കൃത്യസമയത്ത് അടുക്കും ചിട്ടയോടും കൂടി ഓടിയെത്തിയ ഏറെ വണ്ടികൾ വന്നപ്പോഴൊക്കെ ഒന്നുകിൽ അതിൽ കയറാതെയോ, അഹങ്കാരത്തോടെ പുച്ഛത്തോടെ നോക്കി പറഞ്ഞു വിടുകയോ ചെയ്തിരുന്നു; ഇപ്പോൾ ഏതാണ്ട് പെരുവഴിയിലായ മട്ടാണ്; കഥയ്ക്ക് ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ പ്രസിഡൻറ് തിരഞ്ഞെടുപ്പുമായി ബന്ധമില്ല; നിർണ്ണായകമായ കുറിപ്പ് പങ്കു വച്ച് ഡോ സുൽഫി നൂഹു

അവസാനത്തെ രണ്ട് വണ്ടികൾ മാത്രം അവശേഷിക്കുന്നുവെന്നാണ് അറിയിപ്പ്. അതുകൂടെ പോയാൽ വീടെത്താമെന്ന മോഹം വിട്ടേക്കണം. കൃത്യസമയത്ത് അടുക്കും ചിട്ടയോടും കൂടി ഓടിയെത്തിയ ഏറെ വണ്ടികൾ വന്നപ്പോഴൊക്കെ ഒന്നുകിൽ അതിൽ കയറാതെയോ, അഹങ്കാരത്തോടെ പുച്ഛത്തോടെ നോക്കി പറഞ്ഞു വിടുകയൊ ചെയ്തിരുന്നു .
ഇപ്പോൾ ഏതാണ്ട് പെരുവഴിയിലായ മട്ടാണ്. കഥയ്ക്ക് ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ പ്രസിഡൻറ് തിരഞ്ഞെടുപ്പുമായി ബന്ധമില്ല. നിർണ്ണായകമായ കുറിപ്പ് പങ്കു വച്ച് ഡോ സുൽഫി നൂഹു.. അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; കഥയ്ക്ക് ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ പ്രസിഡൻറ് തിരഞ്ഞെടുപ്പുമായി ബന്ധമില്ല-
അവസാനത്തെ വണ്ടി. "സ്വന്തം വീടണയാൻ ഇത്രയും നേരം ആർക്കും ഒരു വണ്ടിക്കു വേണ്ടി കാത്തിരിക്കേണ്ടി വരല്ലേ ഭഗവാനെ" കാത്തിരിപ്പ് കേന്ദ്രത്തിൽ ഇരുന്ന് അവളുടെ ആത്മഗതം! ഇനി അവസാനത്തെ രണ്ട് വണ്ടികൾ മാത്രം അവശേഷിക്കുന്നുവെന്നാണ് അറിയിപ്പ്. അതു കൂടെ പോയാൽ വീടെത്താമെന്ന മോഹം വിട്ടേക്കണം. കൃത്യസമയത്ത് അടുക്കും ചിട്ടയോടും കൂടി ഓടിയെത്തിയ ഏറെ വണ്ടികൾ വന്നപ്പോഴൊക്കെ ഒന്നുകിൽ അതിൽ കയറാതെയോ, അഹങ്കാരത്തോടെ പുച്ഛത്തോടെ നോക്കി പറഞ്ഞു വിടുകയൊ ചെയ്തിരുന്നു .
ഇപ്പോൾ ഏതാണ്ട് പെരുവഴിയിലായ മട്ടാണ്. ഒടുക്കലത്തെ മഴ! ആഞ്ഞു വീശുന്ന കാറ്റിന് രാക്ഷസന്റെ മുഖഭാവം! ആടിയുലയുന്ന ആൽമരം കാത്തിരിപ്പ് കേന്ദ്രത്തിന്റെ മുകളിൽ വീഴാതിരുന്നാൽ ഭാഗ്യം! അവൾ നെടുവീർപ്പിട്ടു. കാൽവിരലിൽ നിന്ന് തലയിലേക്ക് ഇരച്ചുകയറുന്ന ഭയത്തിന്റെ അമ്പുകൾ അവൾ തിരിച്ചറിഞ്ഞു.
മൂലയിലെ പൊട്ടിപ്പൊളിഞ്ഞ ബെഞ്ചിൽ ഇരുന്നുകൊണ്ട് ഒരു വൃദ്ധൻ ഇതെല്ലാം നോക്കി കാണുന്നുണ്ടായിരുന്നു. എന്തായാലും അവൾ ഒരു കാര്യം ഉറപ്പിച്ചു. ഈ വണ്ടികളിൽ ഒന്നിൽ കയറണം രണ്ട് വണ്ടി വരുന്നുണ്ട്. ഗൂഗിൾ സെർച്ച് എഞ്ചിൻ ഈ നട്ടപ്പാതിരായ്ക്ക്, പെരുമഴയിൽ, സഹായിച്ചത് തന്നെ തന്നെ വലിയ കാര്യം. വളരെ നേരത്തെ "കൽക്കത്തയിൽ' നിന്നും വന്ന "ദീഥി" വണ്ടി നിർത്തിയിട്ടും അതിൽ കയറിയില്ല. എന്നുമാത്രമല്ല എടുത്തുകൊണ്ടുപോകൂ എന്ന മട്ടിൽ "ദീഥി" വണ്ടിയിലെ ആൾക്കാരെ പുച്ഛത്തോടെ നോക്കുകയും ചെയ്തു.
"ദീഥി" വണ്ടിക്ക് ആകെ മൊത്തം അഹങ്കാരം ആണെന്ന് അവൾക്ക് തോന്നിയിരുന്നു . മുംബൈയിൽ നിന്നും വന്ന "പവാർ" വണ്ടിയെയും പുച്ഛിച്ചു
കാശ്മീരിൽ നിന്നും വന്ന "ആസാദ്" വണ്ടിയിലും കയറിയില്ല. അങ്ങനെ കടന്നുപോയ നല്ല ഒന്നാന്തരം വണ്ടികളെയൊക്കെ പുച്ഛിച്ചുതള്ളി നമ്മുടെ വാഹനം വരുമെന്ന് കരുതി നിന്ന് വേരിറങ്ങി. ഇപ്പോൾ വലിഞ്ഞു മുറുക്കുന്ന ഭയം മാത്രം ബാക്കിയായി.
രണ്ടു വണ്ടികളിൽ ആദ്യം വരുന്ന വണ്ടിക്ക് നല്ല പഴക്കമെന്ന് ഗൂഗിൾ ഗുരു. വലിയ സുരക്ഷിതത്വം അവകാശപ്പെടാനില്ല ആടി ഉലയുന്ന പാലം കടന്ന് അപ്പുറത്തെത്തുമോയെന്ന് തന്നെ സംശയം. ഇരച്ചിരച്ച് നീങ്ങുന്നുണ്ടത്രേ. ആദ്യകാലങ്ങളിലെ ഉശിരും തിളക്കവും ഇപ്പോഴില്ല തന്നെ. എന്നാൽ അവസാനത്തെ വണ്ടിയുടെ പ്രൊഫൈൽ പൊളിയാണ് സംഭവം അന്താരാഷ്ട്ര നിർമ്മിതമാത്രേ.
നല്ല ഒന്നാന്തരം എൻജിൻ. നല്ല അടുക്കും ചിട്ടയുമുള്ള വ്യക്തമായ ലക്ഷ്യബോധമുള്ള വണ്ടി. അവസാനത്തെ വണ്ടി ചലിക്കുന്ന ഗ്രന്ഥശാലയാണ്. അറിവിൻറെ കലവറ എന്നൊക്കെ തള്ളിയാലും അത്ഭുതമില്ല ഇരുന്നൊ നിന്നൊ കിടന്നൊ വായിക്കുകയോ എഴുതുകയോ ചെയ്യാം. അങ്ങനെ എഴുതപ്പെട്ട പലതും അന്താരാഷ്ട്ര പ്രശസ്തി. അതിനുമപ്പുറം ശക്തമായ ആശയങ്ങൾ !
ഭാരതത്തെ മുന്നോട്ടു നയിക്കുന്ന ശക്തമായ ആശയങ്ങൾ പലതും ആ വണ്ടിയിൽ യാത്ര ചെയ്താൽ കണ്ടെത്താൻ കഴിയുമത്രേ. ഒരു പക്ഷേ ലോകത്തെ തന്നെ ഏറ്റവും മികച്ച വാഹനങ്ങളിൽ ഒന്നെന്ന് ചിലർ തള്ളി വിടുന്നുണ്ട്. അവസാനത്തെ വണ്ടിയുടെ മഹത്വമൊക്കെ ഗൂഗിൾ ചെയ്തു അവൾ ദിവാസ് സ്വപ്നത്തിൽ മുഴുകി . ബെഞ്ചിൽ കൂനിക്കൂടിയിരിക്കുന്ന വൃദ്ധന്റെ വക ആത്മഗതം. "നിങ്ങളുടെ യാത്ര" "നിങ്ങളുടെ വണ്ടി" " തിരിച്ചറിഞ്ഞാൽ കൊള്ളാം" വൃദ്ധൻ തിരിഞ്ഞു കിടന്നുറങ്ങാൻ തുടങ്ങി.
https://www.facebook.com/Malayalivartha


























