മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളുടെയും യൂറോപ്പ് സന്ദർശനം; പര്യടനം പൂർത്തിയാക്കി മുഖ്യമന്ത്രിയും സംഘവും നാളെ നാട്ടിലെത്തും; സംസ്ഥാനത്ത് വിവാദങ്ങൾ പുകയുന്നു

മുഖ്യനെതിരെ സംസ്ഥാനത്ത് വിമർശനങ്ങൾ ഉയരുകയാണ്. എന്നാൽ വിവാദങ്ങൾ നിലനിൽക്കെ യൂറോപ്പ് പര്യടനം പൂർത്തിയാക്കി മുഖ്യമന്ത്രി ഇന്ന് നാട്ടിലേക്ക് മടങ്ങും. ഇന്ന് ഇന്ത്യൻ ഹൈക്കമ്മീഷൻ സംഘടിപ്പിക്കുന്ന ബിസിനസ് മീറ്റിൽ പങ്കെടുത്തശേഷമാണ് മടക്കം. തുടർന്ന് ദുബായ് വഴി എത്തുന്ന മുഖ്യമന്ത്രി നാളെ നാട്ടിലെത്തും.
അതേസമയം കഴിഞ്ഞ ദിവസം വെയിൽസിലെ ഡോക്ടർമാരുമായി മന്ത്രിമാരായ വീണ ജോർജും പി രാജീവും ചർച്ച നടത്തിയിരുന്നു. ഇതിനായി കരമാർഗം മണിക്കൂറുകൾ സഞ്ചരിക്കേണ്ടതിനാൽ ഇവിടേക്ക് മുഖ്യമന്ത്രി പോയിരുന്നില്ല .
അതുമാത്രമല്ല നേരത്തെ മുഖ്യമന്ത്രി ഭാര്യക്കൊപ്പം മകളേയും കൊച്ചുമകനേയും കൊണ്ടുപോയത് വിവാദമായിരുന്നു. ഇതിനു പിന്നാലെ യാത്രയിൽ ദുരൂഹത ഉണ്ടെന്നും മുൻ വിദേശ യാത്രകൾ കൊണ്ട് ഉണ്ടായ ഗുണം ജനത്തെ അറിയിക്കണമെന്നും പ്രതിപക്ഷവും ആവശ്യപ്പെട്ടു. ഇപ്പോൾ വിവാദം പുകയുമ്പോൾ മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളുടെ യാത്രക്കുളള ചെലവ് സർക്കാർ ഖജനാവിൽ നിന്ന് അല്ലെന്നും അത് സ്വന്തം ചെലവിൽ ആണെന്നുമാണ് സർക്കാർ വിശദീകരണം.
https://www.facebook.com/Malayalivartha






















