പോപ്പുലർ ഫ്രണ്ടിന്റെ വേദിയിൽ അവന്റെ വാക്ചാതുര്യത്തോടെയുള്ള പ്രസംഗം കേൾക്കാനിടയായി; കുറച്ചു തീവ്ര സ്വഭാവമുള്ളത്; എനിക്ക് ചെറുതായി വിഷമം തോന്നി; അത്യാവശ്യം ലിബറലായി കാര്യങ്ങളെ നോക്കി കണ്ടിരുന്ന ബാസിത് ഇങ്ങനെയായോ എന്നൊക്കെ ചിന്തിച്ചു; പൊതുമുതൽ ആക്രമിക്കുക അതും വർഗീയ സംഘടനയുടെ കൊടിക്കീഴിൽ നിന്നു കൊണ്ടെന്നതൊക്കെ ഈ തലമുറയിലെ മിടുക്കരായ കുട്ടികൾ പോലും എന്നൊക്കെ പറയുന്നത് ഇച്ചിരി വിഷമമുള്ള കാര്യമാണ്; ഈ മതപ്രാന്തന്മാരോടൊപ്പം ചേർന്ന് എത്രയെത്ര നല്ല ഭാവികളെയാണ് തകർത്തു കളയുന്നത്; ജസ്‌ല മാടശേരി

പോപ്പുലർ ഫ്രണ്ട് ഹർത്താൽ ദിനത്തിൽ ഉണ്ടായ ആക്രമണത്തിൽ റിയാലിറ്റി ഷോ താരം ബാസിത് അറസ്റ്റിലായിരുന്നു. ഇപ്പോൾ ഇതാ ഈ വിഷയത്തിൽ പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് ജസ്‌ല മാടശേരി. ജെസ്‌ലയുടെ വാക്കുകൾ ഇങ്ങനെ; 2017 ലാണെന്നാണെന്റെ ഓർമ്മ . ഞാൻ ഡിഗ്രി ഫൈനൽ ഇയറും കെ എസ് യു ഭാരവാഹിയുമായിരുന്ന സമയം .. അന്ന് ഫ്‌ളവേഴ്‌സ് ടിവിയിലെ ശ്രീകണ്ഠൻനായർ അവതാരകനായ " ഒരു നിമിഷം "എന്ന പരിപാടിയിൽ പങ്കെടുത്തിരുന്നു .. പല പഴ്സണൽവിഷയങ്ങളുണ്ടായിരുന്നത് കൊണ്ട് തന്നെ തുടരാൻ സാധിച്ചില്ല .. ഉമ്മയുടെ അസുഖവുമായി ബന്ധപ്പെട് പെട്ടന്ന് ഞാൻ തിരിച്ചു പോരേണ്ടി വന്നു ..
പക്ഷെ അവിടെയുണ്ടായിരുന്ന ആ 2 ദിവസം ശെരിക്കും ഒരുപാട് സൗഹൃദങ്ങളും സന്തോഷങ്ങളും തന്ന ദിവസങ്ങളായിരുന്നു .. വിവിധ രാഷ്ട്രീയ ചേരിയിൽ പ്രവർത്തിക്കുന്ന കുട്ടികളായിരുന്നു അവിടത്തെ മത്സരാർത്ഥികളിൽ അധികവും .. അന്ന് ആ പരിപാടിയുടെ ഭാഗമായി അവിടെയുണ്ടായിരുന്ന മത്സരാർത്തകളിൽ അധികമാരുമായും കോൺടാക്ട് ഇല്ല .. അഡോണി, നൗഫൽ കിഷോർ പിന്നെ ഒന്ന് രണ്ടു പേരുമായും മാത്രമേ പിന്നീട് ബന്ധപ്പെട്ടിട്ടുള്ളു .. അവരൊക്കെ പിന്നീട് പല പരിപാടികളിലും കണ്ടിട്ടും വിഷയങ്ങളിൽ സംസാരിച്ചിട്ടുമുണ്ട് ..
അവരൊക്കെ ഇന്നും അവരുടെ സംസാരിക്കാനുള്ള കഴിവിനെ നല്ല രീതിയിൽ സമൂഹത്തിനു വേണ്ടി ഉപയോഗിക്കുന്നതും ഉണ്ട് ... അന്നവിടെ ഞങ്ങളോടൊപ്പമുണ്ടായിരുന്നൊരാളായിരുന്നു ബാസിത് .. വളരെ സ്മാർട്ട് ആയ ഒരു പയ്യൻ .. തഗുകൾ കൊണ്ട് പൊട്ടിച്ചിരിപ്പിക്കുന്ന ചങ്ങാതി .. പിന്നീട് കോൺടാക്ട് ഇല്ലെങ്കിലും അവന്റെ പല കോമഡി പരിപാടികളും കണ്ടു ഒരുപാട് സന്തോഷത്തോടെ ചിരിച്ചിട്ട് ഉണ്ട് .. മനുഷ്യന് മാറാൻ അത്ര സമയം വേണ്ട അല്ലേ ..
ഇതിനിടയിലെപ്പഴോ പോപ്പുലർ ഫ്രണ്ടിന്റെ വേദിയിൽ അവന്റെ വാക്ചാതുര്യത്തോടെയുള്ള പ്രസംഗം കേൾക്കാനിടയായി ..കുറച്ചു തീവ്ര സ്വഭാവമുള്ളത് .. എനിക്ക് ചെറുതായി വിഷമം തോന്നി ..അത്യാവശ്യം ലിബറൽ ആയി കാര്യങ്ങളെ നോക്കി കണ്ടിരുന്ന ചിരിക്കുന്ന ചിരിപ്പിക്കുന്ന ബാസിത് ഇങ്ങനെയായോ എന്നൊക്കെ ചിന്തിച്ചു അത് വിട്ടിരുന്നു .. എന്നാൽ ഈ വാർത്ത കൊറച്ചധികം വിഷമം ഉണ്ടാക്കി ..
പൊതുമുതൽ ആക്രമിക്കുക അതും വർഗീയ സംഘടനയുടെ കൊടിക്കീഴിൽ നിന്നു കൊണ്ടെന്നതൊക്കെ ഈ തലമുറയിലെ മിടുക്കരായ കുട്ടികൾ പോലും എന്നൊക്കെ പറയുന്നത് ഇച്ചിരി വിഷമമുള്ള കാര്യമാണ് ... ഈ മതപ്രാന്തന്മാരോടൊപ്പം ചേർന്ന് എത്രയെത്ര നല്ല ഭാവികളെയാണ് തകർത്തു കളയുന്നത് .. മതമല്ല മതമല്ല മതമല്ല പ്രശ്നം പ്രിയപ്പെട്ടവരേ
https://www.facebook.com/Malayalivartha
























