Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...


പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനം... നാളെ എം.സി റോഡിലും എ.സി റോഡിലും ഗതാഗത നിയന്ത്രണമേർപ്പെടുത്തുമെന്ന് ജില്ലാ പൊലീസ് മേധാവി , ഉച്ചയ്ക്ക് 12 മുതൽ വൈകുന്നേരം ആറുവരെയാണ് നിയന്ത്രണം


രണ്ടാം ആർട്ടെമിസ് ദൗത്യവുമായി ഓറിയോൺ പേടകം പ്രയാണം ആരംഭിച്ചു.... പത്താം ദിവസം സാൻഫ്രാസിസ്കോ തീരത്തോടുചേർന്ന് പസഫിക് സമുദ്രത്തിൽ വന്നിറങ്ങും


  ക്രിസ്തുവിൻറെ പീഡാനുഭവത്തിൻറേയും കുരിശ് മരണത്തിൻറേയും ഓർമ്മ പുതുക്കി ക്രൈസ്തവർ ഇന്ന് ദുഖവെള്ളി ആചരിക്കും...ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും കുരിശിൻറെ വഴിയും ഉണ്ടാകും


സിപിഎം ഇരട്ടവോട്ട് ചേര്‍ത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കുന്നു: രമേശ് ചെന്നിത്തല

ഡോ. കെ വാസുകി ലേബർ കമ്മീഷണറായി ചാർജ്ജെടുത്തു

28 SEPTEMBER 2022 09:35 PM IST
മലയാളി വാര്‍ത്ത

ഡോ കെ വാസുകി പുതിയ ലേബർ കമ്മിഷണറായി ചുമതലയേറ്റു. ബ്രിട്ടീഷ് സർക്കാരിന്റെ ചീവനിംഗ് സ്‌കോളർഷിപ്പ് ലഭിച്ചതിനെ തുടർന്ന് യുകെയിലെ റീഡിംഗ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് സൈക്കോളജിയിൽ (സൈക്കോളജി ഓഫ് ബിഹേവിയറൽ ചേഞ്ച് ഫോർ ക്ലൈമറ്റ് ചേഞ്ച്) ബിരുദാനന്തര ബിരുദ പഠനം പൂർത്തിയാക്കി തിരിച്ചെത്തിയതിനെ തുടർന്നാണ് നിയമനം.

2008 ബാച്ച് മധ്യപ്രദേശ് കേഡർ ഐ എ എസ് ഉദ്യോഗസ്ഥയായ വാസുകി 2013ലാണ് കേരള കേഡറിലേക്കെത്തുന്നത്. തുടർന്ന് പാലക്കാട് സബ് കളക്ടർ, അനർട്ട് ഡയറക്ടർ,നഗരകാര്യ ഡയറക്ടർ, ചീഫ് സെക്രട്ടറിയുടെ എക്‌സിക്യൂട്ടീവ് അസിസ്റ്റന്റ്, തിരുവനന്തപുരം ജില്ലാ കളക്ടർ, കൃഷിവകുപ്പ് ഡയറക്ടർ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു.

തിരുവനന്തപുരം ജില്ലാ കളക്ടറായിരിക്കെ മഹാപ്രളയ കാലത്ത് യുവജനങ്ങളുടെ പ്രത്യേക ബ്രിഗേഡ് രൂപീകരിച്ച് നടത്തിയ ദുരിതാശ്വാസപ്രവർത്തനങ്ങളും ദുരിതബാധിത പ്രദേശങ്ങളിലേക്ക് ഭക്ഷണവും വസ്ത്രങ്ങളും മെഡിക്കൽ കിറ്റുകളും എത്തിക്കാൻ നടത്തിയ ശ്രമങ്ങളും ഏറെ ജനശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

ശുചിത്വമിഷനിലെ പ്രവർത്തനങ്ങൾക്ക് ഗ്രീൻ പ്രോട്ടോക്കോൾ അവാർഡ് ലഭിച്ചിട്ടുണ്ട്. ചെന്നൈ സ്വദേശിയായ വാസുകി മദ്രാസ് മെഡിക്കൽ കോളേജിൽ നിന്നും എം ബി ബി എസ് ബിരുദം നേടിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സെപ്ഷ്യൽ ഡ്യൂട്ടി ഡോ എസ് കാർത്തികേയനാണ് ഭർത്താവ്. സയൂരി, സമരൻ എന്നിവർ മക്കൾ.


ഐ ടി ഐ പ്രവേശനം: തീയതി നീട്ടി

സംസ്ഥാനത്തെ ഐ ടി ഐകളിലെ ഓൺലൈൻ പ്രവേശനത്തിനുള്ള തീയതി ഈ മാസം 30 വരെ നീട്ടി. നിലവിലുള്ള ഒഴിവിൽ അഡ്മിഷൻ ആവശ്യമുള്ളവർ അതത് ഐ ടി ഐകളുമായി ബന്ധപ്പെടണമെന്ന് അഡീ. ഡയറക്ടർ അറിയിച്ചു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ട്രംപിനെതിരെ കേസ് വാദിച്ച് ഇന്ത്യന്‍ വംശജ  (3 hours ago)

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍  (3 hours ago)

കുടിക്കാന്‍ വെള്ളം ചോദിച്ചെത്തിയ പ്രതി വീടിനുള്ളില്‍ അതിക്രമിച്ച് കയറി 35 കാരിയെ അതിക്രൂരമായി പീഡിപ്പിച്ചു  (3 hours ago)

ശശി തരൂരിന്റെ ഗണ്‍മാന് മര്‍ദനമേറ്റ സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍  (3 hours ago)

ട്രെയിനിനു മുകളില്‍ക്കയറി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച 18കാരന് ഷോക്കേറ്റു  (4 hours ago)

യുഡിഎഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്‌ലിയയ്ക്കു തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്  (4 hours ago)

ഉറവപ്പാറ സന്ദര്‍ശിക്കാനെത്തിയ കുടുംബത്തിന് ഇടിമിന്നലേറ്റു: 13കാരിക്ക് ദാരുണാന്ത്യം  (5 hours ago)

ഇറാനില്‍ തകര്‍ന്നുവീണ അമേരിക്കന്‍ യുദ്ധവിമാനത്തില്‍നിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെട്ട് പൈലറ്റ്  (5 hours ago)

ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ പ്രതി 12 വര്‍ഷത്തിനുശേഷം പിടിയില്‍  (5 hours ago)

ഇന്ത്യയുടെ മൂന്നാം ആണവായുധ അന്തര്‍വാഹിനി നാവികസേനയുടെ ഭാഗമായി  (6 hours ago)

ഡോക്ടര്‍ക്കെതിരേ ആക്രമണം: സുരക്ഷയില്ലെങ്കില്‍ സേവനം ഇല്ലെന്ന് ഐ.എം.എ  (7 hours ago)

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ചു  (7 hours ago)

അബുദാബിയില്‍ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഇന്ത്യക്കാരടക്കം 12 പേര്‍ക്ക് പരുക്ക്  (7 hours ago)

രണ്ടാനച്ഛന്റെ ക്രൂരത അയല്‍വാസി മൊബൈലില്‍ പകര്‍ത്തി പൊലീസിന് കൈമാറി  (7 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 'പോ മോനെ ദിനേശാ' പ്രയോഗവുമായി ബൃന്ദാ കാരാട്ട്  (8 hours ago)

Malayali Vartha Recommends