കാർ സ്കൂട്ടറിൽ ഇടിച്ച് ഉണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിൽസയിലായിരുന്ന പച്ചക്കറി വ്യാപരി മരിച്ചു

തലയോലപ്പറമ്പ് കെ ആർ സ്ട്രീറ്റിന് സമീപം കാർ സ്കൂട്ടറിൽ ഇടിച്ച് ഉണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിൽസയിലായിരുന്ന പച്ചക്കറി വ്യാപരി മരിച്ചു. തലയോലപ്പറമ്പ് പാലാംകടവ് ആലുങ്കൽ എ.എസ് നവാസാ (51) ണ് മരിച്ചത്. ഞായറാഴ്ച്ച വൈകുന്നേരം 10 ഓടെയായിരുന്നു അപകടം.
കട പൂട്ടി വീട്ടിലേക്ക് മടങ്ങാനായി സ്കൂട്ടറിൽ കയറിയപ്പോൾപാഞ്ഞു വന്ന കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ച് വീണ് ഗുരുതരമായി പരിക്കേറ്റ നവാസിനെ ഉടൻ മുട്ടുചിറയിലുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം നടത്തി. ഭാര്യ :നെസിയ. മക്കൾ : മിസ്രിയ,നസ്രിയ.
https://www.facebook.com/Malayalivartha


























