കേരളത്തിന്റെ ഔദ്യോഗിക നാമം 'കേരളം' എന്നാക്കി മാറ്റുന്നതിനുള്ള ബിൽ.. ലോക്‌സഭയിൽ അവതരിപ്പിക്കുക അമിത് ഷാ.. 'കേരള' എന്നതിൽ നിന്ന് 'കേരളം' ..

സംസ്ഥാനത്തിന്റെ ഔദ്യോഗിക നാമം കേരളം എന്നാക്കുന്നതിനുള്ള ബില്‍ നാളെ ലോക്സഭയില്‍ അവതരിപ്പിക്കും. ലോക്സഭ കാര്യപരിപാടിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ബില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ അവതരിപ്പിക്കും എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് സംസ്ഥാനത്തിന്‍റെ ഔദ്യോഗിക നാമം കേരളയില്‍ നിന്ന് കേരളം എന്നാക്കിയതിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയത്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആയിരിക്കും കേരള സംസ്ഥാന നാമമാറ്റ ബിൽ, 2026 ലോക്‌സഭയിൽ അവതരിപ്പിക്കുക. ഇതോടൊപ്പം ദേശീയ സഹകരണ വികസന കോർപ്പറേഷൻ ഭേദഗതി ബില്ലും അദ്ദേഹം അവതരിപ്പിക്കും.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭ കേരളത്തിന്റെ പേര് 'കേരള' എന്നതിൽ നിന്ന് 'കേരളം' എന്നാക്കി മാറ്റാനുള്ള നിർദ്ദേശത്തിന് നേരത്തെ അനുമതി നൽകിയിരുന്നു.
മന്ത്രിസഭയുടെ അനുമതിക്ക് പിന്നാലെ, 2026ലെ കേരള സംസ്ഥാന നാമമാറ്റ ബിൽ രാഷ്ട്രപതി ഭരണഘടനയിലെ മൂന്നാം അനുച്ഛേദത്തിലെ വ്യവസ്ഥപ്രകാരം കേരള നിയമസഭയുടെ അഭിപ്രായത്തിനായി അയക്കുകയായിരുന്നു.കേരള നിയമസഭയുടെ അഭിപ്രായം ലഭിച്ച ശേഷം കേന്ദ്ര സർക്കാർ തുടർനടപടികൾ സ്വീകരിക്കുയാണ് ചെയ്‌തത്.
തുടർന്നാണ് സംസ്ഥാനത്തിന്റെ പേര് ഔദ്യോഗികമായി 'കേരളം' എന്നാക്കി മാറ്റുന്നതിനുള്ള ബിൽ പാർലമെന്റിൽ അവതരിപ്പിക്കാൻ രാഷ്ട്രപതിയുടെ ശുപാർശ തേടിയത്. നേരത്തെ സംസ്ഥാനത്തിന്റെ പേര് 'കേരളം' എന്നാക്കി മാറ്റണമെന്നാവശ്യപ്പെട്ട് കേരള നിയമസഭ 2024 ജൂൺ 24ന് ഏകകണ്ഠമായി പ്രമേയം പാസാക്കിയിരുന്നു.
https://www.facebook.com/Malayalivartha






















