വെന്റിലേറ്ററിൽ ചികിത്സയിലിരിക്കെ ഏഴുമാസം ഗർഭിണിയായിരുന്ന യുവതി മരിച്ചു; ഭർത്താവിനെതിരെ ആരോപണവുമായി കുടുംബം....

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഒന്നരമാസമായി വെന്റിലേറ്ററിലായിരുന്ന പയ്യോളി സ്വദേശിനി ഷമീമ മരണത്തിന് കീഴടങ്ങിയിരിക്കുന്നു. ഏഴുമാസം ഗർഭിണിയായിരുന്നു ഈ 28-കാരി. എന്നാൽ ഇതൊരു സാധാരണ മരണമല്ല, ഭർത്താവ് നവാസിന്റെ ക്രൂരമായ മർദ്ദനമാണ് മരണത്തിന് കാരണമായി ബന്ധുക്കൾ ആരോപിക്കുന്നത്.
വായിൽ നിന്ന് നുരയും പതയും വന്ന് അബോധാവസ്ഥയിലായ ഷമീമയെ അഞ്ചോ ആറോ മണിക്കൂറുകൾ വൈകിയാണ് ആശുപത്രിയിൽ എത്തിച്ചതെന്നും മുൻപ് രണ്ടുതവണ മർദ്ദനം കാരണം ഗർഭം അലസിയിട്ടുണ്ടെന്നും കുടുംബം പറയുന്നു. നവാസ് തന്നെ മർദ്ദിക്കുന്നതിനെക്കുറിച്ച് ഷമീമ സുഹൃത്തുക്കൾക്ക് അയച്ച വോയിസ് മെസ്സേജുകൾ ഇപ്പോൾ പോലീസിന് കൈമാറിയിട്ടുണ്ട്. സഹോദരന്റെ പരാതിയിൽ കൊയിലാണ്ടി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.
https://www.facebook.com/Malayalivartha
























