നടുങ്ങിത്തരിച്ച് മുഖ്യൻ...! കേരളാ പൊലീസിലെ 873 ഉദ്യോഗസ്ഥർക്ക് പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന് ദേശീയ അന്വേഷണ ഏജൻസി, പട്ടികയിലുളള പൊലീസ് ഉദ്യോഗസ്ഥർ നിരീക്ഷണത്തിൽ, ഇവർക്കെതിരെ...കേരള പോലീസിന്റെ നീക്കങ്ങളും പരിശോധനകളുമടക്കം ചോർത്തിക്കൊടുത്തു എന്നതടക്കമുള്ള ഗുരുതര ആരോപണങ്ങൾ, സെപ്റ്റംബർ 22ന് നടന്ന റെയ്ഡിനെ സംബന്ധിച്ച് നിരോധിത സംഘടനയ്ക്ക് മുന്നറിയിപ്പ് നൽകിയവരും കേന്ദ്ര ഏജൻസികളുടെ നിരീക്ഷണത്തിൽ

പോപ്പുലർ ഫ്രണ്ട് നിരോധിച്ച പിന്നാലെ വളരെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. കേരളാ പൊലീസിലെ 873 ഉദ്യോഗസ്ഥർക്ക് പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ)യുടെ റിപ്പോർട്ടിൽ പറയുന്നത്. വളരെ ആശങ്കാവഹമായ ഒരു റിപ്പോർട്ടാണിത്. സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയ റിപ്പോർട്ടിലാണ് ദേശീയ അന്വേഷണ ഏജൻസി ഇക്കാര്യം ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
പട്ടികയിലുളള പൊലീസ് ഉദ്യോഗസ്ഥർ കേന്ദ്ര ഏജൻസികളുടെ നിരീക്ഷണത്തിലാണ്. സംസ്ഥാന പൊലീസിലെ സ്പെഷൽ ബ്രാഞ്ച്, ഇന്റലിജൻസ്, ലോ ആൻഡ് ഓർഡർ വിഭാഗങ്ങളിൽ പ്രവർത്തിക്കുന്നവരും ഉന്നത ഉദ്യോഗസ്ഥരുടെ ഓഫീസ് ചുമതല വഹിക്കുന്നവരുമാണ് കേന്ദ്ര ഏജൻസികളുടെ നിരീക്ഷണത്തിലുളളത്. പൊലീസ് സേനയുടെ നീക്കങ്ങൾ പരിശോധനകളുമടക്കമുളള വിവരങ്ങൾ എന്നിവ സംഘടനയുമായി ബന്ധപ്പെട്ടവർക്ക് ചോർത്തിക്കൊടുത്തു എന്നതടക്കമുള്ള ആരോപണങ്ങളാണ് ഇവർക്കെതിരെയുള്ളത്.
പട്ടികയിലുളള സിവിൽ പൊലീസ് ഉദ്യോഗസ്ഥർ, എസ്ഐമാർ, എസ്എച്ച്ഒ റാങ്കിലുള്ള ഉദ്യോഗസ്ഥർ എന്നിവരുടെ സാമ്പത്തിക ഇടപാടുകൾ കേന്ദ്ര ഏജൻസികൾ ശേഖരിച്ചു വരികയാണ്. കേരള പോലീസിന്റെ നീക്കങ്ങളും പരിശോധനകളുമടക്കം ചോർത്തിക്കൊടുത്തു എന്നതടക്കമുള്ള ഗുരുതര ആരോപണങ്ങളാണ് ഇവർക്കെതിരെയുള്ളത്. സെപ്റ്റംബർ 22ന് നടന്ന റെയ്ഡിനെ സംബന്ധിച്ച് നിരോധിത സംഘടനയ്ക്ക് മുന്നറിയിപ്പ് നൽകിയവരും കേന്ദ്ര ഏജൻസികളുടെ നിരീക്ഷണത്തിലുണ്ട്.
കഴിഞ്ഞ ഫെബ്രുവരിയിൽ തൊടുപുഴ മേഖലയിലെ കരിമണ്ണൂർ പോലീസ് സ്റ്റേഷനിൽ നിന്ന് ആർഎസ്എസ് നേതാക്കളുടെ വിവരങ്ങൾ പോപ്പുലർ ഫ്രണ്ടിനു ചോർത്തി നൽകിയ സംഭവത്തിൽ സിവിൽ പോലീസ് ഓഫിസറെ പിരിച്ചുവിട്ടിരുന്നു.മൂന്നാർ പോലീസ് സ്റ്റേഷനിൽ സമാന ആരോപണത്തെത്തുടർന്ന് എഎസ്ഐ അടക്കം 3 പേരെ സ്ഥലം മാറ്റിയിരുന്നു. ഇതിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ അനസ് പി കെ എന്ന പോലീസുകാരനെ പിന്നീട് സർവീസിൽ നിന്ന് പിരിച്ചു വിടുകയും ചെയ്തു.
കൂടാതെ പോപ്പുലർ ഫ്രണ്ട് നേതാവ് എ എ റൗഫിന്റെ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ച വനിതാ എസ്ഐയെ സസ്പെൻഡ് ചെയ്ത സംഭവവും മുൻപ് റിപ്പോർട്ട് ചെയ്തിരുന്നു. കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിലെ വനിത എ എസ് ഐ ഈരാറ്റുപേട്ട സ്വദേശിനി റംല ഇസ്മയിലിനെയാണ് മധ്യമേഖലാ ഡിഐജി സസ്പെൻഡ് ചെയ്തത്.
അതേസമയം പോപ്പുലർ ഫ്രണ്ടും രാഷ്ട്രീയ പാർട്ടിയായ എസ്ഡിപിഐയും തമ്മിലുള്ള ബന്ധം കണ്ടെത്താനായില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. പോപ്പുലർ ഫ്രണ്ടിനും അനുബന്ധ സംഘടനകൾക്കും എതിരായി സർക്കാർ ഏജൻസികൾ നടപടികൾ സ്വീകരിക്കവേയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതികരണം. എസ്ഡിപിഐ ആവശ്യമായ എല്ലാ രേഖകളും സമർപ്പിച്ചിട്ടുണ്ട്. നടപടിയെടുക്കാനാവശ്യമായ ബന്ധം പോപ്പുലർ ഫ്രണ്ടും എസ്ഡിപിഐയും തമ്മിൽ കണ്ടെത്താനായിട്ടില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ പറഞ്ഞത്.
പോപ്പുലർ ഫ്രണ്ടിന് അഞ്ച് വർഷത്തേക്കാണ് കേന്ദ്രസർക്കാർ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് നിരോധനം പുറപ്പെടുവിച്ചത്. പോപ്പുലർ ഫ്രണ്ടിനൊപ്പം ക്യാമ്പസ് ഫ്രണ്ട്, വിമൻസ് ഫ്രണ്ട് തുടങ്ങി അനുബന്ധ സംഘടനകളെയും നിരോധിച്ചിട്ടുണ്ട്. സെപ്തംബർ അവസാനത്തോടെ രാജ്യത്തെങ്ങുമുള്ള പോപ്പുലർ ഫ്രണ്ട് ഓഫീസുകളിൽ എൻഐഎയും ഇഡിയും നടത്തിയ പരിശോധനകളുടെ അടിസ്ഥാനത്തിൽ നൽകിയ റിപ്പോർട്ട് പരിഗണിച്ചാണ് നിരോധനം നടപ്പാക്കിയത്.
https://www.facebook.com/Malayalivartha
























