങ്ങൾ നടത്തിയിരുന്നു. കൊച്ചിയിലെ എൻഐഎ കോടതി പ്രതിയ്ക്കായി ജാമ്യമില്ലാ വാറണ്ടും പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിന് പിറകെയാണ് യുഎഇ റബിൻസിനെ നാട് കടത്തിയത്. ഈ വിവരം ഇന്‍റർ പോൾ എൻഐഎയും കൈമാറിയിരുന്നു.


എയർ ഇന്ത്യ വിമാനത്തിൽ നെടുമ്പാശ്ശേരിയിലെത്തിയ പ്രതിയെ ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കേസിൽ കൂട്ട് പ്രതിയായ ഫൈസൽ ഫരീദിനെ കേരള്തതിലെത്തിക്കാനുള്ള ശ്രമവും എൻ ഐ എ നടത്തിയിരുന്നു. സ്വർണ്ണക്കടത്ത് കേസിലെ പ്രതികളായ കെടി റമീസ്, ജലാൽ എന്നിവരുമായി ചേർന്നായിരുന്നു ദുബായ് കേന്ദ്രീകരിച്ച് റബിൻസ് കള്ളക്കടത്തും ഹവാല ഇടപാടുകളും ആസൂത്രണം ചെയ്തതെന്ന് എൻഐഎ കണ്ടെത്തിയിരുന്നു. ഇത് നിരോധിത സംഘടനക്ക് വേണ്ടിയാണെന്ന സംശയത്തിലാണ് ഇപ്പോൾ എൻ ഐ എ.


റബിൻസും ഫൈസലും തമ്മിൽ എം ശിവശങ്കറിന് ബന്ധമുണ്ടെന്ന സംശയം മുമ്പേ അന്വേഷണ ഏജൻസികൾക്ക് ഉണ്ടായിരുന്നു. സ്വപ്നയെ ഉപയോഗിച്ചാണ് ഇവർ സ്വർണ്ണം കടത്തിയിരുന്നത്. സ്വപ്നയുടെ സ്വാധീനങ്ങളാണ് ഇവർ സ്വർണ്ണകടത്തിനായി ഉപയോഗിച്ചത്. ശിവശങ്കറിന്റെ സഹായം രണ്ട് പ്രതികൾക്കും നിർലോഭം ലഭിച്ചിരുന്നു എന്നാണ് കണക്ക്കൂട്ടുന്നത്. ഫൈസൽ ഫരീദ് അയച്ച സ്വർണ്ണത്തിന്റെ നയതന്ത്ര ബാഗഗേജ് വിട്ടുകൊടുക്കണമെന്ന് കസ്റ്റംസിനോട് ആവശ്യപ്പെട്ടത് ശിവശങ്കറാണ്. മുമ്പ് കേരളത്തിലെത്തിയ നയതന്ത്ര ബാഗേജുകളും ഇത്തരത്തിലാണ് കൈമാറിയിട്ടുള്ളത്.


പിണറായി സർക്കാർ അധികാരത്തിലെത്തിയ ശേഷമാണ് മലബാർ കേന്ദ്രീകരിച്ച് സ്വർണ്ണ കടത്ത് സജീവമായത്. മുമ്പ് സ്വർണ്ണ കടകൾക്ക് വേണ്ടിയാണ് സ്വർണ്ണം കsത്തിയിരുന്നെങ്കിൽ ഇപ്പോൾ അത് നിരോധിത സംഘടനകൾക്ക് വേണ്ടിയാണ്.

 

പി.എഫ് ഐ നിരോധിച്ച സാഹചര്യത്തിൽ സി പി എം നേതൃത്വത്തിൽ നടന്ന സ്വർണ്ണക്കടത്തിൻ്റെ കൂടുതൽ വിശദാംശങ്ങൾ പുറത്തു വരുമെന്നാണ് കരുതുന്നത്. അങ്ങനെ പുറത്തു വരികയാണെങ്കിൽ ഇപ്പോൾ സ്റ്റേറ്റ് കാറിൽ ഞെളിഞ്ഞ് നടക്കുന്നവരെല്ലാം അകത്തായെന്ന് വരും. സ്വർണ്ണ കള്ളകടത്ത് കേസിനെ വഴിതിരിച്ചു വിടാനുള്ള ശ്രമങ്ങളും പാളും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോഹന്‍ലാല്‍ ഇനി തൂഫാന്‍ വാറിയര്‍; ലഹരിക്കെതിരായ പോരാട്ടത്തിന് കേരള പോലീസുമായി കൈകോര്‍ത്തു  (17 minutes ago)

VEENA VIJAYAN ഇഡി നിര്‍ണ്ണായക നീക്കങ്ങള്‍ തുടങ്ങും  (29 minutes ago)

Humanity കയ്യടിച്ച് സോഷ്യൽ മീഡിയ  (37 minutes ago)

PRIVATE BUS ഒരാൾക്കും ഈ അവസ്ഥ ഉണ്ടാകരുത്..  (42 minutes ago)

തലസ്ഥാന മെട്രോ പദ്ധതിയുടെ അന്തിമ ഡി.പി.ആർ. അടുത്തയാഴ്ച സർക്കാരിനു സമർപ്പിക്കും...  (1 hour ago)

മദ്യത്തിന് സർക്കാർ സെസ് ഏർപ്പെടുത്തും... സംസ്ഥാനത്ത് വിൽക്കുന്ന ഓരോ കുപ്പി മദ്യത്തിനും ഒരു രൂപ വീതം സെസ് ബജറ്റിൽ പ്രഖ്യാപിച്ചേക്കും  (1 hour ago)

കണ്ണീർക്കാഴ്ചയായി... ഇന്ന് ദുബൈയിലേക്ക്​ പോകാനിരുന്ന യുവാവിന് വാഹനാപകടത്തിൽ ദാരുണാന്ത്യം...  (1 hour ago)

ശബരിമല സ്വര്‍ണക്കൊള്ള കേസ് ഹൈക്കോടതി ദേവസ്വം ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും...  (1 hour ago)

  പുതിയ അണക്കെട്ട് അനുവദിക്കില്ല.... മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരളത്തെ വിമർശിച്ച് ടിവികെ സർക്കാർ.... തമിഴ്നാട് നിയമസഭ സമ്മേളനം തുടങ്ങി  (1 hour ago)

US- IRAN യുദ്ധത്തിന് ബ്രേക്കിട്ട് അമേരിക്കയും ഇറാനും  (1 hour ago)

യുഎസ് സൈനിക ഉപരോധം നീക്കിയതിനെ തുടർന്ന് പശ്ചിമേഷ്യയിലെ തന്ത്രപ്രധാന കപ്പൽപ്പാതയായ ഹോർമൂസ് സാധാരണ നിലയിലേക്ക് തിരിച്ചെത്തുന്നു....  (2 hours ago)

എബോള രോഗലക്ഷണങ്ങളോടെ അമ്പത്തിരണ്ട് വയസ്സുകാരി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ  (2 hours ago)

തമിഴ്നാട്ടിൽ സ്ത്രീകളുടെ സൗജന്യയാത്ര കൂടുതൽ ബസുകളിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങി വിജയ് സർക്കാർ....  (2 hours ago)

PINARAYI VIJAYAN കുറ്റപത്രം സമർപ്പിക്കുമ്പോൾ പ്രതി പിണറായി വിജയൻ  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ് ...  (2 hours ago)

Malayali Vartha Recommends