സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാകുന്നതായി ആരോഗ്യ വിദഗ്ദ്ധര്‍... ഓണത്തിന് ശേഷം പനി ബാധയുമായി ആശുപത്രിയില്‍ എത്തുന്നവര്‍ ആയിരത്തിലേറെ

സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാകുന്നതായി ആരോഗ്യ വിദഗ്ദ്ധര്‍... ഓണത്തിന് ശേഷം പനി ബാധയുമായി ആശുപത്രിയില്‍ എത്തുന്നവര്‍ ആയിരത്തിലേറെ.
ഇന്നലെ സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രം ചികിത്സ തേടിയത് 12443 പേരാണ്. 670 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് ചികിത്സയില്‍ ഇപ്പോള്‍ സംസ്ഥാനത്ത് 8452പേരാണുള്ളത്. ഇവരില്‍ പലരുടേയും അവസ്ഥ ഗുരുതരമാണ്.
കഴിഞ്ഞ മാസം 336 പേരുടെ മരണകാരണം കൊവിഡ് മൂലമെന്ന് കണ്ടെത്തിയിട്ടുണ്ട്. പനിക്ക് ചികിത്സ തേടിയെത്തുന്നവരില്‍ കൊവിഡ് പരിശോധന നടത്തണമെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ നിര്‍ദ്ദേശിക്കുന്നു. കൊവിഡ് കേസുകളുടെ എണ്ണം ഉയരുന്നതിനാല്‍ ഇനിയും നിസാരമായി കാണരുത്. വൃദ്ധരിലും, മറ്റ് അസുഖങ്ങള്‍ അലട്ടുന്നവരിലും കൊവിഡ് ഗുരുതരമാവുന്ന അവസ്ഥയാണുള്ളത്.
കൊവിഡ് അവസാനിച്ചു എന്ന് മട്ടിലാണ് സാമൂഹിക അകലവും, മാസ്‌കും ഉപേക്ഷിച്ച് ജനം പുറത്തിറങ്ങുന്നത്. എന്നാല്‍ മാസ്‌ക് ഇനിയും ധരിക്കണമെന്നാണ് ഡോക്ടര്‍മാരുടെ ഉപദേശം.
https://www.facebook.com/Malayalivartha


























