നിർത്താതെ ഹോൺ മുഴക്കി ദമ്പതികളെ വീടിന് പുറത്തിറക്കി; പിന്നാലെ വീട്ടിൽ അതിക്രമിച്ച് കടന്ന് ദമ്പതികളെ കെട്ടിയിട്ട് കവർച്ച: രണ്ട് സ്ത്രീകൾ ഉൾപ്പടെ ആറുപേർ അറസ്റ്റിൽ

വടക്കാഞ്ചേരിയില്‍ വീട്ടിൽ അതിക്രമിച്ച് കയറി ദമ്പതികളെ കെട്ടിയിട്ട് കവര്‍ച്ച നടത്തിയ കേസില്‍ പ്രതികള്‍ പിടിയില്‍. കേസിൽ രണ്ട് സ്ത്രീകൾ ഉൾപ്പടെ ആറുപേരാണ് അറസ്റ്റിലായത്. പിടിയിലായ എല്ലാവരും തമിഴ്നാട് സ്വദേശികളാണ്.
സെപ്റ്റംബർ 22നാണ് ചുവട്ടുപാടം സ്വദേശിയായ സാമിനെയും ഭാര്യയെയും സംഘം കെട്ടിയിട്ട് കവർച്ച നടത്തിയത്. 25 പവനും പതിനായിരം രൂപയുമാണ് സംഘം കവർന്നത്.
ദേശീയപാതയ്ക്ക് സമീപത്തുള്ള ദമ്പതികളുടെ വീടിന് മുന്നില്‍ വച്ച് വാഹനം നിര്‍ത്താതെ ഹോണ്‍ മുഴക്കിയതിനെ തുടര്‍ന്ന് ദമ്പതികള്‍ വാതില്‍ തുറന്ന് പുറത്തിറങ്ങി. ഈ സമയം ആറംഗസംഘം ദമ്പതികളെ ബന്ധിയാക്കിയ ശേഷം പണവും സ്വര്‍ണവും കവരുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha


























