ചേട്ടാ ഇത്ര സ്പീഡ് വേണോ പേടിക്കണ്ടടാ...എക്‌സ്പീരിയന്‍സ് ഉള്ള ഡ്രൈവറാ... പിന്നാലെ ഭീകര ശബ്ദവും അപകടവും

പുറപ്പെട്ട സമയം തുടങ്ങി ടൂറിസ്റ്റ് ബസ് അമിതവേഗതയിലായിരുന്നുവെന്നു വിദ്യാര്‍!ഥികള്‍. 80 കിലോമീറ്ററിലധികം വേഗതയിലാണ് ബസ് ഓടിയിരുന്നത്. വേഗക്കൂടുതലല്ലേ എന്നു ചോദിച്ചപ്പോള്‍ പരിചയസമ്പന്നനായ ഡ്രൈവറായതിനാല്‍ സാരമില്ലെന്നായിരുന്നു മറുപടിയെന്നും വിദ്യാര്‍ഥി ഏബല്‍ ഫിലിപ്പ് പോള്‍ പറഞ്ഞു. ചേട്ടാ ഇത്ര സ്പീഡ് വേണോ എന്ന ചോദ്യത്തിന് പേടിക്കണ്ടടാ...എക്‌സ്പീരിയന്‍സ് ഉള്ള ഡ്രൈവറാ രണ്ടുപേരുണ്ട് എന്ന മറുപടിയാണ് ലഭിച്ചത്. എറണാകുളം മുളന്തുരുത്തി ബസേലിയസ് വിദ്യാനികേതന്‍ സ്‌കൂളില്‍നിന്ന് ഊട്ടിയിലേക്ക് 42 വിദ്യാര്‍ഥികളും അഞ്ച് അധ്യാപകരുമായി പോയ ടൂറിസ്റ്റ് ബസാണ് കെഎസ്ആര്‍ടിസി ബസിലേക്ക് ഇടിച്ചുകയറിയത്.
അതേസമയം, അമിത വേഗത്തിലെത്തിയ ടൂറിസ്റ്റ് ബസാണ് അപകടം ഉണ്ടാക്കിയതെന്ന് കെഎസ്ആര്‍ടിസി ബസ് ജീവനക്കാര്‍ പറയുന്നു. കെഎസ്ആര്‍ടിസിയുടെ പിന്നിലേക്ക് ഇടിച്ചുകയറിയ ശേഷം ടൂറിസ്റ്റ് ബസ് മറിയുകയായിരുന്നു. ടൂറിസ്റ്റ് ബസിലുണ്ടായിരുന്ന അഞ്ചു വിദ്യാര്‍ഥികളും ഒരു അധ്യാപകനും മരിച്ചു. മൂന്നുപേര്‍ കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാരാണ്.
https://www.facebook.com/Malayalivartha
























