പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ ദിനത്തിലെ കല്ലേറ് ; സംഘപരിവാർ നേതാക്കൾക്കെതിരെ സ്ഥിരം കൊലവിളി; റിയാലിറ്റി ഷോ താരം ബാസിത് ആല്‍വി അറസ്റ്റില്‍ഇതോടെ ഹർത്താൽ ദിനത്തിൽ പുനലൂർ സ്റ്റേഷൻ പരിധിയിൽ വാഹനങ്ങൾക്ക് കല്ലെറിഞ്ഞ സംഭവത്തിലെ നാലുപേരും അറസ്റ്റിലായി... ഇയാൾ പോപ്പുലർ ഫ്രണ്ട് പ്രവർത്തകനാണെന്ന് പോലീസ് സ്ഥിരീകരിച്ചു..

പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിനിടെ കരവാളൂർ മാവിളയിൽ കെ.എസ്.ആർ.ടി.സി. ബസ്സിന് കല്ലെറിഞ്ഞ സംഭവത്തിൽ ഒരാള്‍ കൂടി അറസ്റ്റില്‍. കാര്യറ ആലുവിളവീട്ടിൽ അബ്ദുൽ ബാസിത് എന്ന ബാസിത് ആൽവി(25)യാണ് പുനലൂര്‍ പോലീസിന്‍റെ പിടിയിലായത്. ഇയാൾ പോപ്പുലർ ഫ്രണ്ട് പ്രവർത്തകനാണെന്ന് പോലീസ് പറഞ്ഞു. സ്വകാര്യ ടെലിവിഷന്‍ ചാനലിലെ റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ ആളാണ് ബാസിത്. ഇതോടെ ഹർത്താൽ ദിനത്തിൽ പുനലൂർ സ്റ്റേഷൻ പരിധിയിൽ വാഹനങ്ങൾക്ക് കല്ലെറിഞ്ഞ സംഭവത്തിലെ നാലുപേരും അറസ്റ്റിലായി.
കേസില്‍ പുനലൂർ കാര്യറ ദാറുസലാമിൽ മുഹമ്മദ് ആരിഫ് (21), കോക്കാട് തലച്ചിറ കിഴക്ക് റെഫാജ് മൻസിലിൽ സെയ്ഫുദീൻ (25), കോക്കാട് തലച്ചിറ അനീഷ് മൻസിലിൽ അനീഷ് (31) എന്നിവർ നേരത്തേ പിടിയിലായിരുന്നു. ഇവർ സഞ്ചരിച്ച സ്കൂട്ടറും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കല്ലേറിൽ ബസ്സിന്റെയും ലോറിയുടെയും മുന്നിലെ ചില്ലുതകരുകയും ബസ് ഡ്രൈവർ കോഴിക്കോട് സ്വദേശി പി.രാഗേഷി(47)ന് കണ്ണിന് പരിക്കേൽക്കുകയും ചെയ്തിരുന്നു.
അതേസമയം ബിജെപി വക്താവ് സന്ദീപ് വാര്യർ അടക്കമുളള നേതാക്കൻമാരുടെ ഭാര്യമാരെ വിധവാ പെൻഷന് ക്യൂ നിർത്തിക്കുമെന്നും ആർഎസ്എസുകാരുടെ ചിതാഭസ്മം പുഴയിലൊഴുക്കുമെന്നും ഹിന്ദു ഐക്യവേദി നേതാവ് വത്സൻ തില്ലങ്കേരിയുടെ സുരക്ഷ പിൻവലിച്ചാൽ ഷാൻ സാഹിബിന്റെ നീതി നടപ്പാക്കുമെന്നും ആയിരുന്നു ബാസിത് ആൽവിയുടെ ഭീഷണികൾ
https://www.facebook.com/Malayalivartha