കോട്ടയത്ത് ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് തൂങ്ങിമരിച്ച സംഭവത്തിലേക്ക് നയിച്ചത് ജോലിക്കു പോകുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കം... സംഭവദിവസം അയല്‍വാസിയുമായിരുന്ന് സുനില്‍ ഭക്ഷണം കഴിച്ചപ്പോള്‍ സംഭാഷണത്തിനിടെ അവസാനത്തെ തിരുവത്താഴമാണെന്ന് പറഞ്ഞു...മരിക്കാന്‍ പോകുകയാണോയെന്ന് ചോദിച്ചപ്പോള്‍ ഒഴിഞ്ഞു മാറി..... സംഭവമിങ്ങനെ....

കോട്ടയത്ത് ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് തൂങ്ങിമരിച്ച സംഭവത്തിലേക്ക് നയിച്ചത് ജോലിക്കു പോകുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കം... സംഭവദിവസം അയല്‍വാസിയുമായിരുന്ന് സുനില്‍ ഭക്ഷണം കഴിച്ചപ്പോള്‍ സംഭാഷണത്തിനിടെ അവസാനത്തെ തിരുവത്താഴമാണെന്ന് പറഞ്ഞു...മരിക്കാന്‍ പോകുകയാണോയെന്ന് ചോദിച്ചപ്പോള്‍ ഒഴിഞ്ഞു മാറി..... സംഭവമിങ്ങനെ....
കോട്ടയത്ത് ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് തൂങ്ങിമരിച്ച സംഭവത്തിലേക്ക് നയിച്ചത് ജോലിക്കു പോകുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കമാണെന്ന് പോലീസ്. അരീപ്പറമ്പ് അയ്യന്‍കുന്ന് കളത്തുപറമ്പില്‍ സുനില്‍കുമാര്‍ (52),ഭാര്യ മഞ്ജുള (48) എന്നിവരാണ് മരിച്ചത്. മഞ്ജുള ജോലിക്ക് പോകുന്നത് സുനില്‍കുമാറിന് ഇഷ്ടമില്ലായിരുന്നു. ഇതേ ഇതേച്ചൊല്ലി വഴക്കുണ്ടാക്കുമായിരുന്നെന്ന് സമീപവാസികള്‍ പൊലീസിനോട് പറഞ്ഞു. ജോലിക്കു പോകുന്നതു കാരണം പ്രായമായ അമ്മയെ നോക്കുന്നില്ലെന്നായിരുന്നു പരാതിയുണ്ടായിരുന്നത്.
ഞായറാഴ്ച വൈകുന്നേരം ഏഴരയോടെ മകന്‍ ദേവാനന്ദ് ഫുട്ബോള്‍ കളികഴിഞ്ഞെത്തിയപ്പോഴാണ് അടുക്കളയോട് ചേര്‍ന്ന മുറിയില്‍ നിലത്ത് കിടക്കുന്ന നിലയില്‍ മഞ്ജുളയെയും മറ്റൊരു മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ സുനിലിനെയും കണ്ടത്.
ജീവനുണ്ടായിരുന്ന മഞ്ജുളയെ ആശുപത്രിയിലേയ്ക്കു കൊണ്ടു പോയെങ്കിലും യാത്രാമദ്ധ്യേ ജീവന്‍ നഷ്ടമായി. 10 വര്‍ഷം മുന്‍പാണ് കാര്‍പെന്ററായ സുനില്‍ സ്വദേശമായ മാലത്ത് നിന്ന് അരീപ്പറമ്പിലേക്ക് താമസം മാറിയത്.
മഞ്ജുള അമയന്നൂരിലെ ബേക്കറി ജീവനക്കാരി ആയിരുന്നു. മകന്‍ ദേവാനന്ദ് എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥിയും മകള്‍ അക്ഷര ചങ്ങനാശേരിയില്‍ ബ്യൂട്ടീഷനുമാണ്. സംഭവ ദിവസം അയല്‍വാസിയായ ശശിയും സുനിലും ചേര്‍ന്ന് ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുമ്പോള്‍ സംഭാഷണത്തിനിടെ അവസാനത്തെ തിരുവത്താഴമാണെന്ന് സുനില്‍ പറയുകയും ചെയ്തിരുന്നു. മരിക്കാന്‍ പോകുകയാണോയെന്ന് ചോദിച്ചപ്പോള്‍ ഒഴിഞ്ഞുമാറുകയാണുണ്ടായത്.
ശശി പോയ ശേഷമാണ് സുനില്‍ ഭാര്യയെ ബേക്കറിയില്‍ നിന്ന് കൂട്ടിക്കൊണ്ടു വന്നത്. തുടര്‍ന്ന് ഭാര്യയെ ശ്വാസം മുട്ടിച്ചുകൊലപ്പെടുത്തിയശേഷം സുനില്‍ തൂങ്ങിമരിച്ചുവെന്നാണ് പൊലീസിന്റെ നിഗമനത്തിലുള്ളത്. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം കുമ്മനത്തെ മഞ്ജുളയുടെ വീട്ടില്‍ ഇരുവരുടെയും സംസ്‌കാരം ചടങ്ങുകള്‍ നടത്തി.
https://www.facebook.com/Malayalivartha



























