കെവിന്‍ വധക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടയാള്‍ വിയ്യൂരിലെ അതിസുരക്ഷാ ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു... സംഭവം അതിസുരക്ഷാ ജയിലില്‍ നിന്ന് പരോള്‍ കിട്ടി പുറത്തിറങ്ങി തിരിച്ചെത്തിയതിന്റെ രണ്ടാം ദിവസം

കെവിന്‍ വധക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടയാള്‍ വിയ്യൂരിലെ അതിസുരക്ഷാ ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു...കേസിലെ പത്താം പ്രതിയായിരുന്ന ടിറ്റു ജറോമാണ് (25) ബ്ലേഡുകൊണ്ട് കൈത്തണ്ട മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
തിങ്കളാഴ്ച രാത്രി 11-നാണ് സംഭവം നടന്നത്. ഉടന്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു. പത്തനാപുരം സ്വദേശിയായ ടിറ്റു ശിക്ഷിക്കപ്പെട്ട് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞു വരികയായിരുന്നു. അവിടെ ജയിലില്‍ മദ്യപിച്ചതിനെ തുടര്‍ന്ന് വിയ്യൂരിലെ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.
വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ അച്ചടക്കം ലംഘിച്ചതിനെത്തുടര്‍ന്നാണ് അതിസുരക്ഷാ ജയിലിലേക്ക് മാറ്റിയത്. അതിസുരക്ഷാ ജയിലില്‍ നിന്ന് പരോള്‍ കിട്ടി പുറത്തിറങ്ങി തിരിച്ചെത്തിയതിന്റെ രണ്ടാം ദിവസമാണ് കൈത്തണ്ട ബ്ലേഡുകൊണ്ട് മുറിച്ചത്. ജയിലിലെ സ്റ്റോറില്‍ നിന്ന് ഷേവിങ്ങിനായി വാങ്ങിയ ഡിസ്പോസിബിള്‍ ഷേവിങ് സെറ്റിലെ ബ്ലേഡ് പൊട്ടിച്ചെടുത്താണ് കൈത്തണ്ട മുറിച്ചത്.
അതേസമയം കേരളത്തിലെ ആദ്യത്തെ ദുരഭിമാനക്കൊലയായിരുന്നു കോട്ടയത്തെ കെവിന്‍ പി. ജോസഫിന്റേത്. 2018 മെയ് 28-നാണ് കെവിന്‍ കൊല്ലപ്പെട്ടത്. പിടിയിലായ പതിനാലു പ്രതികളില്‍ പത്തുപേരെ ജീവപര്യന്തം തടവിന് ശിക്ഷിച്ച് കോടതി.
"
https://www.facebook.com/Malayalivartha


























