ബിനോയിയുടെ സെറ്റിൽമെന്റ് 80 ലക്ഷമല്ല 8 കോടിയോ? കേന്ദ്രത്തിൽ ഇടപെട്ടത് ഉന്നതനോ വ്യവസായിയോ? കോടിയേരിയുടെ ആസ്തി 100 കോടിയോ?

ബിനോയി കോടിയേരി പ്രതിയായ പീഡനക്കേസ് 80 ലക്ഷത്തിന് ഒത്തുതീർപ്പാക്കിയോ എട്ടു കോടിക്ക് ഒത്തു തീർപ്പാക്കിയോ എന്നതല്ല പ്രസക്തമായ കാര്യം. പാവപ്പെട്ടവരുടെയും തൊഴിലാളികളുടെയും പാർട്ടിയെ നയിച്ച് പാവപ്പെട്ടവനായി ജീവിക്കുന്ന കോടിയേരി ബാലകൃഷ്ണന്റെ കുടുംബം ഇതിനുള്ള പണം എവിടെ നിന്ന് സമാഹരിച്ചു എന്നതിന് പാർട്ടിക്കും ഉത്തരമില്ല. പോസ്റ്ററെഴുതാനും തല്ലുകൊള്ളാനും വിവിധക്കപ്പെട്ട അടിമ സഖാക്കൾക്കും ഉത്തരമില്ല.
കോടിയേരി ബാലകൃഷ്ണൻ സർവശക്തനായ ആഭ്യന്തരമന്ത്രിയായി കേരളം വാഴുന്ന കാലത്താണ് മകൻ ബിനോയി ദുബായിയിൽ സുഖവാസത്തിനു പോയി ഡാൻസ് ബാറിനെ കാബറെ നർത്തകിയായ ബിഹാറുകാരിയെ കൂടെ പാർപ്പിച്ച പീഡിപ്പിച്ച് കുട്ടിയുടെ അച്ഛനായത്. താൻ അവിഹിതനാണെന്നും വിവാഹം ചെയ്യാമെന്നും പറഞ്ഞാണ് ബിനോയി നർത്തകിയെ വശീകരിച്ച് വർഷങ്ങളോളം ശാരീരികമായി ദുരുപയോഗിച്ചുപോന്നത്.
മുംബൈയിൽ താമസിക്കുന്ന പ്രസ്തുത യുവതിക്ക് എൺപതു ലക്ഷമല്ല കണക്കിൽപ്പെടാതെ എട്ടു കോടി കൊടുത്താണ് പെണ്ണുകേസ് ഒത്തുതീർപ്പാക്കിയതെന്ന് പാർട്ടിക്കുള്ളിൽ അടക്കം പറച്ചിൽ തുടങ്ങി. മാത്രമല്ല നിലവിൽ 12 വയസുള്ള ആൺകുട്ടിയ്ക്കു മാത്രമാണ് ഈ തുകയെന്നും യുവതിയുടെ ഭാരിച്ച നഷ്ടപരിഹാരം പാർട്ടിയുടെ ഇടനിലക്കാർ നേരിട്ട് എത്തിക്കുകയായിരുന്നുവെന്നും പറയപ്പെടുന്നു.
അർബുദബാധിതനായി ചികിത്സയിൽ കഴിയുന്ന കോടിയേരി ബാലകൃഷ്ണന് അടിയന്തിരമായ മകന്റെ പീഡനക്കേസ് ഒത്തുതീർപ്പാക്കണമെന്ന് നിർബന്ധമുണ്ടായിരുന്നു. കാലാന്തരത്തിൽ മുംബൈയിലെ നർത്തകി മരുമകൾ കൊച്ചുമകനുമായി എത്തി കുടുംബത്തിൽ സ്വത്തിന്റെ അവകാശം പറയുന്ന സാഹചര്യം ഒഴിവാക്കാനാണ് ഇത്തരത്തിൽ ചോദിച്ച പണം കൊടുത്ത് തലയൂരിയത്രെ. പ്രശ്‌നം ഇവിടെയൊന്നുമല്ല, നർത്തകി യുവതിക്കു നൽകിയ പണം സിപിഎം പാർട്ടി കോൺഗ്രസിലേക്ക് പാവം സഖാക്കളും കൂലി അണികളും ജനങ്ങളിൽ നിന്ന് പിരിച്ചതിൽ ബാക്കി വന്ന ഫണ്ടാണെന്ന് ഒരു കൂട്ടർ പറയുന്നു.
പിണറായി വിജയന്റെ അടുപ്പക്കാരനും ദൂബായി ആസ്ഥാനമാക്കാരനുമായ വിവാദ വ്യവസായിയാണ് പണം സംഘടിപ്പിച്ചു കൊടുത്തതെന്ന് വേറൊരു കഥയുണ്ട്. എന്നാൽ സിപിഎം പാർട്ടി ഫണ്ടിൽനിന്നാണ് കോടിയേരി ബാലകൃഷ്ണന്റെ മകൻ അനാശ്യാസം നടത്തി കുട്ടിയെ ജനിപ്പിച്ച കേസ് ഒത്തുതീർപ്പാക്കിയതെന്ന ആരോപണം എക്കാലവും പാർട്ടിക്ക് കളങ്കമായിരിക്കും. മൂന്നു കോടി രൂപയും ഫഌറ്റും നൽകാതെ കേസ് ഒത്തുതീർപ്പാക്കില്ലെന്ന കടുത്ത നിലപാട് പുലർത്തിയ യുവതി കേവലം 80 ലക്ഷം രൂപ വാങ്ങി കേസ് ഒത്തുതീർപ്പാക്കുമെന്ന് ആരും കരുതുന്നില്ല.
കുട്ടിയുടെ അച്ഛൻ പാസ്‌പോർട്ടിൽ രേഖപ്പെടുത്തിയിരിക്കുന്നതുപോലെ ബിനോയി കോടിയേരിയാണെന്ന് കോടിയേരി ബാലകൃഷ്ണൻ ഉൾപ്പെടെയുള്ളവർ മുൻപു തന്നെ സമ്മതിച്ചിരുന്നു. മാത്രവുമല്ല കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ മുംബൈയിൽ പോയി യുവതിയെയും കുട്ടിയെയും നേരിൽ കണ്ട് കാര്യങ്ങൾ ബോധിച്ചു മടങ്ങിയതുമാണ്.
ഡിഎൻഎ ഫലം ഇനിയും പുറത്തുവരാത്ത വിധം കോടതിയിൽ സ്വാധീനം ചൊലുത്തിയെങ്കിലും കുട്ടിയുടെ മുഖച്ഛായ ബിനോയിയുടേതുപോലാണെന്ന് ഏവർക്കും വ്യക്തമായിരുന്നു. മുംബൈ ഓഷിവാര കോടതിയിൽ നിലവിലുള്ള പീഢനക്കേസും പിതൃത്വക്കേസും എന്തു ധാരണയിലാണ് ഒത്തുതീർപ്പാക്കുന്നതെന്ന് ഇപ്പോഴും സിപിഎം വ്യക്തമാക്കിയിട്ടില്ല.
ബിനോയ് കോടിയേരി വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്നും, ആ ബന്ധത്തിലുള്ള ആൺകുട്ടിയുടെ പിതൃത്വം ഏറ്റെടുത്ത് ജിവിത ചെലവ് വഹിക്കണമെന്നുമായിരുന്നു ബിഹാർ സ്വദേശിനിയായ പരാതിക്കാരിയുടെ ആവശ്യം. പാർട്ടി ദേശീയ നേതൃത്വവും സീതാറാം യെച്ചൂരി ഉൾപ്പെടെ നേതാക്കളും ഇക്കാര്യത്തിൽ ബോധപൂർവം മൗനം പാലിക്കുകയാണ്. പോളിറ്റ് ബ്യൂറോ ഒരിക്കൽപോലും ഇക്കാര്യം ചർച്ച ചെയ്തിട്ടുമില്ല. എന്നാൽ നിലവിൽ പിഡനക്കേസ് ഒത്തുതീർപ്പാക്കിയതിനു പിന്നിൽ രണ്ട് പോളിറ്റ് ബ്യൂറോ അംഗങ്ങളുടെ ഇടപെടലുള്ളതായും പറയപ്പെടുന്നു.
സിപിഎം പോളിറ്റ് ബ്യുറോ അംഗത്തിന്റെ മകനും ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയുമായ ബിനോയി കോടിയേരിയുടെ കേസ് പാർട്ടിക്ക് ഇത്രയേറെ മാനക്കേടുണ്ടാക്കിയ സാഹചര്യത്തിലും പാർട്ടിക്കുള്ളിൽ ഒരു നേതാവു പോലും പ്രതികരണത്തിന് തയാറായിട്ടില്ല. എവിടെ സ്ത്രീകൾക്കെതിരെ പീഡനം നടന്നാലും പ്രതിഷേധത്തിന്റെ ചങ്ങല പിടിക്കുന്ന സിപിഎം വനിതാ സംഘടന ജനാധിപത്യ മഹിളാ ഫെഡറേഷൻ ഇക്കാര്യത്തിൽ നാവനക്കിയിട്ടില്ല. മാത്രവുമല്ല ബിനോയി കോടിയേരിയുടെ ഇരയായ യുവതിയെ ലൈംഗിക തൊഴിലാളി എന്ന ലേബലിലാണ് ഇക്കൂട്ടർ പരാമർശിച്ചിരുന്നത്.
എംസി ജോസഫൈനും നിലവിൽ പി സതീദേവിയും അധ്യക്ഷപദവി അലങ്കരിക്കുന്ന സംസ്ഥാന വനിതാ കമ്മീഷനും ഇക്കാര്യത്തിൽ മൗനം പാലിക്കുകയാണ്. സ്ത്രീ അവകാശത്തിനായി പൊരുതുന്ന ഡിവൈഎഫൈയും കോടിയേരിയുടെ മകൻ പ്രതിയായതും ദേശീയതലത്തിൽ വാർത്തകളിൽ ഇടംപിടിച്ചതുമായ പീഡനക്കേസിനെക്കുറിച്ച് മൗനം പാലിക്കുന്നതേയുള്ളു.
ബിനോയിയുടെയും യുവതിയുടെയും വ്യവസ്ഥകൾ അംഗീകരിച്ച ബോംബൈ ഹൈകോടതി നടപടികൾ അവസാനിപ്പിക്കുന്നത്. മകന്റെ പിതാവ് ബിനോയിയാണെന്ന യുവതിയുടെ ആരോപണത്തിൽ ഹൈകോടതി നിർദേശത്തെ തുടർന്ന് ഡി.എൻ.എ പരിശോധന നടത്തിയിരുന്നു. ഫലം പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് യുവതി വീണ്ടും ഹൈകോടതിയെ സമീപിച്ചതോടെയാണ് ഒത്തുതീർപ്പുശ്രമങ്ങൾ ആരംഭിച്ചത്.
ഒത്തുതീർപ്പാക്കുന്നതായി അറിയിച്ച് നേരത്തേ ഇരുവരും ഹൈകോടതിയിലെത്തിയെങ്കിലും വ്യവസ്ഥകളിൽ വ്യക്തതയില്ലാത്തതിനെ തുടർന്ന് തള്ളിയിരുന്നു.2019ലാണ് ബിഹാർ സ്വദേശിയായ യുവതി ബിനോയിക്കെതിരെ ഓശീവാര പൊലീസിൽ പരാതി നൽകിയത്. കേസിൽ ബിനോയിക്കെതിരെ ദീൻദോശി സെഷൻസ് കോടതി കുറ്റംചുമത്താനിരിക്കെയാണ് 80 ലക്ഷം രൂപ നഷ്ടപരിഹാരം നൽകിയുള്ള ഒത്തുതീർപ്പ്.
പരാതിക്കാരിയുടെ ആവശ്യപ്രകാരം 80 ലക്ഷം രൂപ കുട്ടിയുടെ ജീവിത ചെലവിനും പഠനത്തിനുമായി ബിനോയ് കൈമാറിക്കഴിഞ്ഞു. ഇതോടെ ബിനോയ് കോടിയേരിക്ക് എതിരായ എല്ലാ നിയമനടപടികളിൽ നിന്നും പിന്മാറുകയാണെന്നും യുവതി അറിയിച്ചിട്ടുണ്ട്. കുട്ടിയുടെ പിതൃത്വം സംബന്ധിച്ച ഡിഎൻഎ ഫലം പുറത്തുവരുന്നതിന് മുൻപാണ് ഒത്തുതീർപ്പ് നടന്നത്. അതേ സമയം യുവതിക്ക് മുംബൈയിൽ മൂന്നു മുറിയുള്ള ഫഌറ്റും ആയുഷ്‌കാല ചെലവിനുള്ള ബാങ്ക് നിക്ഷേപവും പാർട്ടി ഫണ്ടിൽ നിന്ന് നൽകിയാണ് ഒത്തുതീർപ്പെന്നാണ് വിമർശകരുടെ പക്ഷം.
പണം കൈമാറിയ വിവരം ബോധിപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ ഒത്തുതീർപ്പുകരാറിലെ വ്യവസ്ഥകൾ അംഗീകരിച്ച ഹൈക്കോടതി ചൊവ്വാഴ്ചയാണ് കേസ് തീർപ്പാക്കി. ഇതോടെ ബിനോയ് കോടിയേരിക്ക് എതിരായ എല്ലാകേസുകളും പിൻവലിച്ചിട്ടുണ്ട്. മുൻപ് മയക്കുമരുന്ന കേസിൽ ബാംഗളൂർ പരപ്പന ജയിലിൽ മാസങ്ങളോളം ജയിൽവാസം അനുഭവിച്ച ബിനീഷ് കോടിയേരി ജയിൽമോചിതനായി തിരുവനന്തപുരത്ത് മടങ്ങിയെത്തിയപ്പോൾ ഡിവൈഎഫ്‌ഐ വിരോചിതമായ സ്വീകരണത്തോടെയാണ് വീട്ടിലേക്ക് ബിനീഷിന് ആനയിച്ചത്.
ചെണ്ട, ബാൻഡ് മേളങ്ങളോടെ ആയിരക്കണക്കിന് പാർട്ടിയടിമകൾ അന്ന് ആ സ്വീകരണത്തിൽ പങ്കെടുത്തിരുന്നു. ഇത്തരത്തിൽ കേസിൽ നിന്ന് മോചിതനായി വരുന്ന ബിനോയി കോടിയേരിക്കും പാർട്ടി വക സ്വീകരണമുണ്ടായാൽ അതിൽ അതിശയോക്തിയില്ല. അത്രത്തോളം ആദർശങ്ങളിൽ നിന്ന് സിപിഎം മാനിഫെസ്റ്റോ കേരളത്തിൽ വഴി മാറിക്കഴിഞ്ഞു.
https://www.facebook.com/Malayalivartha