Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'സ്വപ്നങ്ങൾ ബാക്കിയാക്കി റോഡിൽ പൊലിയുന്ന ജീവിതങ്ങൾ; കൈ വീശി യാത്രയാക്കിയ പ്രിയപ്പെട്ടവർ ഇനി മടങ്ങിവരില്ലെന്ന യാഥാർത്ഥ്യത്തെ ഉൾക്കൊള്ളാനാവാതെ വിങ്ങുന്ന വീട്ടുകാർ; അങ്ങനെയെന്തെല്ലാം. പല നാൾ ചർച്ച ചെയ്ത ട്രാവൽ പ്ലാൻ കൺമുന്നിൽ എത്തിയ സന്തോഷത്തിലാവും ആ പൊന്നുമക്കൾ ബസ്സിൽ കയറിയത്. കൈ വീശി യാത്രപ്പോയ പൊന്നുമക്കൾ യാത്രതിരിച്ചത് മരണത്തിലേയ്ക്കെന്ന് അറിയാതെ മടങ്ങി വീട്ടിലെത്തിയ അച്ഛനമ്മമാർ. ദൈവമേ! ഓർക്കാൻ പോലും കഴിയുന്നില്ല...' അഞ്ജു പാർവതി പ്രഭീഷ് കുറിക്കുന്നു

06 OCTOBER 2022 12:47 PM IST
മലയാളി വാര്‍ത്ത

കേരളം രാവിലെ ഞെട്ടിയുണർന്നത് ദാരുണമായ അപകട വാർത്ത കേട്ടാണ്. സ്കൂൾ വിനോദയാത്രാ സംഘത്തിന്റെ ബസ് കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റിനു പിന്നിലിടിച്ച് 9 പേരാണ് മരിച്ചത്. എറണാകുളം മുളന്തുരുത്തി വെട്ടിക്കൽ മാർ ബസേലിയസ് വിദ്യാനികേതൻ സ്കൂളിൽനിന്ന് ഊട്ടിയിലേക്ക് 42 വിദ്യാർഥികളും അഞ്ച് അധ്യാപകരുമായി പോയ ടൂറിസ്റ്റ് ബസ് കെഎസ്ആർടിസി ബസിലിടിച്ചു ചതുപ്പിലേക്കു മറിയുകയായിരുന്നു. അഞ്ച് കുട്ടികളും അധ്യാപകനായ ഒരാളും മൂന്ന് കെഎസ്ആർടിസി ജീവനക്കാരും മരിച്ചുവെന്ന് മന്ത്രി എം.ബി. രാജേഷ് അറിയിക്കുകയുണ്ടായി. ഇതിൽ ആകെ 40 പേർക്കു പരുക്കേറ്റു. 12 പേരുടെ നില ഗുരുതരമാണ്.

ഇപ്പോഴിതാ ഹൃദയഭേദകമായ ഒരു കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് അഞ്ജു പാർവതി പ്രഭീഷ്. 'സ്വപ്നങ്ങൾ ബാക്കിയാക്കി റോഡിൽ പൊലിയുന്ന ജീവിതങ്ങൾ; കൈ വീശി യാത്രയാക്കിയ പ്രിയപ്പെട്ടവർ ഇനി മടങ്ങിവരില്ലെന്ന യാഥാർത്ഥ്യത്തെ ഉൾക്കൊള്ളാനാവാതെ വിങ്ങുന്ന വീട്ടുകാർ; അങ്ങനെയെന്തെല്ലാം. പല നാൾ ചർച്ച ചെയ്ത ട്രാവൽ പ്ലാൻ കൺമുന്നിൽ എത്തിയ സന്തോഷത്തിലാവും ആ പൊന്നുമക്കൾ ബസ്സിൽ കയറിയത്. കൈ വീശി യാത്രപ്പോയ പൊന്നുമക്കൾ യാത്രതിരിച്ചത് മരണത്തിലേയ്ക്കെന്ന് അറിയാതെ മടങ്ങി വീട്ടിലെത്തിയ അച്ഛനമ്മമാർ. ദൈവമേ! ഓർക്കാൻ പോലും കഴിയുന്നില്ല' എന്ന് അവർ ഫേസ്ബുക്കിൽ കുറിക്കുകയുണ്ടായി.

 

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

അതിദാരുണമായ വാർത്ത കേട്ട് വിറങ്ങലിച്ചു നില്ക്കുകയാണ് കേരളം. എന്തൊരു വേദനാജനകമായ വാർത്തയാണ് പാലക്കാട് നിന്നും വരുന്നത്. ഏതൊരു ബസ് അപകടം കേട്ടാലും മനസ്സിൽ ആദ്യമോടിയെത്തുന്നത് എങ്കെയും എപ്പോതും എന്ന സിനിമയാണ്. വല്ലാത്തൊരു നോവോടെ കണ്ടു തീർത്ത സിനിമ എത്രയോ ദിവസം മനസ്സിനെ അസ്വസ്ഥമാക്കിയിരുന്നു. സ്വപ്നങ്ങൾ ബാക്കിയാക്കി റോഡിൽ പൊലിയുന്ന ജീവിതങ്ങൾ; കൈ വീശി യാത്രയാക്കിയ പ്രിയപ്പെട്ടവർ ഇനി മടങ്ങിവരില്ലെന്ന യാഥാർത്ഥ്യത്തെ ഉൾക്കൊള്ളാനാവാതെ വിങ്ങുന്ന വീട്ടുകാർ; അങ്ങനെയെന്തെല്ലാം.

പാലക്കാട് അപകടത്തിൽപ്പെട്ടത് സ്കൂളിൽ നിന്നും വിദ്യാർത്ഥികളുമായി ഊട്ടിയിലേയ്ക്ക് വിനോദയാത്ര പോയ ടൂറിസ്റ്റ് ബസ്സും യാത്രക്കാരുമായി പോയ KSRTC ബസ്സുമാണ്. ടൂറിസ്റ്റ് ബസിൻ്റെ അമിതവേഗതയാണ് അപകടത്തിനു കാരണമെന്നാണ് വാർത്ത വരുന്നത്. കാരണമെന്തായാലും ഒരൊറ്റ നിമിഷത്തെ അശ്രദ്ധയിൽ പൊലിഞ്ഞത് ഒൻപത് ജീവനുകളാണ്. അവരിൽ സന്തോഷത്തോടെ ഊട്ടിയിലേയ്ക്ക് യാത്രപ്പോയ കുഞ്ഞുങ്ങളുണ്ട്; അവർക്കൊപ്പം പോയ ഒരു അദ്ധ്യാപകനുണ്ട്. ആ ഒരു വാർത്ത ഒരു അദ്ധ്യാപികയായ എന്നെ വല്ലാതെ പൊള്ളിക്കുന്നുണ്ട്. കാരണം ഓർമ്മകളിൽ കാണാം സന്ദീപനി സ്കൂളും ഇതുപോലൊരു ഊട്ടി യാത്രയും.

വിനോദയാത്ര പ്ലാൻ ചെയ്യുമ്പോഴേ ഓരോ ക്ലാസിലും പൊടിപ്പൊടിക്കുന്ന കുട്ടികളുടെ ചർച്ചകൾ. കാണേണ്ട സ്ഥലങ്ങളെ കുറിച്ചും കരുതേണ്ട സാധനങ്ങളെ കുറിച്ചും എന്തിനധികം ബസിൽ ഇരിക്കേണ്ട സീറ്റിനെ കുറിച്ചുമൊക്കെ അവർ പ്ലാൻ ചെയ്യും. വീട്ടിൽ നിന്നും വിടുമോയെന്ന ആശങ്കയൊക്കെ ഉണ്ടെങ്കിലും അതൊക്കെ നൈസായിട്ട് ക്ലാസ്സ് ടീച്ചറുമാരുടെ ചുമലിലിട്ട് ഭയങ്കരമാന ട്രാവൽ പ്ലാൻ സെറ്റ് ചെയ്യുന്ന കുഞ്ഞുങ്ങളുടെ സന്തോഷം കാണുമ്പോൾ നമ്മൾ ടീച്ചേഴ്സും കാത്തിരിക്കുക ആ ദിവസത്തിനു വേണ്ടിയാകും.

മിസ്സേ, അവനെ / അവളെ നന്നായി ശ്രദ്ധിക്കണേ, വെള്ളത്തിനടുത്തൊന്നും വിടരുതേ, വണ്ടിയിലിരിക്കുമ്പോൾ കൈ പുറത്തിടാതെ നോക്കണേ, തുടങ്ങി നിങ്ങളെ ഏല്പിച്ചിട്ട് പോകുവാണേ എന്നിങ്ങനെ കൊച്ചു കൊച്ചു വലിയ ആകുലതകൾ പങ്കിട്ട് മക്കളെ യാത്രയാക്കാൻ വരുന്ന മാതാപിതാക്കൾ. മക്കളെ യാത്രയാക്കുമ്പോൾ പലരുടെയും കണ്ണുകളിൽ പടരുന്ന നനവ് ഇന്നും ഓർമ്മയിലുണ്ട്. പെറ്റമ്മമാരിൽ നിന്നും മക്കളെ ഏറ്റുവാങ്ങി പിന്നീട് 2-3 ദിവസങ്ങൾ അവരുടെ പോറ്റമ്മമാരായി മാറുന്ന അദ്ധ്യാപകർ.

മുളന്തുരുത്തി ബസേലിയസ് സ്കൂളിലും ഇന്നലെ നടന്നത് ഇതൊക്കെ തന്നെയായിരിക്കും. കുഞ്ഞ് കുഞ്ഞ് ആകുലതകൾ അദ്ധ്യാപകരോട് പങ്കിട്ട് തന്നെയാവും ആ കുഞ്ഞുങ്ങളെ അച്ഛനമ്മമാർ യാത്രയാക്കിയത്. പല നാൾ ചർച്ച ചെയ്ത ട്രാവൽ പ്ലാൻ കൺമുന്നിൽ എത്തിയ സന്തോഷത്തിലാവും ആ പൊന്നുമക്കൾ ബസ്സിൽ കയറിയത്. കൈ വീശി യാത്രപ്പോയ പൊന്നുമക്കൾ യാത്രതിരിച്ചത് മരണത്തിലേയ്ക്കെന്ന് അറിയാതെ മടങ്ങി വീട്ടിലെത്തിയ അച്ഛനമ്മമാർ. ദൈവമേ! ഓർക്കാൻ പോലും കഴിയുന്നില്ല.

 

അകാലത്തിൽ പൊലിഞ്ഞ പൊന്നുമക്കൾക്കും അദ്ധ്യാപകനും KSRTC ബസിലെ യാത്രക്കാർക്കും കണ്ണീർ പ്രണാമം. ഒപ്പം ഈ അപ്രതീക്ഷിത വിയോഗത്തിനു മുന്നിൽ പകച്ചുപ്പോയ മരണമടഞ്ഞവരുടെ പ്രിയപ്പെട്ടവർക്ക് ഈ ദുരന്തം താങ്ങാനുള്ള മനശക്തി നല്കണേ ഭഗവാനേ എന്ന പ്രാർത്ഥനയും!

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (1 hour ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (2 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (2 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (2 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (3 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (3 hours ago)

വീടിനകത്ത് മോങ്ങി ആര്യ, സെക്രട്ടറിയേറ്റിനകത്ത് യദു... ചാണ്ടി ഉമ്മൻ നൽകിയ വാക്ക്  (3 hours ago)

പുറത്തേക്ക് പോകാന്‍ ഷൂ ഇടുന്നതിനിടെ യുവതിക്ക് പാമ്പുകടിയേറ്റു  (3 hours ago)

ഇറാൻ യുറേനിയം ഒളിപ്പിച്ചു ഭൂമിക്കടിയിലെ ആ രഹസ്യ ആണവ നഗരം... അമേരിക്ക പോലും ഭയപ്പെടുന്നു  (3 hours ago)

പ്രധാന തൊഴിൽ ഭിക്ഷാടനം അഞ്ച് പ്രവാസികൾ അറസ്റ്റിൽ സഹായം ചെയ്യുന്നവരും കുടുങ്ങും! ഈ നിയമം അറിഞ്ഞിരിക്കണം പ്രവാസികൾ ശ്രദ്ധിക്കൂ  (3 hours ago)

രേണു സുധി ചെറുതല്ലാത്ത രോഗത്തോട് പോരാടുകയാണെന്ന് വെളിപ്പെടുത്തി ഫിറോസ  (3 hours ago)

യദുവിന് നിയമസഭയിൽ ഡ്രൈവറായി നിയമനം....! പൊട്ടിക്കരഞ്ഞ് യദു...! ഞെട്ടി ആര്യ..കാത്തിരുന്ന ദിവസം  (3 hours ago)

ആശുപത്രി കിടക്കയിൽ മുരാരി അവസാനമായി പറഞ്ഞത് ഇത് മാത്രം..' തേക്ക് കൊട്ടാരം മരണ വീടായി രക്തം ഛർദിച്ച് മുരാരി അവസാനം  (3 hours ago)

വയോജനങ്ങളുടെ ഉന്നമനവും ആരോഗ്യകരമായ വാർദ്ധക്യവും ലക്ഷ്യം ; മുതിർന്ന പൗരരോടുള്ള അതിക്രമങ്ങൾക്കെതിരെയുള്ള ബോധവൽകരണ ദിനാചരണം മുഖ്യമന്ത്രി വി. ഡി. സതീശൻ ഉദഘാടനം ചെയ്യും  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; സംസ്ഥാന വ്യാപക റെയ്ഡ് നടത്തി; 197 പേർ അറസ്റ്റിൽ  (4 hours ago)

Malayali Vartha Recommends