യൂറോപ്പിലേക്ക് മുഖ്യമന്ത്രി പോകുന്നുവെന്ന കാര്യം ഔദ്യോദികമായി അറിയിച്ചിട്ടില്ല; സാധാരണ ഇത്തരത്തിൽ വിദേശത്തേക്ക് പോകുമ്പോൾ രാജ് ഭവനെ അറിയിക്കാറുണ്ട്; എന്നാൽ ഇപ്രാവശ്യത്തെ യൂറോപ്പ് യാത്ര വന്നപ്പോൾ ആ പതിവുകൾ തെറ്റി; യൂറോപ്പ് യാത്രയെ കുറിച്ച് ഗവർണ്ണറോട് പറഞ്ഞത് കോടിയേരിക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയപ്പോൾ; മുഖ്യമന്ത്രിയുടെ യൂറോപ്പ് യാത്രയിൽ രാജ്ഭവന് കനത്ത അതൃപ്തി

ഗവർണറും സർക്കാരും തമ്മിൽ പല പല വിഷയങ്ങളിൽ നേർക്ക് നേർ പോര് തുടരുകയാണ്. വിസി നിയമനത്തിന്റെ വിഷയത്തിൽ , ചരിത്ര കോൺഗ്രസ്സിന് ഇടയിൽ ഉണ്ടായ ആക്രമണ കേസിന്റെ കാര്യത്തിൽ ഒക്കെ ഗവർണ്ണർ സർക്കാരുമായി ഉടക്കിയിരുന്നു. ഇപ്പോൾ ഇതാ ഇതിനൊക്കെ പിന്നാലെ ഗവർണ്ണർ സർക്കാർ പോരിന് മറ്റൊരു വിഷയം കൂടെ കളമൊരുക്കുകയാണ്. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും യൂറോപ്പ് യാത്രയാണ് അടുത്ത പ്രശ്നങ്ങൾക്ക് വഴിയൊരുക്കിയിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ യൂറോപ്പ് യാത്രയിൽ രാജ്ഭവന് അതൃപ്തി ഉണ്ടായിരിക്കുകയാണ്. യൂറോപ്പിലേക്ക് മുഖ്യമന്ത്രി പോകുന്നുവെന്ന കാര്യം ഔദ്യോദികമായി അറിയിച്ചിട്ടില്ല എന്നാണ് രാജ് ഭവൻ വിമർശിച്ചിരിക്കുന്നത് .സാധാരണ ഇത്തരത്തിൽ വിദേശത്തേക്ക് പോകുമ്പോൾ രാജ് ഭവനെ അറിയിക്കാറുണ്ട്.എന്നാൽ ഇപ്രാവശ്യത്തെ യൂറോപ്പ് യാത്ര വന്നപ്പോൾ ആ പതിവുകൾ തെറ്റിയിരിക്കുകയാണ്. രാജ്ഭവനിൽ അറിയിക്കാതെയാണ് യൂറോപ്പിലേക്ക് മുഖ്യമന്ത്രി പോയിരിക്കുന്നത്.
യൂറോപ്പ് യാത്രയെ കുറിച്ച് ഗവർണ്ണറോട് പറഞ്ഞത് കോടിയേരിക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയപ്പോൾ മാത്രമാണെന്നും രാജ് ഭവൻ പറഞ്ഞിരിക്കുകയാണ്. ഈ വിഷയത്തിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരിക്കുകയാണ് രാജ്ഭവൻ. എന്തായാലും ഈ വിഷയം പുതിയൊരു രാഷ്ട്രീയ ചർച്ചകൾക്ക് വഴി വച്ചിരിക്കുകയാണ്. സർക്കാരും ഗവർണറും മറ്റു പല വിഷയങ്ങളിലും സ്വര ചേർച്ചയില്ലാതെ നിൽക്കുന്ന ഈ ഘട്ടത്തിൽ ഈ വിഷയം കൂടുതൽ വിമർശനങ്ങൾക്ക് വിധേയമാകും.
അതേസമയം കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് മാറ്റിവെച്ച യാത്രയാണ് ഇപ്പോൾ വീണ്ടും തുടർന്നിരിക്കുന്നത്. വിദേശ പര്യടനം പുനഃക്രമീകരിച്ചതോടെ മുഖ്യമന്ത്രി കൊച്ചിയില്‍ നിന്നും നോര്‍വേയിലേക്ക് പോകുകയിരുന്നു . മന്ത്രിമാരായ പി രാജീവും വി അബ്ദുറഹ്മാനും അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്. മാരിടൈം മേഖലയിലെ സഹകരണം മെച്ചപ്പെടുത്തുകയാണു നോര്‍വേ സന്ദര്‍ശനത്തിലൂടെ ലക്ഷ്യം വയ്ക്കുന്നത് .
നോർവേയിൽ പോയി ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളിലെ നോര്‍വീജിയന്‍മാതൃകളും പരിചയപ്പെടും. നോർവേ സന്ദര്‍ശനത്തില്‍ മാരിടൈം മേഖലയിലെ സഹകരണം മെച്ചപ്പെടുത്തുന്നതിനാണ് പ്രധാന്യം നല്‍കുക. ഇംഗ്ലണ്ടിലേയും വെയില്‍സിലേയും ലെ ആരോഗ്യ മേഖലയെ കുറിച്ചും പഠനങ്ങൾ നടത്തും. ഇവിടെക്കുള്ള യാത്രയിൽ ആരോഗ്യ മന്ത്രി വീണ ജോർജും ഒപ്പം ചേരും.
വെയ്ൽസിലെ ആരോഗ്യ മേഖലയെ കുറിച്ച് കൂടുത പഠിക്കുക എന്നതാണ് പ്രധാന ലക്ഷ്യം.ന്ത്രി പി.രാജീവും ഇംഗ്ലണ്ടിലെത്തുന്നുണ്ട്. ലണ്ടനിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ലോക കേരളസഭയുടെ പ്രാദേശിക യോഗം വിളിച്ചു ചേര്‍ക്കും. ഗ്രാഫീൻ പാർക്ക് സ്ഥാപിക്കുന്നതിന് യുകെയിലെ വിവിധ സർവകലാശാലകളുമായി ധാരണാ പത്രം ഒപ്പു വയ്ക്കും. ഡിജിറ്റൽ സർവകലാശാലാ പ്രതിനിധികളും മുഖ്യമന്ത്രിക്കൊപ്പമുണ്ടാകും.
https://www.facebook.com/Malayalivartha


























