യുപിഐ അടക്കമുള്ള ഡിജിറ്റല്‍ പേയ്‌മെന്റ് രീതികളില്‍ ബാങ്കുകള്‍ക്കും, സേവന ദാതാക്കള്‍ക്കും ഘട്ടംഘട്ടമായി നിരക്കുകള്‍... എത്ര രൂപവരെയുള്ള ഇടപാടുകള്‍ക്കാണ് ഇളവ്..?

യുപിഐ അടക്കമുള്ള ഡിജിറ്റല്‍ പേയ്‌മെന്റ് രീതികളില്‍ ബാങ്കുകള്‍ക്കും സേവന ദാതാക്കള്‍ക്കും ഘട്ടംഘട്ടമായി നിരക്കുകള്‍ ഏര്‍പ്പെടുത്താന്‍ അനുമതി നല്‍കുന്ന 'പേയ്‌മെന്റ് ആന്‍ഡ് സെറ്റില്‍മെന്റ് സിസ്റ്റംസ് ആക്ട്' ഭേദഗതി ബില്‍ അടുത്തിടെ ലോക്‌സഭ പാസാക്കിയിരുന്നു. ഇതിനെത്തുടര്‍ന്ന് യുപിഐ സേവനങ്ങള്‍ സൗജന്യമല്ലാതായേക്കുമെന്ന ആശങ്കകള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാരിന്റെ ഈ ഔദ്യോഗിക വിശദീകരണം ഇപ്പോൾ വരുന്നത്..സാധാരണക്കാര്‍ നടത്തുന്ന യുപിഎ ഇടപാടുകള്‍ക്ക് യാതൊരുവിധ നിരക്കുകളും ചുമത്തില്ലെന്ന് കേന്ദ്ര ധനമന്ത്രാലയം.
വ്യക്തികള്‍ പരസ്പരം നടത്തുന്ന എല്ലാ ഇടപാടുകളും സൗജന്യമായി തന്നെ തുടരും. ഗൂഗിള്‍ പേ, ഫോണ്‍പേ തുടങ്ങിയ യുപിഐ (UPI) ആപ്പുകള്‍ വഴിയുള്ള ഡിജിറ്റല്‍ പണമിടപാടുകള്‍ക്ക് ഉപഭോക്താക്കള്‍ പ്രത്യേക സര്‍വീസ് ചാര്‍ജുകളോ ഇടപാട് ഫീയോ നല്‍കേണ്ടി വരില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.വ്യക്തികള്‍ തമ്മില്‍ നടത്തുന്ന (P2P) എല്ലാ യുപിഐ ഇടപാടുകളും പൂര്‍ണ്ണമായും സൗജന്യമായി തന്നെ തുടരുമെന്നും ധനമന്ത്രാലയം ഉറപ്പുനല്‍കി.ചെറുകിട കച്ചവടക്കാരെയും ബാധിക്കില്ല
പക്ഷെ വന്‍കിട വ്യാപാരികളും പേയ്മെന്‍റ് പ്രൊവൈഡര്‍മാരും തമ്മിലുള്ള ക്രമീകരണം മാത്രമാണ് ഇതെന്നും വിശദീകരണത്തില്‍ പറയുന്നു. അതേസമയം ചെറുകിട വ്യാപാരികള്‍ എന്നാല്‍ എത്രരൂപയാണ് വരുമാന പരിധി എന്ന് വ്യക്തമാക്കുന്നില്ല. എത്ര രൂപവരെയുള്ള ഇടപാടുകള്‍ക്കാണ് ഇളവ് എന്നതും വ്യക്തമല്ല. സേവന നിരക്ക് നല്‍കേണ്ടിവരുന്ന വ്യാപാരികള്‍ യുപിഐ ഇടപാടിന് വിസമ്മതിക്കുകയോ ഫീസിന്‍റെ ഭാരം ഉപഭോക്താക്കളില്‍ അടിച്ചേല്‍പിക്കുകയോ ചെയ്താല്‍ എന്തു ചെയ്യും എന്നതിനും ഉത്തരമില്ല.
https://www.facebook.com/Malayalivartha
























