മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിന് വീണ്ടും കുരുക്ക്; ഇന്ന് 10.30 ന് സിബിഐ ഓഫീസിലെത്തണമെന്ന് നിർദേശം; ലൈഫ് മിഷൻ കേസിൽ ശിവശങ്കറെ സിബിഐ ചോദ്യം ചെയ്യുന്നത് ഇതാദ്യം; ചോദ്യം ചെയ്യൽ കൊച്ചിയിലെ സി.ബി.ഐ ഓഫീസിൽ വച്ച്

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിന് വീണ്ടും കുരുക്ക് മുറുകുകയാണ്. ഇന്ന് ശിവശങ്കറിനെ സംബന്ധിച്ച് നിർണ്ണായകമായ ദിനമാണ്. ലൈഫ് മിഷൻ അഴിമതി കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സി.ബി.ഐ നോട്ടീസ് നൽകി. ഇന്ന് തന്നെ ഹാജരാകണമെന്ന് കർശനമായി പറഞ്ഞിരിക്കുകയാണ് സി.ബി.ഐ. ഇന്ന് രാവിലെ 10.30 ന് സിബിഐ ഓഫീസിലെത്തണമെന്നാണ് നോട്ടീസിൽ നിര്‍ദ്ദേശം നൽകിയിരിക്കുന്നത്. ഇന്ന് ശിവശങ്കർ ഹാജരാകുമോ ഇല്ലയോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
ലൈഫ് മിഷൻ കേസിൽ ഇതാദ്യമായാണ് ശിവശങ്കറെ സിബിഐ ചോദ്യം ചെയ്യുന്നത് എന്നതും പ്രധാനമായ കാര്യമാണ്. ചോദ്യം ചെയ്യൽ കൊച്ചിയിലെ സി.ബി.ഐ ഓഫീസിൽ വച്ച്. ഇന്ന് ശിവശങ്കർ ചോദ്യം ചെയ്യലിന് എത്തുകയായണെങ്കിൽ തീർച്ചയായും സിബിഐ തായ്യ്യാറാക്കി വച്ചിരിക്കുന്ന നിരവധി ചോദ്യ ശരങ്ങളെ തന്നെ നേരിടേണ്ടി വരുമെന്ന കാര്യത്തിൽ സംശയമില്ല. ഈ സിബിഐ ചോദിക്കുന്ന ചോദ്യങ്ങൾക്ക് നൽകുന്ന മറുപടി അനുസരിച്ച് ആയിരിക്കും തുടർ നടപടികൾ ഉണ്ടാകുക. എന്തായാലും ഈ കേസിൽ സിബിഐ രണ്ടും കൽപ്പിച്ച് നിൽക്കുകയാണ്.
ലൈഫ് മിഷന്‍റെ പദ്ധതിയിൽ വടക്കാഞ്ചേരിയിൽ ഫ്ലാറ്റ് നിർമിക്കുന്നതിന് കരാർ നൽകിയതിൽ കോടിക്കണക്കന് രൂപ ഇടനിലപ്പണം കൈപ്പറ്റിയെന്നാണ് ശിവശങ്കറിനെതിരായ പ്രധാന ആരോപണം. യു എ ഇ കോൺസുലേറ്റ് ഉദ്യോഗസ്ഥരും എം ശിവശങ്കറും ഇത് വീതിച്ചെടുത്തെന്നും സ്വർണക്കളളക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ആരോപിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ശിവശങ്കറെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുന്നത്.
സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്, സന്ദീപ് നായര്‍ എന്നിവരടക്കം ലൈഫ് മിഷൻ അഴിമതി കേസിലും പ്രതിയാണ്. ലൈഫ് മിഷൻ ഇടപാടിലെ കോഴ, ശിവശങ്കറിന്‍റെ പൂർണ അറിവോടെയായിരുന്നുവെന്നും സ്വപ്ന സിബിഐക്ക് മൊഴി നൽകിയിട്ടുണ്ട്. സാമ്പത്തിക ഇടപാടിന്‍റെ മുഴുവൻ രേഖകളും സിബിഐ ശേഖരിച്ചിട്ടുണ്ട്. ഇതനുസരിച്ച് കൂടുതൽ അന്വേഷണവുമായി മുന്നോട്ട് പോകാനാണ് സിബിഐ നീക്കം.
https://www.facebook.com/Malayalivartha


























