മുഖം ഉൾപ്പെടെ മൂടി പൊതിഞ്ഞ ബിന്ദുമോന്റെ ചേതനയറ്റ ശരീരം കണ്ട് ബോധംകെട്ടുവീണ് ജ്യേഷ്ഠ സഹോദരന്റെ മക്കൾ: എന്റെ കുഞ്ഞിനോട് എന്തിനീ ചതി ചെയ്തു?... അരികിലെത്തി നിലവിളിച്ച് അമ്മ; വിങ്ങിപ്പൊട്ടി പിതാവ്

ചങ്ങനാശ്ശേരി പൂവത്ത് ഭാര്യയുമായി ബന്ധമുണ്ടെന്ന സംശയത്തെത്തുടർന്ന് സുഹൃത്ത് മർദ്ദിച്ച് കൊലപ്പെടുത്തിയ ബിന്ദുമോന്റെ സംസ്ക്കാര ചടങ്ങുകൾക്കിടെ നടന്നത് കണ്ണ് നിറയ്ക്കുന്ന രംഗങ്ങൾ. കോമളപുരത്തെ കിഴക്കേതയ്യിലെ പണി തീരാത്ത വീട്ടിൽ കഴിഞ്ഞ ദിവസം വൈകുന്നേരം മൂന്ന് മണിയോടെയായിരുന്നു മൃതദേഹം എത്തിച്ചത്. മൃതദേഹത്തിന് 5 ദിവസത്തെ പഴക്കം ഉണ്ടായിരുന്നതിനാൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം മുഖം ഉൾപ്പെടെ മൂടി പൊതിഞ്ഞായിരുന്നു കൊണ്ടുവന്നത്. മകന്റെ ചേതനയറ്റ ശരീരം കണ്ട് നിലവിളിച്ച് ഓടിയെത്തിയ അമ്മയെ ആശ്വസിപ്പിക്കാൻ ബന്ധുക്കൾ പാടുപെട്ടു.
ആരെയും ദ്രോഹിച്ചില്ല. എല്ലാവർക്കും സഹായിയായിരുന്നു. പിന്നെന്തിന് ഈ ചതി എന്റെ കുഞ്ഞിനോട് ചെയ്തേ.... 'അമ്മ കമലയുടെ ചോദ്യം അരികിൽ നിന്ന പിതാവ് പുരുഷനെയും ഈറനണിയിച്ചു. അച്ഛന്‍ പുരുഷനെയും അമ്മ കമലമ്മയെയും ബന്ധുക്കള്‍ താങ്ങിപ്പിടിച്ചാണ് മൃതദേഹത്തിനടുത്ത് എത്തിച്ചത്. ബിന്ദുമോന്റെ ജ്യേഷ്ഠസഹോദരന്‍ സജിയുടെ മക്കള്‍ അപര്‍ണയും അഭിരാമും മൃതദേഹംകണ്ട് ബോധം കെട്ടുവീണു.പതിനഞ്ച് മിനിട്ടുകൾക്ക് ശേഷം വീടിന്റെ മുറ്റത്ത് ഒരുക്കിയ ചിതയ്ക്ക് ജ്യേഷ്ഠൻ ഷൺമുഖന്റെ മകൻ ഷാരൂ തീകൊളുത്തി. ബിജെപി ആര്യാട് കിഴക്ക് മണ്ഡലം കമ്മിറ്റി അംഗമായിരുന്നു ബിന്ദുമോൻ.
ബിന്ദുമോനെ കൊലപ്പെടുത്തിയ പ്രതി മുത്തുകുമാർ പിടിയിലായത് കലവൂർ ഐടിസി കോളനിയിൽ ഒളിവിൽ കഴിഞ്ഞിരുന്ന സ്ഥലത്തുനിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയായിരുന്നു. തമിഴ്നാട്ടിൽ നിന്ന് തിരികെയെത്തിയ മുത്തുകുമാർ ഐടിസി കോളനിയിലാണ് ഒളിവിൽ കഴിഞ്ഞത്. ഒളിവിൽ കഴിയുന്ന സ്ഥലം മനസ്സിലാക്കിയ പൊലീസ് ശനി രാത്രി തന്നെ ഇവിടെയെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.പൂവത്ത് താമസം തുടങ്ങുന്നതിന് 15 വർഷം മുൻപ് മുത്തുകുമാർ കലവൂർ, കോമളപുരം എന്നിവിടങ്ങളിൽ വാടകയ്ക്കു താമസിച്ചിട്ടുണ്ട്. ആ സമയത്താണ് മുത്തുകുമാറും ബിന്ദുമോനും സുഹൃത്തുക്കളായത്. അതേ സമയം പ്രതിയായ മുത്തു കുമാറിന്റെ ഭാര്യയുമായുള്ള ബന്ധമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് സൂചനയാണ് പുറത്ത് വരുന്നത്.
ബിന്ദുകുമാറിന് ഭാര്യയും തമ്മിൽ സാമ്പത്തികമായ അടക്കമുള്ള ഇടപാടുകൾ ഉണ്ടായിരുന്നു എന്ന് പ്രതിയായ മുത്തു കുമാറിന് സംശയമുണ്ടായിരുന്നു. ഇതേപ്പറ്റി ചോദിച്ചറിയുന്നതിനായി ചങ്ങനാശ്ശേരി പൂവത്തെ വീട്ടിൽ ബിന്ദു കുമാറിനെ വിളിച്ചു വരുത്തിയ പ്രതിയും ഗുണ്ടാ സംഘവും ചേർന്ന് കൊലപാതകം നടത്തുകയായിരുന്നു എന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന സൂചന. കൊല്ലപ്പെട്ട ബിന്ദു കുമാറും പ്രതിയായ മുത്തു കുമാറിന്റെ ഭാര്യയും തമ്മിൽ സൗഹൃദം ഉണ്ടായിരുന്നു.
ഇരുവരും തമ്മിൽ സാമ്പത്തികമായി അടക്കമുള്ള ഇടപാടുകൾ ഉണ്ടായിരുന്നതായി പോലീസ് പറയുന്നു. മുത്തു കുമാറിന്റെ ഭാര്യ വിദേശത്താണ്. ഒരു മാസം മുമ്പ് മുത്തുകുമാറിന് പണം അയച്ചുകൊടുത്ത ഭാര്യ, ഇതിൽ നിന്നും 5000 രൂപ ബിന്ദു കുമാറിന് നൽകണമെന്ന് അറിയിച്ചതായി പറയുന്നു. ഈ പണം എന്തിനാണ് നൽകുന്നത് എന്ന് ചോദിച്ച് മുത്തുകുമാറും ഭാര്യയും തമ്മിൽ വഴക്കുണ്ടാക്കുകയും ചെയ്തു. ഇതോടെയാണ് ബിന്ദു കുമാറിന് തന്റെ ഭാര്യയുമായി ബന്ധമുണ്ടെന്ന് മുത്തു കുമാറിന് സംശയമുയർന്നത്.
ഈ ബന്ധത്തെപ്പറ്റി ചോദിച്ചറിയുന്നതിന് വേണ്ടിയാണ് ബിന്ദു കുമാറിനെ പ്രതി വീട്ടിലേക്ക് വിളിച്ചു വരുത്തിയത്. തുടർന്ന് ഇരുവരും ഒന്നിച്ച് മദ്യപിക്കുകയും ചെയ്തതായി പൊലീസ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. മദ്യപിക്കുന്നതിനിടെ മുത്തുകുമാറും സുഹൃത്തുക്കളും ചേർന്ന് വിഷയം ബിന്ദു കുമാറിനോട് ചോദിക്കുകയും ഇതേ ചൊല്ലി വാക്കേറ്റവും പിന്നീട് കയ്യാങ്കളിയും ഉണ്ടാവുകയായിരുന്നു. ചങ്ങനാശ്ശേരി പൂവത്തെ വീട്ടിൽ വച്ചാണ് ഇരുകൂട്ടരും തമ്മിൽ ഏറ്റുമുട്ടിയതെന്ന് പോലീസ് റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
തുടർന്നുണ്ടായ മർദ്ദനത്തിനിടെ ബിന്ദു കുമാർ കൊല്ലപ്പെടുകയായിരുന്നു. കുമാറിനെ ചോദ്യം ചെയ്യുന്നതിനു വേണ്ടി മുൻകൂട്ടി പദ്ധതി തയ്യാറാക്കിയാണ് പ്രതികൾ ചങ്ങനാശ്ശേരി പൂവ്വത്തെ വീട്ടിലേക്ക് വിളിച്ചു വരുത്തിയത്. തുടർന്നുണ്ടായ സംഘർഷത്തിനും , ക്രൂര മർദനത്തിനും ഒടുവിലാണ് ബിന്ദു കുമാർ കൊല്ലപ്പെട്ടത്. കേസിൽ ഉൾപ്പെട്ട മറ്റ് രണ്ട് പ്രതികൾ സംസ്ഥാനം വിട്ടെന്ന് പൊലീസ്. മുഖ്യപ്രതി മുത്തുകുമാറിനെ സഹായിച്ച പ്രതികള്‍ക്കായി പൊലീസ് സംഘങ്ങളായി തിരിഞ്ഞ് തമിഴ്നാട്ടിലേക്കും കര്‍ണാടകയിലേക്കും അന്വേഷണം വ്യാപിപ്പിച്ചു.
കോട്ടയം പുതുപ്പള്ളി സ്വദേശികളായ ബിനോയ് , വിപിൻ എന്നിവരുമായി ചേർന്ന് ഗൂഢാലോചന നടത്തിയാണ് മുത്തു കുമാർ കൊല നടത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. തന്റെ ഭാര്യയ്ക്ക് ബിന്ദു മോനുമായി അടുപ്പമുണ്ടെന്ന മുത്തു കുമാറിന്റെ സംശയമാണ് ആസൂത്രിത കൊലപാതകത്തിലേക്ക് നയിച്ചതെന്നും മുത്തു കുമാറിന്റെ റിമാൻഡ് റിപ്പോർട്ടിൽ പൊലീസ് വ്യക്തമാക്കിയിരുന്നു.
കൊലപാതക ശേഷം വിപിനും ബിനോയിയും കോയമ്പത്തൂരിലേക്ക് കടന്നെന്ന വിവരം പൊലീസിന് കിട്ടിയിരുന്നു. അവിടെ നിന്ന് ഇരുവരും ബാംഗ്ലൂരിലേക്കു കടന്നെന്ന സൂചനകൾ കിട്ടിയതോടെയാണ് അന്വേഷണം ഇവിടേക്കും വ്യാപിപ്പിച്ചത്. ഇവരെ അറസ്റ്റ് ചെയ്ത ശേഷം റിമാന്‍ഡില്‍ കഴിയുന്ന മുത്തുകുമാറിനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങി ഒന്നിച്ചു ചോദ്യം ചെയ്യാനാണ് പൊലീസ് തീരുമാനം. കഴിഞ്ഞ മാസം ഇരുപത്തിയാറിനാണ് ആലപ്പുഴ ആര്യാട് സ്വദേശി ബിന്ദുമോനെ ചങ്ങനാശേരി പൂവത്തെ വാടക വീട്ടിലേക്ക് വിളിച്ചു വരുത്തി മർദ്ദിച്ച് കൊന്ന ശേഷം വീട്ടിനുള്ളിൽ കുഴിച്ചിട്ടത്.
ബിന്ദുമോനെ കുഴിച്ചുമൂടാനുപയോഗിച്ച ആയുധങ്ങള്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഇവ പ്രതി മുത്തുകുമാര്‍ അയാളുടെ അയല്‍വീടുകളില്‍നിന്ന് തത്കാലത്തേക്ക് വാങ്ങിയതാണെന്ന് പോലീസ് പറഞ്ഞു. ഉപയോഗിച്ചതിന് ശേഷം ആയുധങ്ങള്‍ വൃത്തിയാക്കി അതേ വീടുകളില്‍ മടക്കിക്കൊടുത്തിരുന്നു. അവിടങ്ങളില്‍നിന്നാണ് ആയുധങ്ങള്‍ കണ്ടെടുത്തത്. സുഹൃത്തുക്കളായ ബിബിനും ബിനോയിയും ചേര്‍ന്നാണ് ബിന്ദുമോന്റെ ബൈക്ക് വാകത്താനത്തെ തോട്ടില്‍ ഉപേക്ഷിച്ചതെന്ന് മുത്തുകുമാര്‍ മൊഴി നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha


























