വിദ്യാർത്ഥികളെ ബസിൽ കയറ്റാതെ മഴയത്ത് നിർത്തി; 10,000 രൂപ പിഴയിട്ട് തലശ്ശേരി ആർ ടി ഒ

കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ബസിൽ കയറാനാകാതെ മഴ നനഞ്ഞ് നിൽക്കുന്ന വിദ്യാർത്ഥികളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. തലശ്ശേരിയിലായിരുന്നു ബസില്‍ കയറ്റാതെ കുട്ടികളെ മഴയത്ത് നിർത്തിയ സംഭവം നടന്നത്. സംഭവത്തിൽ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തമായതോടെ പോലീസും മോട്ടോര്‍ വാഹന വകുപ്പും നടപടി എടുത്ത് രംഗത്തെത്തി. എസ്ഫ്‌ഐയുടെ നേതൃത്വത്തിലും മറ്റും പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെയാണ് അധികൃതര്‍ നടപടി എടുത്തത്.
പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ സംഭവ ദിവസം പോലീസ് വാഹനം കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്ന് 9500 രൂപ പിഴ ഈടാക്കിയ ശേഷം മോട്ടോര്‍ വാഹന വകുപ്പ് ഇന്ന് ബസ് വിട്ടയച്ചു. ഇത്തരത്തിലുള്ള സംഭവം ആവര്‍ത്തിരുതെന്ന് ജീവനക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയ ശേഷമാണ് വാഹനം വിട്ടയച്ചതെന്നും മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.
സംസ്ഥാനത്ത് പലയിടത്തും സമാനമായ രീതിയില്‍ തന്നെയാണ് വിദ്യാര്‍ഥികളോട് സ്വകാര്യ ബസ് ജീവനക്കാര്‍ പെരുമാറുന്നതെങ്കിലും അധികൃതരുടെ ഭാഗത്ത് നിന്ന് പ്രതിഷേധങ്ങള്‍ നടക്കുമ്പോള്‍ മാത്രമാണ് നടപടിയുണ്ടാകാറുള്ളതെന്ന് വിദ്യാര്‍ഥി സംഘടനകള്‍ പറയുന്നു.
https://www.facebook.com/Malayalivartha























