മലവെള്ളപ്പാച്ചിലില്‍പെട്ട് ആലപ്പുഴ സ്വദേശിയായ യുവതി മരിച്ചു... മഞ്ഞളാംചോലക്ക് സമീപത്തെ കൃഷിയിടം സന്ദര്‍ശിച്ച് മടങ്ങവെ ചോലയില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം

മലവെള്ളപ്പാച്ചിലില്‍പെട്ട് ആലപ്പുഴ സ്വദേശിയായ യുവതി മരിച്ചു... മഞ്ഞളാംചോലക്ക് സമീപത്തെ കൃഷിയിടം സന്ദര്‍ശിച്ച് മടങ്ങവെ ചോലയില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്.
കേരളാംകുണ്ടിന് സമീപമുണ്ടായ മലവെള്ളപ്പാച്ചിലില്‍ പെട്ടാണ് യുവതി മരിച്ചത്. അരൂര്‍ ചന്തിരൂര്‍ മുളക്കല്‍പറമ്പില്‍ സുരേന്ദ്രന്റെ മകള്‍ ആര്‍ഷ്യയാണ് (24) മരിച്ചത്. കരുവാരകുണ്ട് മഞ്ഞളാംചോലയില്‍ ഇന്നലെ വൈകുന്നേരമായിരുന്നു അപകടം നടന്നത്.
കല്‍ക്കുണ്ട് ചേരിയിലെ ബന്ധുവീട്ടില്‍ ഞായറാഴ്ച വിരുന്നെത്തിയതായിരുന്നു ആര്‍ഷയുടെ കുടുംബം. ഇന്നലെ വൈകീട്ട് മഞ്ഞളാംചോലക്ക് സമീപത്തെ കൃഷിയിടം സന്ദര്‍ശിച്ച് മടങ്ങവെ ചോലയില്‍ കുളിക്കാനിറങ്ങിപ്പോള്‍ അപ്രതീക്ഷിതമായെത്തിയ മലവെള്ളത്തില്‍ ഇവര്‍ അകപ്പെട്ടു. കുട്ടികളടക്കമുള്ള മറ്റുള്ളവര്‍ രക്ഷപ്പെട്ടെങ്കിലും ആര്‍ഷ ഒഴുക്കില്‍പെട്ടുപോയി.
പാറക്കല്ലുകളും വെള്ളച്ചാട്ടങ്ങളും നിറഞ്ഞ ചോലയിലൂടെ കല്‍ക്കുണ്ട് അട്ടിവഴി ഒന്നര കിലോമീറ്ററോളം ദൂരം ഒലിപ്പുഴയിലൂടെ ഒഴുകി. നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ കല്‍ക്കുണ്ട് ചര്‍ച്ചിന് പിന്‍ഭാഗത്താണ് മൃതദേഹം കണ്ടെത്തിയത്. കരുവാരകുണ്ടിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ നഷ്ടമായിരുന്നു.
തലയിലും ശരീരഭാഗങ്ങളിലും മുറിവുകളേറ്റിട്ടുണ്ട്. രാത്രിയോടെ മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha


























