ജോലിക്കിടെ കെട്ടിടത്തിന് മുകളിൽ അബദ്ധത്തിൽ വീണു, ആലപ്പുഴയിൽ നിര്‍മ്മാണ തൊഴിലാളിക്ക് ദാരുണാന്ത്യം...!

ആലപ്പുഴയിൽ ജോലിക്കിടെ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് നിര്‍മ്മാണ തൊഴിലാളി മരിച്ചു. മാരാരിക്കുളം തെക്ക് പഞ്ചായത്ത് 10-ാം വാർഡിൽ പൂങ്കാവ് ഇട്ടിക്കുന്നത്ത് ജോസി (52) ആണ് മരിച്ചത്. പരേതനായ ചോറിയുടേയും എപ്രേസിയയുടേയും മകനാണ്.
പാതിരപ്പളളി പടിഞ്ഞാറ് പഴയകാട് പാർക്കിന് സമീപം ഇന്നലെ രാവിലെയായിരുന്നു സംഭവം.അപകടത്തെ തുടർന്ന് തുമ്പോളിയിലെ സ്വകാര്യ ആശുപത്രിയിലും തുടർ ചികിത്സയ്ക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഭാര്യ: ബിന്ദു. മക്കൾ: ബിൻസി, പ്രിൻസി.
അതേസമയം മലപ്പുറത്ത് കുളിക്കാനായി കുളത്തിലിറങ്ങിയ യുവതി മുങ്ങിമരിച്ചു. ചാലിയാർ പഞ്ചായത്തിലെ ഏഴാം ബ്ലോക്കിലാണ് അപകടം. ഗൂഡല്ലൂർ ചെമ്പാല സ്വദേശിയായ മഹാലക്ഷ്മിയാണ് (25) മരിച്ചത്. കുളത്തിലേക്ക് നാല് വയസ്സുകാരിയായ മകൾക്കും ഇളയ സഹോദരി രേവതിക്കും ഒപ്പം കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം.
മഞ്ചേരി സ്വദേശിയുടെ റബർ തോട്ടത്തിലെ ടാപ്പിങ് തൊഴിലാളികളാണ് മഹാലക്ഷ്മിയുടെ മതാപിതാക്കൾ. ഇവർ ജോലി ചെയ്തിരുന്ന സ്ഥലത്ത് പുതുതായി നിർമിച്ച കുളത്തിലാണ് അപകടമുണ്ടായത്. വെള്ളത്തിൽ മുങ്ങിയ മഹാലക്ഷ്മിയെ ഉടനെ നിലമ്പൂർ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
https://www.facebook.com/Malayalivartha


























