കോഴിക്കോട് കെ എസ് ആര്‍ ടി സി ബസ് ലോറിയില്‍ ഇടിച്ച് ഒരാള്‍ മരിച്ചു.... കോഴിക്കോടിന് സമീപം അരീക്കാട് ആണ് അപകടമുണ്ടായത്, പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു സംഭവം, അപകടത്തില്‍ ബസ് ഡ്രൈവര്‍ ഉള്‍പ്പടെ അഞ്ച് പേര്‍ക്ക് പരുക്ക്

കോഴിക്കോട് കെ എസ് ആര്‍ ടി സി ബസ് ലോറിയില്‍ ഇടിച്ച് ഒരാള്‍ മരിച്ചു.... കോഴിക്കോടിന് സമീപം അരീക്കാട് ആണ് അപകടമുണ്ടായത്, പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു സംഭവം, അപകടത്തില്‍ ബസ് ഡ്രൈവര്‍ ഉള്‍പ്പടെ അഞ്ച് പേര്‍ക്ക് പരുക്ക്.
പാലക്കാട് സ്വദേശി ഷഫീക്കാണ് മരിച്ചത്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലും സ്വകാര്യ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു. ലോറിയില്‍ നിന്ന് ലോഡ് ഇറക്കുന്നതിനിടെയാണ് കെ എസ് ആര്‍ ടി സി ബസ് ഇടിച്ചത്.
ഇടിയുടെ ആഘാതത്തില്‍ ഷെഫീഖ് റോഡില്‍ തെറിച്ചുവീണു. ബസിന്റെ അമിതവേഗതയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
അതേസമയം നിയമം ലംഘിക്കുന്ന ടൂറിസ്റ്റ് ബസുകള്‍ക്കെതിരെ ഇന്നുമുതല്‍ കര്‍ശന നടപടിയെടുക്കും. വീഴ്ച കണ്ടെത്തിയാല്‍ ബസിന്റെ ഫിറ്റ്‌നസ് സസ്പെന്‍ഡ് ചെയ്യും. ഡ്രൈവറുടെ ലൈസന്‍സും റദ്ദാക്കും. വിനോദയാത്രകള്‍ക്ക് ഇനിമുതല്‍ കര്‍ശന നിരീക്ഷണമുണ്ടാകും. ഗതാഗത വകുപ്പ് ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമുണ്ടായത്.
ടൂറിസ്റ്റ് ബസുകള്‍ക്ക് ഒരേ നിറം കര്‍ശനമാക്കാനാണ് ഗതാഗത വകുപ്പിന്റെ തീരുമാനം. വെള്ളനിറം ഒഴികെയുള്ള നിറങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി. വടക്കഞ്ചേരി അപകടത്തിന്റെ പശ്ചാത്തലത്തിലാണ് മോട്ടോര്‍ വാഹന വകുപ്പ് സംസ്ഥാന വ്യാപകമായി വാഹന പരിശോധന നടത്തുന്നത്.
"
https://www.facebook.com/Malayalivartha



























