സംസ്ഥാനത്ത് വീണ്ടും സ്വർണവിലയിൽ വർദ്ധനവ്... പവന് 120 രൂപയുടെ വർദ്ധനവ്

സംസ്ഥാനത്ത് തുടർച്ചയായി മൂന്നാം ദിവസവും സ്വർണവിലയിൽ വർദ്ധനവ്. ഇന്ന് ഗ്രാമിന് 15 രൂപ വർദ്ധിച്ച് 13,740 രൂപയും പവന് 120 രൂപ കൂടി 1,09,920 രൂപയുമായി. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. മൂന്ന് ദിവസം കൊണ്ട് 4,320 രൂപയാണ് വർദ്ധിച്ചത്.
തൊഴിൽ വിപണിയിൽ പ്രതീക്ഷിച്ചതിലും ദുർബലമായ സാഹചര്യം തുടരുന്നതായാണ് പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്. ഇത് യുഎസ് ഫെഡറൽ റിസർവ് പലിശനിരക്ക് കുറയ്ക്കാനായി കൂടുതൽ സാധ്യതയുണ്ടെന്ന വിപണി പ്രതീക്ഷ ശക്തിപ്പെടുത്തി. അതിന്റെ പ്രതിഫലനമായാണ് സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിലേക്ക് കൂടുതൽ നിക്ഷേപകരെത്തുന്നത്.
അതേസമയം ബുധനാഴ്ച രണ്ടു തവണയായി 2,080 രൂപ വർധിച്ചിരുന്നു. ഇന്നലെ ഗ്രാമിന് 265 രൂപയും പവന് 2,210 രൂപയുമാണ് കൂടിയത്. ഒരു പവൻ സ്വർണത്തിന് 1,09,800 രൂപയായിരുന്നു വിലയുണ്ടായിരുന്നത്.
"
https://www.facebook.com/Malayalivartha


























