പ്രഹസനമായി ആരംഭിച്ച് ദുരന്തമായി അവസാനിച്ച രാമചന്ദ്രന് ആദരാഞ്ജലി; ''ഒരാൾ മരിച്ച് കിടക്കുമ്പോൾ പോലും അയാളെ പരിഹസിക്കുകയും അപഹസിക്കുകയും ചെയ്യുന്ന തന്നെപ്പോലുള്ള ഇരുകാലികളാണ് കേരള സമൂഹത്തിലെ പ്രഹസനവും ദുരന്തവും'' ''ഇങ്ങനെ വൃത്തികേട് പറയരുത് എൽ എൽ ബിക്കാരാ''; അറ്റ്ലസ് രാമചന്ദ്രന് ആദരാഞ്ജലികൾ നേർന്ന എ ജയശങ്കറെ പൊങ്കാലയിട്ട് സോഷ്യൽ മീഡിയ

അറ്റ്ലസ് രാമചന്ദ്രന് ആദരാഞ്ജലികൾ നേർന്ന് അഡ്വക്കേറ്റ് എ ജയശങ്കർ രംഗത്ത് വന്നിരുന്നു. ജയശങ്കറിന്റെ ആദരാഞ്ജലി പോസ്റ്റിന് വലിയ രീതിയിലുള്ള വിമർശനമാണ് ഇപ്പോൾ നേരിടേണ്ടി വരുന്നത്. പ്രഹസനമായി ആരംഭിച്ച് ദുരന്തമായി അവസാനിച്ച രാമചന്ദ്രന് ആദരാഞ്ജലി എന്ന വാക്കുകൾ ആണ് വിമർശന വിധേയമായിരിക്കുന്നത്. അദ്ദേഹം പങ്കു വച്ച ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ ;
ജനകോടികളുടെ വിശ്വസ്ത സ്ഥാപനം. ഒരു കാലത്ത് ടെലിവിഷൻ പ്രേക്ഷകരെ ചിരിപ്പിച്ച മുഖവും സ്വരവുമായിരുന്നു അറ്റ്‌ലസ് രാമചന്ദ്രൻ. ഇന്ത്യാവിഷൻ ചാനലിൻ്റെ ഡയറക്ടർ ആയിരുന്നു. ഇടക്കാലത്ത് ചില സിനിമകളിലും മുഖം കാട്ടി. പിന്നീട് ബിസിനസ് തകർന്നു, ജയിൽ വാസം അനുഭവിച്ചു. പ്രഹസനമായി ആരംഭിച്ച് ദുരന്തമായി അവസാനിച്ച രാമചന്ദ്രന് ആദരാഞ്ജലി.
എന്നാൽ ജയശങ്കറിന് ഈ വിഷയത്തിൽ വിമർശനം നേരിടേണ്ടി വന്നിട്ടുണ്ട്. കമന്റുകളിലൂടെയാണ് വിമർശനമുന്നയിച്ചിരിക്കുന്നത്. വിമർശന വാക്കുകൾ ഇങ്ങനെ; ''മിസ്റ്റർ ജയശങ്കർ, അറ്റ്‌ലസ് രാമചന്ദ്രനല്ല പ്രഹസനവും ദുരന്തവും.. ഒരാൾ മരിച്ച് കിടക്കുമ്പോൾ പോലും അയാളെ പരിഹസിക്കുകയും അപഹസിക്കുകയും ചെയ്യുന്ന തന്നെപ്പോലുള്ള ഇരുകാലികളാണ് കേരള സമൂഹത്തിലെ പ്രഹസനവും ദുരന്തവും''
'' മരണം എല്ലാവർക്കും വരും വക്കീലേ.. ഇങ്ങനെ വൃത്തികേട് പറയരുത് LLB ക്കാരാ.. എന്ന് ഒരു പത്താം ക്ലസ്സ്കാരൻ'' ''താങ്കൾ തന്നെയാണ് പ്രഹസനവും ദുരന്തവും'' ''പൊതുജനങ്ങളുടെ പ്രത്യേക ശ്രദ്ധയ്ക്ക്-ഒരാൾ വക്കീൽ ആയത് കൊണ്ടും ,ചാനൽ ചർച്ചയിൽ വരുന്നു എന്നത് കൊണ്ടും മാത്രം അയാൾ സംസ്കാരമുള്ളവൻ ആണെന്ന് ധരിയ്ക്കരുത്''
''അവസാനത്തെ വചകത്തോടെ താങ്കളോട് ഉണ്ടായിരുന്ന വ്യക്തിപരമായ ബഹുമാനവും ഇതോടെ പോയി കിട്ടി എന്ന നിരാശ മാത്രം'' ഇത്തരത്തിൽ നിരവധി വിമർശനങ്ങൾ ആണ് ജയശങ്കറിന് വരുന്നത്.
https://www.facebook.com/Malayalivartha


























