കൊച്ചിയില്‍ വന്‍ ലഹരിവേട്ട...! ഇറാനിയന്‍ കപ്പലില്‍ നിന്ന് 200 കിലോ ഹെറോയിന്‍ പിടികൂടി, നാവിക സേനയ്ക്ക് ലഭിച്ച രഹസ്യവിവരത്തന്റെ അടിസ്ഥാനത്തിൽ പ്രത്യേക ഓപ്പറേഷനിലൂടെ ഇറാന്‍...പാകിസ്താന്‍ പൗരന്മാരടക്കം ആറ് പേർ കസ്റ്റഡിയിൽ...!

കൊച്ചിയില്‍ ഇറാനിയന്‍ കപ്പലില്‍ നിന്നാണ് 200 കിലോ ഹെറോയിനുമായി ആറ് പേരെ കസ്റ്റഡിയിൽ. 1200 നോട്ടിക്കല്‍ മൈല്‍ അകലെ പുറംകടലില്‍ നിന്നാണ് ലഹരിമരുന്ന് പിടികൂടിയത്.കസ്റ്റഡിയിലെടുത്തത് ഇറാന്‍, പാകിസ്താന്‍ പൗരന്മാരാണെന്നാണ് വിവരം.
ഇറാനില്‍ നിന്ന് ഇന്ത്യന്‍ മഹാസമുദ്രം വഴി ലഹരിമരുന്ന് പാകിസ്താനിലേക്ക് എത്തിക്കുന്ന വന്‍കിട നീക്കമാണ് നാവികസേന പിടികൂടിയത്. നാവിക സേനയ്ക്ക് ലഭിച്ച രഹസ്യവിവരത്തന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക ഓപ്പറേഷന്‍ നടത്തിയത്. നാവികസേന കേസ് കോസ്റ്റല്‍ പൊലീസിന് കൈമാറും.
അതേസമയം, കോടിക്കണക്കിന് രൂപയുടെ മയക്കുമരുന്നുമായി മുംബൈയിൽ വീണ്ടും മലയാളി പിടിയില്‍. മുംബൈ വിമാനത്താവളത്തില്‍വെച്ചാണ് ബിനു ജോണ്‍ എന്നയാൾ പിടിയിലായത്. 18 കിലോ ഹെറോയിനാണ് ഇയാളിൽ നിന്ന് ഡിആർഐ പിടിച്ചെടുത്തത്. വിപണിയില്‍ ഇതിന് 80 കോടി രൂപ വരും.
കഴിഞ്ഞ ദിവസം ലഹരികടത്തുമായി ബന്ധപ്പെട്ട് നവി മുംബൈയിൽ മറ്റൊരു മലയാളി അറസ്റ്റിലായിരുന്നു. എറണാകുളം സ്വദേശി വിജിൻ വർഗീസാണ് ഡിആർഐയുടെ പിടിയിലായത്. ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള ഓറഞ്ച് എന്ന പേരിലാണ് വൻ തോതിൽ ലഹരിമരുന്ന് ഇയാൾ കടത്തിയത്. ഏതാണ്ട് 1476 കോടി രൂപ വിലവരുന്ന ലഹരി വസ്തുക്കളാണ് ഇത്തരത്തിൽ എത്തിച്ചത്.
https://www.facebook.com/Malayalivartha
























