ഞെട്ടല്‍ മാറാതെ നാട്..!രക്ഷപ്പെട്ടവർ മുന്നിൽ കണ്ടത് മരണം മാത്രം.. സംഭവിച്ചത് ഇതാണ്.. ബസില്‍ സിനിമ വച്ചിട്ടുണ്ടായിരുന്നു... കുറേ വിദ്യാര്‍ത്ഥികള്‍ അത് കാണുകയായിരുന്നു... എന്നാല്‍ താന്‍ ഉറക്കത്തിലായിരുന്നു പെട്ടെന്ന് വലിയ ശബ്ദം കേട്ടാണ് ഞെട്ടി എഴുന്നേറ്റത്... കണ്ടത് ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു. ഒടുവില്‍ എമര്‍ജന്‍സി എക്സിറ്റ് വഴിയാണ് രക്ഷപ്പെട്ടത്...

എറണാകുളം മുളന്തുരുത്തി ബസേലിയസ് വിദ്യാനികേതന്‍ സ്കൂളിൽ നിന്ന് വിനോദയാത്രയ്ക്ക് പോകുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. കൊട്ടാരക്കര - കോയമ്പത്തൂർ സൂപ്പർഫാസ്റ്റ് ബസിലേക്ക് ടൂറിസ്റ്റ് ബസ്സിൽ ഇടിച്ച് കയറിയാണ് അപകടമുണ്ടായത്. ഇപ്പോഴും ഞെട്ടല്‍ മാറാതെ തലനാരിഴയ്ക്ക് കൈയ്യില്‍ കിട്ടിയ ജീവനുമായി രക്ഷപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഞെട്ടല്‍ മാറുന്നില്ല.
കെഎസ്ആർടിസി ബസിനെ ഓവർടേക്ക് ചെയ്തപ്പോഴാണ് ഇടിച്ചു മറിഞ്ഞത് എന്നാണ് അപകടത്തില്‍ നിന്നും രക്ഷപ്പെട്ട ഒരു വിദ്യാര്‍ത്ഥി പറയുന്നത്. ബസില്‍ സിനിമ വച്ചിട്ടുണ്ടായിരുന്നു. കുറേ വിദ്യാര്‍ത്ഥികള്‍ അത് കാണുകയായിരുന്നു. എന്നാല്‍ താന്‍ ഉറക്കത്തിലായിരുന്നു പെട്ടെന്ന് വലിയ ശബ്ദം കേട്ടാണ് ഞെട്ടി എഴുന്നേറ്റത്. കണ്ടത് ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു. ഒടുവില്‍ എമര്‍ജന്‍സി എക്സിറ്റ് വഴിയാണ് രക്ഷപ്പെട്ടത് എന്ന് ഒരു വിദ്യാര്‍ത്ഥി പറയുന്നു.
അപകടത്തില്‍ രക്ഷപ്പെട്ട വിദ്യാര്‍ത്ഥി അമൃത പറയുന്നത്, താന്‍ ഉറക്കത്തിലായിരുന്നു. എന്നാല്‍ പെട്ടെന്ന് ശബ്ദം കേട്ട് ഉണര്‍ന്നപ്പോള്‍ സീറ്റിന് അടിയില്‍ ആയിരുന്നു. അവിടുന്ന് എങ്ങനെയോ ആണ് രക്ഷപ്പെട്ട് പുറത്ത് എത്തിയത്. കണ്ണിന് പോറല്‍ പറ്റിയിട്ടുണ്ടെന്ന് അമൃത പറയുന്നു. അതേസമയം പുറപ്പെട്ട സമയം തുടങ്ങി ടൂറിസ്റ്റ് ബസ് അമിതവേഗതയിലായിരുന്നുവെന്നു വിദ്യാര്‍ഥികള്‍. 80 കിലോമീറ്ററിലധികം വേഗതയിലാണ് ബസ് ഓടിയിരുന്നത്. വേഗക്കൂടുതലല്ലേ എന്നു ചോദിച്ചപ്പോള്‍ പരിചയസമ്പന്നനായ ഡ്രൈവറായതിനാല്‍ സാരമില്ലെന്നായിരുന്നു മറുപടിയെന്നും വിദ്യാര്‍ഥി ഏബല്‍ ഫിലിപ്പ് പോള്‍ മനോരമ ന്യൂസിനോടു പറഞ്ഞു. എറണാകുളം മുളന്തുരുത്തി ബസേലിയസ് വിദ്യാനികേതൻ സ്കൂളിൽനിന്ന് ഊട്ടിയിലേക്ക് 42 വിദ്യാർഥികളും അഞ്ച് അധ്യാപകരുമായി പോയ ടൂറിസ്റ്റ് ബസാണ് കെഎസ്ആർടിസി ബസിലേക്ക് ഇടിച്ചുകയറിയത്.
https://www.facebook.com/Malayalivartha


























