കോഴിക്കോട് എന്‍ഐടി സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ജീവനക്കാരായ ദമ്പതികള്‍ മരിച്ചു.... ഇന്നു പുലര്‍ച്ചെ നാലുമണിയോടെയാണ് സംഭവം, മൃതദേഹം കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍

എന്‍ഐടി സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ജീവനക്കാരായ ദമ്പതികള്‍ മരിച്ചു.... ഇന്നു പുലര്‍ച്ചെ നാലുമണിയോടെയാണ് സംഭവം, മൃതദേഹം കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍. ഇവര്‍ താമസിച്ചിരുന്ന ക്വാര്‍ട്ടേഴ്സില്‍നിന്ന് തീ ഉയരുന്നതുകണ്ട് അയല്‍വാസികള്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
എന്‍ഐടി സിവില്‍ എന്‍ജിനീയറിങ് വിഭാഗം ടെക്‌നീഷ്യനാണ് അജയകുമാര്‍ (55), ഭാര്യ ലിനി എന്നിവരാണ് മരിച്ചത്. കൊല്ലം സ്വദേശിയാണ് അജയകുമാര്‍. ലിനിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം അജയകുമാര്‍ ഗ്യാസ് സിലിണ്ടര്‍ തുറന്ന് വിട്ട് മണ്ണെണ്ണ ഒഴിച്ച് വീടിനു തീവയ്ക്കുകയായിരുന്നുവെന്നാണ് വിവരം.
മകനെയും ശ്വാസം മുട്ടിച്ച് കൊല്ലാന്‍ അജയകുമാര്‍ ശ്രമിച്ചു. എന്നാല്‍ മകന്‍ പിന്നിലെ വാതില്‍ വഴി വീടിനു പുറത്തുചാടി രക്ഷപ്പെടുകയായിരുന്നു.
പതിമൂന്നു വയസുള്ള മകനെ പരുക്കുകളോടെ കെഎംസിടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
"
https://www.facebook.com/Malayalivartha


























