Widgets Magazine 

28
Sep / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തൃശൂരിൽ നടുക്കം: ബ്രെഡ് കഴിച്ച രാത്രിക്ക് പിന്നാലെ മരണം; അച്ഛന്റെ വേർപാടറിയാതെ മക്കൾ ആശുപത്രിയിൽ...


വിഎസ് അച്ചുതാനന്ദന്റെ ആത്മാവ് വേട്ടയാടുന്നുവോ? പിണറായി വിജയൻ നേരിടുന്ന സമാനതകളില്ലാത്ത മാനസിക സമ്മർദ്ദം; ജസ്റ്റിസ് ബദറുദീന്റെ ബെഞ്ച് കടുപ്പിക്കുന്നു; പിണറായിയെ വിയർപ്പ മുദ്രവച്ച കവറിലെ ഇ.ഡി രഹസ്യങ്ങൾ...


കേരള തീരങ്ങളിൽ അതിതീവ്ര ജാഗ്രത! കടൽ പെട്ടെന്ന് ഉൾവലിഞ്ഞാൽ വൻ അപകടം; ‘കള്ളക്കടൽ’ മുന്നറിയിപ്പ്...


സംസ്ഥാനത്തെ 38 തദ്ദേശ സ്വയംഭരണ വാർഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നാളെ... രാവിലെ ഏഴുമുതൽ വൈകുന്നേരം ആറുമണിവരെയാണ് വോട്ടെടുപ്പ്


ഏ​ഷ്യ​ൻ ഗെ​യിം​സ് അ​ത്‍ല​റ്റി​ക്സ്... പു​രു​ഷ ഷോ​ട്പു​ട്ടി​ൽ ത​ജീ​ന്ദ​പാ​ൽ സി​ങ് ടൂ​റി​ന് വെ​ള്ളി , വ​നി​ത 400 മീ​റ്റ​ർ ഓ​ട്ടത്തിൽ ഇ​ന്ത്യ​യു​ടെ പ്രാ​ചി ചൗ​ധ​രിക്ക് വെ​ങ്ക​ലം

13 കണ്ടെയ്‌നറുകളിൽ 3 കോടിയുടെ ഈന്തപഴം എത്തി.. ഗുജറാത്തിലെ കണ്ട്‌ല തുറമുഖം വഴിയാണ് ഇത് എത്തിയിരിക്കുന്നത്..ഉള്ളിൽ മറ്റെന്തെങ്കിലും ഉണ്ടോ..?

08 AUGUST 2026 01:42 PM IST
മലയാളി വാര്‍ത്ത

പാകിസ്ഥാനിൽ നിന്നുള്ള ഒരു ഇറക്കുമതിയും ഇന്ത്യയിൽ നടത്തുന്നില്ല . എന്നാൽ പല തരത്തിലുള്ള ശ്രമങ്ങളും പാകിസ്ഥാൻ നടത്തുന്നുണ്ട് . അതെല്ലാം ഇന്ത്യ കയ്യോടെ പിടിച്ചെടുക്കുന്നുമുണ്ട് . ഇപ്പോൾ പാകിസ്താനിൽ നിന്നുള്ള ഇറക്കുമതി നിരോധനം ലംഘിക്കാനുള്ള വൻ ശ്രമം രാജ്യത്ത് തടഞ്ഞു. യു.എ.ഇ.യിൽ നിന്നുള്ളതാണെന്ന് വ്യാജമായി രേഖപ്പെടുത്തി കടത്താൻ ശ്രമിച്ച മുന്നൂറ്റി അറുപത്തിനാല് ടൺ ഉണക്ക ഈത്തപ്പഴംഡി.ആർ.ഐ. പിടിച്ചെടുത്തു. മൂന്ന് കോടി രൂപ വിലമതിക്കുന്ന ഈത്തപ്പഴം ആണ് Directorate of Revenue Intelligence സീസ്‌ ചെയ്തിരിക്കുന്നത് . ഗുജറാത്തിലെ കണ്ട്‌ല തുറമുഖം വഴിയാണ് ഇത് എത്തിയിരിക്കുന്നത് .

 

പാകിസ്താൻ ഉത്പന്നങ്ങൾ മൂന്നാം രാജ്യങ്ങൾ വഴി ഇന്ത്യയിലേക്ക് വ്യാജ രേഖകളോടെ കടത്താൻ ശ്രമിച്ച 13 കണ്ടെയ്‌നറുകളാണ് ഡി.ആർ.ഐ. ഉദ്യോഗസ്ഥർ തടഞ്ഞുവെച്ചത്.രാജ്യത്തെ ഇറക്കുമതി നിരോധനം മറികടക്കാനുള്ള ഇത്തരം കള്ളക്കടത്ത് ശ്രമങ്ങൾക്കെതിരെയുള്ള ശക്തമായ നടപടിയാണിതെന്ന് ധനകാര്യ മന്ത്രാലയം വ്യക്തമാക്കി.കള്ളക്കടത്ത് തടയുന്നതിനായി ഇന്ത്യയിൽ പ്രവർത്തിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഇന്റലിജൻസ്, അന്വേഷണ ഏജൻസിയാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇൻ്റലിജൻസ്. അന്താരാഷ്ട്ര വ്യാപാരവുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പുകൾ കണ്ടെത്തുകയും, കസ്റ്റംസ് നികുതി വെട്ടിപ്പ് തടയുകയുമാണ് ഇവരുടെ പ്രധാന ചുമതല.

 

ഈ മൂന്ന് കോടിയുടെ ഈന്തപഴം പാക്സിതാനിൽ നിന്ന് ആദ്യം ദുബായിലേക്കാണ് എത്തിച്ചത് . പിന്നാലെ യു.എ.ഇയിൽ നിന്നുള്ളതെന്ന് വ്യാജരേഖയുണ്ടാക്കി ഇന്ത്യയിലേക്ക് കടത്താൻ ശ്രമിച്ചു .പാകിസ്താൻ ഉത്പന്നമാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞു . യു.എ.ഇ വഴി എത്തിച്ച മൂന്ന് കോടി രൂപ വിലമതിക്കുന്ന ചരക്ക്, 1962-ലെ കസ്റ്റംസ് നിയമപ്രകാരം കണ്ടുകെട്ടിയതായി അധികൃതർ അറിയിച്ചു.2025 ഏപ്രിൽ 22-ന് കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ 26 പേർകൊല്ലപ്പെട്ടതിനെത്തുടർന്നാണ് പാകിസ്താനുമായുള്ള നേരിട്ടുള്ള വ്യാപാരം ഇന്ത്യ അവസാനിപ്പിച്ചത്.

ഇതിന്റെ ഭാഗമായി കഴിഞ്ഞ വർഷം ഏപ്രിൽ 24-ന് അട്ടാരിയിലെ ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റ് (ICP) രാജ്യം അടച്ചുപൂട്ടിയിരുന്നു.നേരിട്ടുള്ള വ്യാപാരം നിർത്തിയെങ്കിലും, മൂന്നാം രാജ്യങ്ങൾ വഴി പാകിസ്താൻ ഉത്പന്നങ്ങൾ ഇന്ത്യയിലേക്ക് എത്തുന്നതായി കണ്ടെത്തി. ഈ ലൂപ്പ്ഹോൾ അടയ്ക്കുന്നതിനായി 2025 മേയ് മാസത്തിൽ പാകിസ്താനിൽ നിന്നുള്ള നേരിട്ടുള്ളതോ അല്ലാത്തതോ ആയ എല്ലാത്തരം ഇറക്കുമതികൾക്കും ട്രാൻസിറ്റുകൾക്കും ഇന്ത്യ ഉടനടി സമ്പൂർണ്ണ നിരോധനം ഏർപ്പെടുത്തി.സോയാബീൻ, കോഴിത്തീറ്റ, പച്ചക്കറികൾ, വറ്റൽമുളക്, പ്ലാസ്റ്റിക് ഗ്രാനൂളുകൾ, പ്ലാസ്റ്റിക് നൂലുകൾ എന്നിവയായിരുന്നു ഇന്ത്യ പാകിസ്താനിലേക്ക് പ്രധാനമായും കയറ്റി അയച്ചിരുന്നത്.

 

ഉണക്കപ്പഴങ്ങൾ, ഈന്തപ്പഴം, ജിപ്സം, സിമന്റ്, ഗ്ലാസ്,ഇന്തുപ്പ് (റോക്ക് സാൾട്ട്), ഔഷധസസ്യങ്ങൾ എന്നിവയായിരുന്നു പാകിസ്താനിൽ നിന്ന് ഇന്ത്യയിലേക്ക് വന്നിരുന്നത്. ഇന്ത്യയുമായി സ്വതന്ത്ര വ്യാപാര കരാറുള്ള യു.എ.ഇ. പോലുള്ള ട്രാൻസ്ഷിപ്പ്മെന്റ് ഹബ്ബുകൾ വഴിയാണ് പാക് ഈന്തപ്പഴങ്ങൾ ഇന്ത്യൻ തുറമുഖങ്ങളിലേക്ക് വ്യാജരേഖകളോടെ എത്തിച്ചിരുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 101.24 ബില്യൺ ഡോളറിന്റെ ഉഭയകക്ഷി വ്യാപാരമാണ് ഇന്ത്യയും യു.എ.ഇ.യും തമ്മിൽ നടത്തിയത്. ഈ വലിയ വ്യാപാര പങ്കാളിത്തത്തിന്റെ മറവിലാണ് പാക് ഉത്പന്നങ്ങൾ യു.എ.ഇ.യുടെ പേരിൽ ഇന്ത്യയിലേക്ക് കടത്താൻ ശ്രമിച്ചത്.2019-ലെ പുൽവാമ ഭീകരാക്രമണത്തിന് ശേഷം പാകിസ്താനുള്ള 'മോസ്റ്റ് ഫേവേർഡ് നേഷൻ' പദവി ഇന്ത്യ റദ്ദാക്കിയിരുന്നു.

ഇതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം വലിയ തോതിൽ ഇടിഞ്ഞു. കമ്മേഴ്‌സ് മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 2018-19ൽ 2.41 ബില്യൺ ഡോളറായിരുന്ന വ്യാപാരം, 2022-23 ആയപ്പോഴേക്കും വെറും 647.20 മില്യൺ ഡോളറായി കുറഞ്ഞു.എന്നാൽ 2023-24 സാമ്പത്തിക വർഷത്തിൽ വ്യാപാരം 1.19 ബില്യൺ ഡോളറായി ഉയർന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കായിരുന്നു ഇത്.എന്നാൽ നിരോധനങ്ങൾ കർശനമാക്കിയതോടെ കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇത് വെറും 258.22 മില്യൺ ഡോളറായി കുത്തനെ ഇടിഞ്ഞു. 2024-25ൽ ഇത് 558.24 മില്യൺ ഡോളറായിരുന്നു.

 

ലോകബാങ്കിന്റെ പഠനമനുസരിച്ച് ഇന്ത്യയും പാകിസ്താനും തമ്മിൽ 37 ബില്യൺ ഡോളറിന്റെ വ്യാപാര സാധ്യതയുണ്ട്. നിലവിൽ ഇന്ത്യയുടെ ആകെ ചരക്ക് വ്യാപാരം 430 ബില്യൺ ഡോളറാണ്. എന്നാൽ പാകിസ്താന്റേത് ഏകദേശം 100 ബില്യൺ ഡോളർ മാത്രമാണ്.ഇന്ത്യയും പാകിസ്താനും തമ്മിൽ നേരിട്ടുള്ള വ്യാപാരത്തിന് വിലക്കുണ്ടെങ്കിലും, മൂന്നാം രാജ്യങ്ങൾ വഴിയുള്ള വ്യാപാരം സജീവമാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഗ്ലോബൽ ട്രേഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ (GTRI) കഴിഞ്ഞ വർഷത്തെ കണക്കനുസരിച്ച്, വലിയ തോതിലുള്ള ഇന്ത്യൻ ഉത്പന്നങ്ങളാണ് ഇത്തരത്തിൽ പാകിസ്താനിൽ എത്തുന്നത്.ഏകദേശം 10 ബില്യൺ ഡോളർ (പത്ത് ശതകോടി ഡോളർ) വിലമതിക്കുന്ന ഇന്ത്യൻ ചരക്കുകളാണ് പാകിസ്താനിലേക്ക് കടക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭൂമി തിളച്ചുമറിയും,ജനം മരിക്കും... ഒക്‌ടോബര്‍ മുതല്‍ വന്‍ നാശം !! ഇന്ത്യയ്ക്ക് അടിയന്തര മുന്നറിയിപ്പ്; 200 ശാസ്ത്രജ്ഞരെ സജ്ജരാക്കി  (5 hours ago)

എയര്‍ ഇന്ത്യയും ഫ്‌ലൈദുബായ്‌യും തമ്മില്‍ പുതിയ കരാര്‍  (5 hours ago)

ഇറാന്‍ പറയുന്നതല്ല ....US പറയും IRGC അനുസരിക്കും ! വട്ടംപൂട്ടി; ഏഴാം നാള്‍ ഹോര്‍മുസ് തുറക്കും ടെഹ്‌റാന്‍ വെല്ലുവിളി;ചിരിച്ച് ട്രംപ്  (5 hours ago)

സൗദിയില്‍ മലയാളി യുവാവിന്റെ വധശിക്ഷ നടപ്പാക്കി  (5 hours ago)

റോഡ് പരിശോധനക്കെത്തിയപ്പോള്‍ വീഡിയോ എടുത്ത യുവാവിന്റെ മുഖത്തടിച്ച് മന്ത്രി  (5 hours ago)

അമേരിക്കയിൽ ഭൂചലനം കൂട്ടത്തോടെ വിഴുങ്ങി 'Noreaster' വീട് വിട്ടിറങ്ങി ജനം, വിമാനങ്ങൾ റദ്ദാക്കി..! നിർണ്ണായക മണിക്കൂർ  (6 hours ago)

GO BACK GO BACK അമിത് ഷായുടെ കാർ വളഞ്ഞ് അട്ടഹാസം..! പ്രോട്ടോകോൾ തകർന്നത് ഇങ്ങനെ  (6 hours ago)

ആര് മറന്നാലും ഞാൻ മറക്കില്ല..കരുവന്നൂർ തട്ടിപ്പ് അമിത് ഷായുടെ മുന്നിൽ പൊളിച്ചടുക്കി സുരേഷ് ഗോപി  (6 hours ago)

സൗദിയിൽ 7 ദിവസം സ്കൂൾ അവധി..!ഉത്തരവ് വന്നു നാട്ടിലേക്ക് ഇപ്പോൾ പണം അയക്കല്ലേ പ്രവാസി അന്തരിച്ചു  (6 hours ago)

അമേരിക്കയിൽ ഭൂചലനം കൂട്ടത്തോടെ വിഴുങ്ങി 'Noreaster' വീട് വിട്ടിറങ്ങി ജനം, വിമാനങ്ങൾ റദ്ദാക്കി..! നിർണ്ണായക മണിക്കൂർ  (6 hours ago)

പൊലീസിന് അറഞ്ചം പുറഞ്ചം പെറ്റിയടിച്ച് അന്നനാളത്തിൽ കൊടുത്ത് VVR..!നഗരസഭയിൽ പെറ്റിയടയ്ക്കാൻ കാക്കിയുടെ ക്യൂ  (6 hours ago)

ദക്ഷിണാഫ്രിക്കയിലെ ബാറില്‍ എട്ടംഗ സംഘം നടത്തിയ വെടിവയ്പില്‍ 17 പേര്‍ കൊല്ലപ്പെട്ടു  (8 hours ago)

നേപ്പാളില്‍ ഹിമപാതത്തില്‍ കുടുങ്ങി പര്‍വതാരോഹകര്‍; 10 പേരെ കാണാതായതായി റിപ്പോര്‍ട്ട്  (8 hours ago)

പറവൂരില്‍ പ്രിയദര്‍ശിനി ബസ് യാത്രയ്ക്കിടെ വിദ്യാര്‍ത്ഥിനിക്ക് അവഹേളനം  (9 hours ago)

അരവിന്ദ് കെജ്‌രിവാളുമായി കൂടിക്കാഴ്ച നടത്തി എംഎ ബേബി  (9 hours ago)

Malayali Vartha Recommends