കേരള സർക്കാരിൻ്റെ ആഭ്യന്തര വകുപ്പ് കേന്ദ്ര ആഭ്യന്തര വകുപ്പിൻ്റെ നിരീക്ഷിക്കണത്തിൽ; ഡി.ജി.പി.അനിൽ കാന്ത് ഉൾപെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ പ്രവർത്തനങ്ങളും കേന്ദ്ര സർക്കാർ നിരീക്ഷിക്കുന്നുവെന്ന് സൂചന, സേനയിലെ 873 ഉദ്യോഗസ്ഥർക്ക് നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധമുണ്ടെന്ന് എന്‍ഐഎ റിപ്പോര്‍ട്ട് നല്‍കിയെന്ന വാർത്തകൾ അറിഞ്ഞതോടെ പിണറായിയുടെ വാലിൽ തീപിടിച്ചു

കേരള സർക്കാരിൻ്റെ ആഭ്യന്തര വകുപ്പ് കേന്ദ്ര ആഭ്യന്തര വകുപ്പിൻ്റെ നിരീക്ഷിക്കണത്തിലെന്ന് റിപ്പോർട്ട്. ഡി.ജി.പി.അനിൽ കാന്ത് ഉൾപെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുടെ പ്രവർത്തനങ്ങളും കേന്ദ്ര സർക്കാർ നിരീക്ഷിക്കുന്നുവെന്നാണ് വിവരം. അനിൽ കാന്തിന് കീഴിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർക്ക് പോപ്പുലർ ഫ്രണ്ടുമായുള്ള ചങ്ങാത്തമാണ് കേന്ദ്രത്തിൻ്റെ നിരീക്ഷണത്തിലുള്ളത്.
സേനയിലെ 873 ഉദ്യോഗസ്ഥർക്ക് നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധമുണ്ടെന്ന് എന്‍ഐഎ റിപ്പോര്‍ട്ട് നല്‍കിയെന്ന വാർത്തകൾ അറിഞ്ഞതോടെയാണ് പിണറായിയുടെ വാലിൽ തീപിടിച്ചത്. യൂറോപ്പിലേക്കുള്ള യാത്രയ്ക്കിടയിൽ വിവരമറിഞ്ഞ പിണറായി വാർത്ത നിഷേധിക്കാത്ത ഡി.ജി പി യെ പഞ്ഞിക്കിട്ടു. തുടർന്ന് വാർത്ത നിഷേധിച്ചെങ്കിലും ഇതിനകം നിരീക്ഷണം കേന്ദ്രം ശക്തമാക്കി കഴിഞ്ഞു.
ഒരു ദിവസം മുമ്പാണ് എൻ ഐ എ ഇത്തരമൊരു വിവരം കൈമാറിയത്. കേരള പോലീസിലെ ചാരൻമാർക്ക് എതിരെയാണ് എൻ ഐ എ വിവരം കൈമാറിയത്. എൻ ഐ എ ഏതാനും ദിവസങ്ങൾക്ക് മുമ്പ് കേരളത്തിൽ നടത്തിയ റെയ്ഡിനെ തുടർന്നുണ്ടായ സംഭവ വികാസങ്ങളാണ് എൻ ഐ എയെ പ്രകോപിപ്പിച്ചത്. ചില അടിസ്ഥാന വിവരങ്ങൾ ചോർന്നതാണ് എൻ ഐ എ യെ ചിന്തിപ്പിച്ചത്. വിവരങ്ങൾ ചോരുന്നുണ്ടോ എന്ന് പരിശോധിക്കാനാണ് എൻ ഐ എ ചില വിവരങ്ങൾ പുറത്തുവിട്ടത്. പ്രസ്തുത വിവരങ്ങളാണ് ചോർന്നത്. ഇതോടെ എൻ ഐ എ ക്ക് അതൃപ്തിയായി. എന്നാൽ ഇക്കാര്യം ഇതുവരെ പുറത്തുവിട്ടിട്ടില്ല.
കേരളത്തിലെ ഒരു പോലീസുകാർക്കും നിരോധിത സംഘടനയുമായി യാതൊരു ബന്ധവുമില്ലെന്ന ഡി.ജി പി യുടെ പ്രസ്താവന പുറത്തു വന്നയുടനെ പി എഫ് ഐ ബന്ധത്തിൻ്റെ പേരിൽ കാലടി പോലീസ് സ്റ്റേഷനിലെ സി പി ഒ സിയാദിനെ അറസ്റ്റ് ചെയ്തത് സർക്കാരിന് തിരിച്ചടിയായി. ഇത്തരത്തിൽ നിരവധി പോലീസുകാർ ഉണ്ടെന്നാണ് എൻ ഐ എ കരുതുന്നത്.
പോലീസുകാർക്ക് പി.എഫ്.ഐ ബന്ധമുണ്ടെന്ന വാര്‍ത്ത വ്യാജമെന്നാണ് കേരള പൊലീസ് അറിയിച്ചത്. നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി 873 ഉദ്യോഗസ്ഥർക്ക് ബന്ധമുണ്ടെന്ന് എൻഐഎ സംസ്ഥാന പൊലീസ് മേധാവിക്ക് റിപ്പോര്‍ട്ട് കൈമാറിയെന്ന തരത്തിലുള്ള വാര്‍ത്തകളാണ് പ്രചരിച്ചിരുന്നത്. ഈ വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് കേരള പൊലീസ് ഒഫീഷ്യല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.
അതേസമയം, പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിൽ നടന്ന അക്രമങ്ങളെക്കുറിച്ച് എൻഐഎ വിവരങ്ങൾ ശേഖരിക്കുന്നതായുള്ള വിവരങ്ങള്‍ പുറത്ത് വന്നിരുന്നു. എൻഐഎയെ നിരോധിച്ചതിൽ പ്രതിഷേധിച്ച് കേരളത്തിൽ ആഹ്വാനം ചെയ്ത ഹര്‍ത്താലിൽ നടന്ന അക്രമസംഭവങ്ങളെക്കുറിച്ചും ഇതിലെ പ്രതികളെക്കുറിച്ചുമുള്ള വിവരങ്ങളാണ് എൻഐഎ പരിശോധിക്കുന്നത് എന്നാണ് സൂചനകള്‍. ഹര്‍ത്താൽ ദിനത്തിൽ അക്രമം നടത്തിയവരുടെ വിവരങ്ങൾ ശേഖരിച്ച് പോപ്പുലര്‍ ഫ്രണ്ടിന്‍റെ താഴെത്തട്ടിലെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് കൃത്യമായ ധാരണ ലഭിക്കുമെന്നാണ് എൻഐഎയുടെ കണക്കുകൂട്ടലെന്നാണ് സൂചന.എന്നാൽ ഇതിലും കേരള പോലീസിൻ്റെ വെട്ടുണ്ടായതായാണ് വിവരം.
പി.എഫ്.ഐ നേതാക്കളെ കൂട്ടത്തോടെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം കേരള പോലീസ് നിരാകരിച്ചതാണ് എൻ ഐ എ ക്ക് സംശയമുണ്ടായതെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. കേരളത്തിൽ നടക്കുന്ന നിരോധിത സംഘടനയുടെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ കർശന നടപടികൾ സ്വീകരിക്കണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ ആവശ്യവും കേരള പേലീസ് വേണ്ട വിധം പരിഗണിച്ചില്ലത്രേ. അറസ്റ്റ് ചെയ്യാമായിരുന്ന സന്ദർഭങ്ങളിൽ അതിന് പോലും അവർ തയ്യാറായില്ലെന്നതും കേന്ദ്രത്തിൻ്റെ അപ്രീതിക്ക് കാരണമാക്കി.
കേരളത്തിലെ റെയ്ഡ് വിവരം രഹസ്യമായി സൂക്ഷിച്ചത് നന്നായെന്ന് കരുതുന്ന നിരവധി ഉദ്യോഗസ്ഥർ എൻ ഐ എ യിലുണ്ട്. കേരള പോലീസിലെ ഒരു കുഞ്ഞുങ്ങളും അറിയാതെയാണ് റെയ്ഡ് നടന്നത്. ഉന്നത ഉദ്യോഗസ്ഥർ പോലും വിവരം അറിഞ്ഞിരുന്നില്ല. ഇതാണ് റയ്ഡ് വിജയിക്കാനുള്ള കാരണം. ഭീകര സംഘടനയായ അല്‍ഖ്വയ്ദയുടെ സാമ്പത്തിക സഹായം പോപ്പുലര്‍ ഫ്രണ്ടിനു ലഭിച്ചത് തുര്‍ക്കി വഴിയെന്നാണ് കരുതുന്നത്. തുര്‍ക്കിയിലെ അല്‍ക്വയ്ദയുടെ സഹസംഘടനയായ ഫൗണ്ടേഷന്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് ആന്‍ഡ് ഹുമനറ്റേറിയന്‍ റിലീഫ് (ഐ.എച്ച്.എച്ച്) നേതാക്കളുമായി പോപ്പുലര്‍ ഫ്രണ്ട് നേതാക്കളായ ഇ.എം അബ്ദുല്‍ റഹ്മാന്‍, പ്രൊഫ:പി കോയ എന്നിവര്‍ ഇസ്താന്‍ബുളില്‍ എത്തി രണ്ടു വര്‍ഷം മുന്‍പ് കൂടിക്കാഴ്ച നടത്തിയിരുന്നു.
ഇരു സംഘടനകളും 'ഇസ്ലാമിക താല്പര്യങ്ങള്‍' സംരക്ഷിക്കുന്ന വഴികള്‍ ചര്‍ച്ച ചെയ്‌തെന്നും പിഎഫ് ക്കു വന്‍ സാമ്പത്തിക സഹായം ഉറപ്പു ലഭിച്ചു എന്നും കൂടികാഴ്ച്ചയുടെ ദൃശ്യങ്ങള്‍ സഹിതം പ്രമുഖ യൂറോപ്യന്‍ മാധ്യമം 'നോര്‍ഡിക് മോണിറ്റര്‍' വാര്‍ത്ത നല്‍കുകയും ചെയ്തിരുന്നു.
സിറിയ, പലസ്തീന്‍, ജര്‍മ്മനി, ഈസ്‌റ്റേണ്‍ യൂറോപ്പ്, പാകിസ്ഥാന്‍, ലിബിയ, ആഫ്രിക്കന്‍ രാജ്യങ്ങള്‍ മാലി എന്നിവടങ്ങളില്‍ സജീവമായ ഭീകര സംഘടനയായ അല്‍ ക്വയ്ദയുമായി അടുത്ത ബന്ധമുള്ള സംഘടനയാണ് ഐഎച്ച്എച്ച് . റഷ്യയും ഇസ്രയേലും ജര്‍മ്മനിയും ഉള്‍പ്പെടയുള്ള രാജ്യങ്ങള്‍ സംഘടനയുടെ പ്രവര്‍ത്തനം നിരോധിച്ചിട്ടുണ്ട്. നൂറോളം രാജ്യങ്ങളില്‍ സജീവമായ ഐ.എച്ച്.എച് തുര്‍ക്കിക് വേണ്ടി ചാരപ്രവര്‍ത്തനം സംഘടിപ്പിക്കുകയും ആ രാജ്യങ്ങളില്‍ തുര്‍ക്കിക്കു വേണ്ടി ശബ്ദമുയര്‍ത്താനുള്ള സംഘടനകളെയും വ്യക്തികളെയും രാഷ്ട്രീയ നേതാക്കളെയും രൂപപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ഐ എച്ച് എച്ചുമായി ബന്ധമുള്ള പോലീസുകാർ കേരളത്തിലുണ്ടെന്ന് എൻ ഐ എ കരുതുന്നു.
യുദ്ധ മേഖലകളില്‍ സന്നദ്ധ സംഘടന പ്രവര്‍ത്തനത്തിന്റെ മറവില്‍ ആയുധം എത്തിക്കയും ഭീകരവാദികള്‍ക്കു സഹായം എത്തിച്ചതിന്റെ പേരിലാണ് റഷ്യ ഈ സംഘടനക്ക് എതിരെ രംഗത്തു വന്നത്.
2012 ൽ കേരള സർക്കാർ പോപുലർ ഫ്രണ്ടിനെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ കോടതി അനുവദിച്ചില്ല. പോപുലർ ഫ്രണ്ടിനെ നിരേധിക്കണമെന്ന് ആദ്യം ആവശ്യപ്പെട്ട സംസ്ഥാനം കേരളമാണ്. തീവ്ര ഇസ്ലാമിക് പ്രസ്ഥാനം എന്ന നിലയിൽ പലർക്കും തലവേദനയാണ് പോപ്പുലർ ഫ്രണ്ട്. ഇതിലാണ് കേരള പോലീസിന് ബന്ധമുള്ളത്.
കർണാടകത്തിലും യുപിയിലും പൗരത്വ പ്രതിഷേധങ്ങൾ വഷളാക്കിയത് പോപുലർ ഫ്രണ്ടാണെന്ന് സർക്കാരുകൾ കേന്ദ്ര ഗവൺമെന്റിനയച്ച കത്തിൽ പറയുന്നു. കർണാടകത്തിൽ പോപ്പുലർ ഫ്രണ്ടിനെയും എസ് ഡി പി ഐയെയും നിരോധിക്കാൻ നേരത്തെ തന്നെ സമ്മർദ്ദം ഉണ്ടായിരുന്നു. പ്രദേശിക ബി ജെ പി നേതൃത്വവും ഇതിന് പിന്തുണ അറിയിച്ചിരുന്നു. മംഗളുരുവിൽ നടന്ന പ്രതിഷേധങ്ങൾ കശ്മീരിലെ ലഹളയെ തോൽപ്പിക്കും എന്നാണ് കർണാടക ഡി ജി പി നൽകിയ നോട്ടീസിൽ പറയുന്നത്. കേന്ദ്ര സർക്കാർ ഇക്കാര്യം വളരെ ഗൗരവമായാണ് എടുത്തിരിക്കുന്നത്. പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണമെന്ന ആവശ്യം നേരത്തെ തന്നെ കേന്ദ്ര സർക്കാരിന് മുന്നിലുണ്ട്. മനുഷ്യാവകാശ സംഘടനകൾ കേന്ദ്ര സർക്കാരിന്റെ മേൽനോട്ടത്തിലായിട്ട് വർഷങ്ങളായി. നിരവധി മനുഷ്യാവകാശ സംഘടനകൾക്ക് രാജ്യത്തിന് പുറത്തുള്ള തീവ്രവാദികളുമായി ബന്ധമുണ്ടെന്ന് ആക്ഷേപം ഉയർന്നിരുന്നു.
മഹാരാജാസ് കോളേജിൽ കൊല ചെയ്യപ്പെട്ട അഭിമന്യുവിന്റെ കൊല കേസ് പ്രതികളിൽ പിടികൂടാനുള്ളത് തീവ്ര സംഘടനയിൽ ഉള്ളവരെയാണ്. ഇത് പിണറായി സർക്കാരിനെതിരെ ഗുരുതര ആരോപണമായി ഉയർന്നിരുന്നു. എന്നിട്ടും സി പി എമ്മിന് കുലുക്കമുണ്ടായില്ല. പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് കേരള സർക്കാർ പരിശീലനം നൽകിയിരുന്നത് വാർത്തയായി മാറിയിരുന്നു.. സർക്കാർ അറിയാതെയാണ് പരിശീലനം നൽകിയതെന്ന് തെറ്റിദ്ധരിക്കരുത്. സർക്കാരിൻ്റെ അറിവും സമ്മതത്തോടെയുമായിരുന്നു സംഭവം.
ദുരന്തമുഖത്തെ രക്ഷാപ്രവര്‍ത്തനത്തിന് എന്ന പേരിലാണ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് അഗ്നിശമന സേന പരിശീലനം നൽകിയത്. അഗ്നിശമനാസേന ഇത്തരത്തിൽ ആർക്കും പരിശീലനം നൽകാറില്ല. അങ്ങനെ പരിശിലനം നൽകണമെങ്കിൽ സർക്കാർ അറിഞ്ഞിരിക്കണം. ആദ്യന്തര വകുപ്പിന് കീഴിലാണ് അഗ്നിശമനാ വിഭാഗം പ്രവർത്തിക്കുന്നത്. ഏതായാലും സേനയുടെ പ്രവൃത്തി വിവാദത്തിലായി കഴിഞ്ഞു.
റസ്‌ക്യൂ ആന്‍ഡ് റിലീഫ് എന്ന സംഘടനയ്ക്ക് പോപ്പുലര്‍ ഫ്രണ്ട് രൂപം നല്‍കിയിരുന്നു. ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനപരിപാടിയിലാണ് അഗ്‌നിശമന സേനയിലെ അംഗങ്ങള്‍ എത്തിയും പരിശീലനം നല്‍കിയതും. ഇതിന്റെ ചിത്രങ്ങള്‍ അടക്കം പോപ്പുലര്‍ ഫ്രണ്ട് തങ്ങളുടെ ഫേസ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്തു. സംസ്ഥാനതല ഉദ്ഘാടനത്തിനുശേഷം അതേ വേദിയിലായിരുന്നു പരിശീലനം.
പള്‍മറി റെസിസിറ്റേഷന്‍, ഫയര്‍ ആന്‍ഡ് റസ്‌ക്യൂ ഓപ്പറേഷന്‍ തുടങ്ങിയ മേഖലയിലാണ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കിയത്. അഗ്‌നിശമന സേനാ ഉദ്യോഗസ്ഥരായ ബി. അനീഷ്, വൈ.എ. രാഹുല്‍ദാസ്, എം. സജാദ് തുടങ്ങിയവര്‍ പരിശീലനം നല്‍കിയത്. പരിശീലകര്‍ക്കുള്ള ഉപഹാരവും പോപ്പുലര്‍ ഫ്രണ്ട് നേതാക്കളില്‍ നിന്നു ഇവര്‍ സ്വീകരിച്ചതായി വ്യക്തമാണ്. സന്നദ്ധസംഘടനകള്‍, റസിഡനന്‍സ് അസോസിയേഷന്‍, വിവിധ എന്‍ജിഒകള്‍ എന്നിവയുടെ വേദികളില്‍ പരിശീലനം നല്‍കാറുണ്ട്. എന്നാൽ അതിനും ഫയർ ഫോഴ്സ് മേധാവിയുടെ അനുവാദം വേണം.
പോപ്പുലർ ഫ്രണ്ടിന് പരീശീലനം നൽകുന്നതിന് സർക്കാർ അനുമതി വാങ്ങിയിരുന്നു എന്നാണ് മനസിലാക്കുന്നത്. രാഷ്ട്രീയ പാർട്ടികൾക്ക് പരിശീലനം നൽകാൻ നിയമത്തിൽ വ്യവസ്ഥയില്ല. അപ്പോൾ ആരുടെയെങ്കിലും ശുപാർശ പ്രകാരമായിരിക്കും പരിശീലകർ എത്തിയിരിക്കുക. അത് ആരുടെ ശുപാർശ എന്നാണ് അറിയേണ്ടത്. ഏതായാലും താൻ അറിഞ്ഞില്ലെന്ന് തന്നെയാണ് ഡി ജി പി ബി സന്ധ്യ പറയുന്നത്. അത് വാസ്തവമല്ലായിരുന്നു. ആദ്യന്തര വകുപ്പിൻെറ നിർദ്ദേശാനുസരണമായിരുന്നു പരിശീലനം.
രാഷ്ട്രീയ സംഘടനകളുടെ വേദിയില്‍ ഇത്തരം പരിശീലനം നല്‍കുന്നത് സര്‍വീസ് ചട്ടലംഘനാമാണെന്ന് ആരോപണം ഉയര്‍ന്നതിനാല്‍ അഗ്നിശമന സേനാ മേധാവി ബി.സന്ധ്യ അന്വേഷണത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാൽ അന്വേഷണ റിപ്പോർട്ട് സർക്കാർ തന്നെ മുക്കി.ഇപ്പോൾ ഇത് കേന്ദ്ര സർക്കാർ അന്വേഷിക്കുന്നുണ്ട്. ആലുവ പ്രയദര്‍ശിനി മുന്‍സിപ്പല്‍ ഓഡിറ്റോറിയത്തില്‍ പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സിപി മുഹമ്മദ് ബഷീര്‍ ആണ് റെസ്‌ക്യൂ ആന്‍ഡ് റിലീഫ് ടീമിന്റെ ഉദ്ഘാടനം നിർവഹിച്ചത്. ഇത്തരത്തിൽ കേരള സർക്കാരിലെ വിവിധ സ്ഥപനങ്ങളിൽ പി.എഫ്.ഐ പിടിമുറുക്കിയെന്നാണ് റിപ്പോർട്ട്.
https://www.facebook.com/Malayalivartha

























