വാഹനപരിശോധനയ്ക്കിടെ തൃശൂര്‍ ആമ്പല്ലൂരില്‍ കാറില്‍ കടത്തുകയായിരുന്ന 20 കിലോ കഞ്ചാവ് പിടികൂടി.... സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍

ആമ്പല്ലൂരില്‍ കാറില്‍ കടത്തുകയായിരുന്ന 20 കിലോ കഞ്ചാവ് പിടികൂടി. സംഭവത്തില്‍ ചിറ്റിശേരി സ്വദേശി എടച്ചിലില്‍ സതീശനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഹൈവേ പൊലീസിന്റെ വാഹന പരിശോധനയ്ക്കിടെ ഇന്ന് പുലര്‍ച്ചെ 3.30 ഓടെയാണ് കഞ്ചാവ് പിടികൂടിയത്. തുടര്‍ന്ന് പുതുക്കാട് പൊലീസും എക്സൈസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി നടപടികള്‍ പൂര്‍ത്തിയാക്കി.
അതേസമയം കോട്ടയം ജില്ലയില്‍ വന്‍ കഞ്ചാവ് വേട്ട. കാറില്‍ കടത്തുകയായിരുന്ന 100 കിലോയോളം കഞ്ചാവ് പിടികൂടി. രണ്ടുപേരെ അറസ്റ്റ് ചെയ്തു. കാണക്കാരി ശാസ്തമംഗലം മാങ്കുഴയ്ക്കല്‍ സ്വദേശി രഞ്ജിത് രാജീവ് (26), ആര്‍പ്പൂക്കര നെല്ലൂന്നിക്കരയില്‍ ചിറയ്ക്കംതാഴ സ്വദേശി കെന്‍സ് സാബു (28) എന്നിവരാണ് അറസ്റ്റിലായത്.
നര്‍കോട്ടിക് സ്‌ക്വാഡിനു ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് തലയോലപ്പറമ്പ് ഭാഗത്തുനടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.
"
https://www.facebook.com/Malayalivartha






















